കടം കേറി വീട് വരെ വിറ്റു തന്റെ ജീവിതം പറഞ്ഞ് സീരിയൽ നടൻ സാജൻ സൂര്യ

എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി അവൾ കരിയർ ബ്രേക്ക് ചെയ്തു; ശബരിയുടെ നഷ്ടം നികത്താനാകാത്തത്; സാജൻ സൂര്യ. മലയാള സീരിയൽ രംഗത്തെ മമ്മൂട്ടി എന്നാണ് സാജൻ സൂര്യയെ അറിയപ്പെടുന്നത്. വർഷങ്ങളായി മാറാത്ത സൗന്ദര്യം കൊണ്ട് മാത്രമല്ല, ഒരു പിടി നല്ല കഥാപാത്രങ്ങളും ഈ നടൻ മലയാളികളെ വിസ്മയിപ്പിക്കുകയാണ് . കുങ്കുമപൂവിലെ മഹേഷ്, ജീവിത നൗകയിലെ ഹരികൃഷ്ണൻ, ഏറ്റവും ഒടുവിലായി അറക്കൽ ഗോവിന്ദിൽ വരെ എത്തി നിൽക്കുകയാണ് അദ്ദേഹത്തിന്റെ അഭിനയ യാത്ര. ഇപ്പോഴിതാ 23 വർഷമായി സീരിയൽ ഇന്ഡസ്ട്രിയിലുള്ള തന്റെ വിശേഷങ്ങൾ പങ്കിടുകയാണ് സാജൻ.23 വർഷമായി സീരിയൽ ഇന്ഡസ്ട്രിയിലുണ്ട് ഞാൻ. പ്രത്യേകിച്ച് ഒരു നമ്പർ പറയാനാകില്ല. വരുന്ന എല്ലാ പ്രോജക്ടുകളും ഇപ്പോൾ ഏറ്റെടുക്കുന്നില്ല. കുറച്ചുകാലമായി സെലക്ടീവ് ആയ കഥാപാത്രങ്ങൾ ആണ് എടുക്കുന്നത്. ഞാൻ രെജിസ്ട്രേഷൻ ഡിപ്പാർട്മെറ്റിൽ ആണ് ജോലി നോക്കുന്നത്. കൂടെയുള്ളവരുടെ സപ്പോർട്ട് ഇല്ലെങ്കിൽ ഒരിക്കലും എനിക്ക് ഇത്രയും ആകാൻ സാധിക്കില്ലായിരുന്നു. പല ഓഫീസുകളിലും പാര ഒക്കെ ഉണ്ടായിരിക്കാം പക്ഷെ എന്റെ കാര്യത്തിൽ അങ്ങനെ ഒരു സംഭവം ഇല്ല. എന്റെ ഡിപ്പാർട്ട്മെന്റിൽ ആരും എനിക്ക് ഒരു ദോഷം ഉണ്ടാകുന്ന രീതിയിൽ നിന്നിട്ടില്ല.ഭാവനക്ക് ഒപ്പമുള്ള കോംബോ സീനിനെക്കുറിച്ചും ഫിലിമി ബീറ്റിനു നൽകിയ അഭിമുഖത്തിൽ സാജൻ പറയുന്നുണ്ട്. ഡാൻസ് ഇപ്പോഴും തനിക്ക് വഴങ്ങുന്ന കാര്യം അല്ലെന്നും സാജൻ പറയുന്നു. ടൗവ്വൽ ഡാൻസ് ചെയ്തതിനെ കുറിച്ചും സാജൻ അഭിമുഖത്തിൽ പറയുന്നുണ്ട്. നിങ്ങൾ ആരെയും പീഡിപ്പിക്കാൻ ഒന്നും അല്ലല്ലോ പോകുന്നത് എനിക്ക് പ്രശ്നം ഒന്നുമില്ല എന്നാണ് ഭാര്യ പറഞ്ഞത്. ഒരുപാട് ആളുകൾ എന്നെ ചീത്ത പറഞ്ഞിട്ടുണ്ട്. നിങ്ങളെ ഒരുപാട് എനിക്ക് ഇഷ്ടമായിരുന്നു എന്നാൽ അതോടുകൂടി ആ ഇഷ്ടം പോയെന്ന് എന്നോട് പറഞ്ഞവർ വരെയുണ്ട്- സാജൻ പറയുന്നു.എനിക്ക് വേണ്ടി കരിയർ ബ്രേക്ക് ചെയ്ത ഒരാൾ ആണ് എന്റെ ഭാര്യ. അതിൽ അവൾക്ക് വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ വിഷമം ഇല്ലാതെ ഒന്നുമില്ല. കാരണം കരിയർ ബ്രേക്ക് ചെയ്തതിന്റെ വിഷമം ഉണ്ടാകും. ഇപ്പോൾ പക്ഷെ പുള്ളിക്കാരിക്ക് നിന്ന് തിരിയാൻ സമയം ഇല്ല. ഡാൻസിന് പോകുന്നു.വീട്ടുകാര്യങ്ങൾ നോക്കുന്നു. ഡിസൈനിങ് പഠിക്കുന്നുണ്ട് അങ്ങനെ ആള് ഫുൾ ബിസിയാണ്.

മക്കൾ തമ്മിൽ ഏഴുവയസ്സിന്റെ വ്യ ത്യാസം ഉണ്ട്. അവർ തമ്മിൽ നല്ല അടിയുണ്ടാകും. എങ്കിലും രാവിലെ നോക്കുമ്പോൾ രണ്ടാളും കെട്ടിപിടിച്ചു കിടക്കുന്ന കാഴ്ച അതിമനോഹരം ആണെന്നും നടൻ പറയുന്നു.സാജൻ സൂര്യ എന്ന് ആദ്യം അടിച്ചു കഴിഞ്ഞാൽ വരുന്നത് ഹെയർ ട്രാൻസ് പ്ലാന്റേഷൻ എന്നാണ്. ഞങ്ങളുടെ പുതിയ ഐജി തമിഴൻ ആണ്. ഒരു അഞ്ചാറ് മാസം മുൻപ് അദ്ദേഹം എന്നോട് ചോദിച്ചു നിങ്ങൾ നടൻ ആണോ എന്ന്. സാർ ഗൂഗിൾ സേർച്ച് കൊടുത്തപ്പോൾ തന്നെ ആദ്യം വന്നത് ഹെയർ ട്രാൻസ്പ്ലാന്റേഷൻ എന്നാണ്. മുടി ഇല്ലാത്ത ഒരാൾക്കേ അതിന്റെ വിഷമം മനസിലാകൂ. അതിനുശേഷം എന്റെ കോൺഫിഡൻസ് കൂടി. എല്ലാ ആക്ടേഴ്സും ഇത് ചെയ്യുന്നത് വളരെ രഹസ്യം ആയിട്ടാണ്. അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം- സാജൻ പറയുന്നു.
ഹെയർ ട്രാൻസ്പ്ലാന്റേഷൻ എന്ന്പ റയുന്നത് ഇവിടെ ആരും അക്സെപ്റ്റ് ചെയ്യാൻ ആകാത്ത കാര്യം ആണ്. ലക്ഷങ്ങൾ ആണ് അതിനു വേണ്ടത് എന്നാണ് ആളുകളുടെ വിചാരം. എന്നാൽ ഒരു സാധാരണക്കാരന് വരെ അത് ചെയ്യാം. നമ്മൾ ഒരു വീട് ഉണ്ടാക്കാൻ ലക്ഷങ്ങൾ ആണ് ലോൺ എടുക്കുന്നത്. ഒരു അൻപതിനായിരം മുതൽ ഒരു ലക്ഷം വരെ ഉള്ള റേഞ്ചിൽ നമ്മൾക്ക് ഇത് ചെയ്യാൻ ആകും. നമ്മുടെ നാട്ടിൽ ഇത് ഉണ്ട്. നമ്മുടെ നാട്ടിൽ ഇത് ചീപ്പായി ചെയ്യാനും കഴിയും.ശബരിയുടെ കുടുംബത്തിന് ആ നഷ്ടം നികത്താൻ ആകാത്തതാണ്. പക്ഷെ അവർ സർവൈവ് ചെയ്യുന്നുണ്ട്. എന്നെ പോലെ ഒരു സുഹൃത്തിനു അവന്റെ നഷ്ടം ഇത്രയും ആണെങ്കിൽ ആ കുടുംബത്തിന്റെ നഷ്ടം പറഞ്ഞറിയിക്കാൻ ആകുമോ. അത് മായ്ക്കാൻ ആകാത്തതാണ്, പക്ഷെ അവർക്ക് ജീവിച്ചല്ലേ ആകൂ. അവർക്ക് ഒരു ആയുർവേദിക് റിസോർട്ടുണ്ട്. അതൊക്കെ ഇപ്പോൾ നോക്കി നടത്തുന്നുണ്ട്. ഫിനാൻഷ്യൽ ക്രൈസിസ് ഉണ്ട് എങ്കിലും നികത്താൻ ആകുന്നതാണ്. അവരുടെ വിഷമങ്ങൾ മാറട്ടെ എന്നാണ് നമ്മൾക്കും പറയാൻ ആകുക.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *