ലൈറ്റ് പോയതും അയാൾ കാവ്യയെയും സംയുക്തയെയും കയറിപ്പിടിച്ചു കുറ്റക്കാരനായി സംശയിച്ചത് പാവം ദിലീപിനെയും ഒടുവില്‍ സത്യം അറിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിപോയി

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽ എണ്ണാവുന്ന ചിത്രമാണ് തെങ്കാശിപ്പട്ടണം. റാഫി മെക്കാർട്ടിൻ സംവിധാനം നിർവ്വഹിച്ച തെങ്കാശിപ്പട്ടണത്തിൽ സുരേഷ് ഗോപി, ദിലീപ്, ലാൽ എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്. കാവ്യാ മാധവൻ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് എന്നിവരായിരുന്നു നായികമാരായെത്തിയത്.When the lights went out and he caught Kavya and Samyukta and suspected poor Dileep as the culprit, everyone was shocked when he finally got to know the truth.
ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു വലിയ സംഭവമുണ്ടായി. രാത്രിയിൽ ഷൂട്ട് ചെയ്യുന്ന ഒരു രംഗത്തിനിടെ കറന്റ് പോയപ്പോൾ കാവ്യയെയും സംയുക്തയെയും ആരോ കയറിപ്പിടിച്ചു. സെറ്റിൽ ആകെ ബഹളമായി. അപ്പോൾ അവാര്ഡ് അടുത്തുണ്ടായിരുന്നത് ദിലീപായിരുന്നു. സ്വാഭാവികമായും ദിലീപിനെയാണ് കാവ്യയും സംയുക്തയും സംശയിച്ചത്. താൻ അല്ലെന്ന് ദിലീപ് ഒരുപാട് തവണ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിക്കുന്നത് ദിലീപിന് ഏറെ സങ്കടവുമുണ്ടാക്കി

സുരേഷ് ഗോപിയും ലാലും തങ്ങൾ ഡാൻസ് മാസ്റ്ററുടെ അടുത്തായിരുന്നു എന്ന് പറഞ്ഞതോടെ ദിലീപ് തന്നെയാണ് ചെയ്‌തതെന്ന്‌ എല്ലാവരും ഉറപ്പിച്ചു. ഒടുവിൽ പ്രശ്‌നം പരിഹരിച്ച ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചു. കുറച്ച കഴിഞ്ഞു വീണ്ടും കറന്റ് പോയി.

പിന്നാലെ, പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും. തന്നെ കയറിപ്പിടിച്ച ആളിന്റെ കരണകുറ്റിക്ക് സംയുക്ത ഒന്ന് പൊട്ടിച്ചതായിരുന്നു ആ ശബ്ദം. കറന്റ് വന്നപ്പോൾ കാവിൽ പൊത്തിപിടിച്ചിരിക്കുന്ന ഗീതു മോഹൻദാസിനെയാണ് എല്ലാവരും കണ്ടത്.

രണ്ടു പ്രാവശ്യം കറന്റ് പോയപ്പോഴും സംയുക്തയെയും കാവ്യയെയും പിടിച്ചത് ഗീതു ആയിരുന്നു. എന്തായാലും സെറ്റിലുള്ളവർക്ക് ചിരിക്കാനുള്ള വകയായിരുന്നു ആ സംഭവം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *