ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ ചിത്രം വൈറൽ ആകുന്നത്

ചോദ്യം ചോദിച്ചവര്‍ക്ക് എല്ലാം മറുപടി ഇതാ, ഭാര്യ വരദയെ ചേര്‍ത്ത് നിര്‍ത്തിജിഷിന്‍ മോഹന്‍ പങ്കുവച്ച ചിത്രം വൈറലാവുന്നു.ജിഷിനും വരദയും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നതിന് ഇടയില്‍ ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് ജിഷിന്‍. വരദയെ ചേര്‍ത്ത് നിര്‍ത്തി എടുത്ത സെല്‍ഫി ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജിഷിന്‍ പങ്കുവച്ചത്.വരദയും ജിഷിനും വിവാഹ ബന്ധം വേര്‍പെടുത്തി എന്ന വാര്‍ത്ത കാറ്റിന്റെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വിവാഹ മോചിതരായോ എന്ന് ചോദിച്ചവരോട് ഒന്നും ജിഷിനും വരദയും വ്യക്തമായി പ്രതികരിച്ചില്ല. സ്വകാര്യ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് ജിഷിന്‍ പൊട്ടിത്തെറിച്ചത് എല്ലാം വാര്‍ത്തയായിരുന്നു. അതിനിടയില്‍ വരദ സ്വന്തമായി ഒരു ഫ്‌ളാറ്റ് വാങ്ങി മകനൊപ്പം ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങി എന്ന വാര്‍ത്തകളും പുറത്തുവന്നു.ഇപ്പോഴിതാ ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി ജിഷിന്‍ തന്നെ രംഗത്ത് എത്തിയിരിയ്ക്കുന്നു. വരദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട്, നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് എല്ലാം ഉള്ള ഉത്തരമിതാ എന്ന് പറഞ്ഞ് ജിഷിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. ആത്മയുടെ മീറ്റിങിന് വന്നപ്പോഴുള്ള ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്.

കുറേപ്പേര്‍ ചോദിക്കാറുണ്ട്, എന്താ വരദയുടെ കൂടെ ഉള്ള ഫോട്ടോ ഇടാത്തത് എന്ന്. ചോദ്യങ്ങള്‍ ചോദിക്കാന്‍ എളുപ്പമാണ്, ഉത്തരം പറയാനാണ് പ്രയാസം. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങള്‍ അവശേഷിക്കും. ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ ലഭിക്കാത്തതാവാം ചോദ്യങ്ങള്‍ അവശേഷിക്കാന്‍ കാരണം- ജിഷിന്‍ പറയുന്നു.സുഖം അല്ല എന്നറിയാമെങ്കിലും പിന്നെയും ചിലര് ചോദിക്കാറില്ലേ, സുഖം തന്നെയല്ലേ എന്ന്. അല്ലെന്നു പറയണമെന്നുണ്ടെങ്കിലും, മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മള്‍ പറയും. അതെ,സുഖമാണ്. ചില ചോദ്യങ്ങള്‍ അങ്ങനെയാണ്. ചില ഉത്തരങ്ങളും – ഫോട്ടോ പങ്കുവച്ചുകൊണ്ട് ജിഷിന്‍ എഴുതി.ക്യാപ്ഷനില്‍ നിന്ന് പ്രത്യേകിച്ച് ഒന്നും മനസ്സിലായില്ല എങ്കിലും വീണ്ടും വരദയെയും ജിഷിനെയും ഒന്നിച്ച് കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ആരാധകര്‍. ഇതാണ് ചേട്ടാ ഞങ്ങള്‍ ആഗ്രഹിച്ചത്, ഇത്രയേ വേണ്ടൂ. എന്നും ഇത് പോലെ ചേര്‍ന്ന് നില്‍ക്കണം എന്നൊക്കെയുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.അതേ സമയം ചില നെഗറ്റീവ് കമന്റുകളും വരാതെയല്ല. ഇരുവരും വേര്‍പിരിഞ്ഞു എന്നത് സത്യം തന്നെയാണ്. എന്നാല്‍ സൗഹൃദത്തോടെയാണ് പിരിഞ്ഞത്. മകന് വേണ്ടി ഒരുമിച്ച് കൂടാറും ഉണ്ട് എന്നൊക്കെയാണ് അത്തരക്കാരുടെ കമന്റുകള്‍. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വരദ ജിഷിനെ അണ്‍ ഫോളോ ചെയ്തതൊക്കെയാണ് അതിന് കാരണമായി പറയുന്നത്. ആത്മയുടെ ചിത്രങ്ങള്‍ വരദയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട് എങ്കിലും ജിഷിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *