ഡോക്ടർ വന്ദനയുടെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ – ഇടക് ഇടക്ക് അലറി വിളിക്കുന്ന അമ്മ – കണ്ണീർ കാഴ്ച

കോട്ടയം: മാതാപിതാക്കളുടെ ഏകമകള്‍, ബിസിനസുകാരനായ അച്ഛന്‍ മോഹന്‍ ദാസും അമ്മ വസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കള്‍. വളരെ പ്രതീക്ഷയോടെ പഠിപ്പിച്ച് ഡോക്ടറാക്കിയ ഏക മകളുടെ വിയോഗം താങ്ങാനാകാതെ ഉരുകുകയാണ് വന്ദനയുടെ മാതാപിതാക്കള്‍. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് സ്വദേശിയാണ് വന്ദന.കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് സ്വദേശിയാണ് വന്ദന. വീടിന്‍റെ മതിലില്‍ ഡോ. വന്ദനദാസ് എംബിബിഎസ് എന്ന നെയിം ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. മരണവിവരമറിഞ്ഞ് എത്തിയ ഏവരിലും ഈ ബോര്‍ഡ് നൊമ്പരക്കാഴ്ചയായി. അസീസിയ മെഡിക്കല്‍ കോളജിലാണ് വന്ദന എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

കൊട്ടാക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്ത് വരികയായിരുന്നു വന്ദന. ഇന്ന് പുലര്‍ച്ചെ ആശുപത്രിയിലെത്തിച്ച അധ്യാപകനായ സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. വൈദ്യ പരിശോധനയ്ക്കായിരുന്നു ഇയാളെ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ വന്ദന തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *