കോടീശ്വരിയായിട്ടും നടി ശോഭനയുടെ ജീവിതം ഇങ്ങനെ; ഞെട്ടിച്ച് നടിയുടെ വാക്കുകൾ
മലയാളത്തിന്റെ സ്വന്തം ശോഭന.മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിയാരാണ് എന്ന ചോദ്യത്തിന് നല്ലൊരു ശതമാനം മലയാളികളും ഇന്നും പറയുന്ന ഒരുത്തരം ആണിത്. അഭിനയ ജീവിതത്തിന്റെ നാല്പതു വര്ഷങ്ങളിലേയ്ക്ക് കടക്കുമ്പോഴും, സജീവമായി സിനിമകൾ ചെയ്യുന്ന പതിവ് ഇരുപതു വർഷത്തിലധികമായി അവസാനിപ്പിച്ചിട്ടും, മലയാളിയുടെ പ്രിയ നായികമാരിൽ ഇന്നും ശോഭന ഒന്നാം സ്ഥാനങ്ങളിൽ തന്നെയുണ്ട്.
2013 ൽ തിര എന്ന സിനിമയിലെ നായികയായ ശേഷം 2020 ലാണ് ശോഭന മറ്റൊരു മലയാളം സിനിമ ചെയ്തത്. എന്നിട്ടും ആബാലവൃദ്ധം വരുന്ന മലയാളി പ്രേക്ഷകർ ശോഭനയ്ക്ക് നൽകിയ വരവേൽപ്പ് അവിസ്മരണീയമായിരുന്നു.മണിച്ചിത്രത്താഴ് എന്ന മലയാളി സിനിമാ ആസ്വാദകർ ആവർത്തിച്ച് കണ്ടിട്ടുണ്ടെന്ന് ഉറപ്പിക്കാവുന്ന ഒരൊറ്റ സിനിമ മതി ശോഭന എന്ന നടിയുടെ മികവ് മറ്റുള്ളവരെക്കാൾ എത്രയോ മുകളിലെന്നു മനസ്സിലാക്കാൻ.മലയാളത്തിൽ മറ്റൊരു നടിക്കും ചിന്തിക്കാൻ പോലുമാകാത്ത വിധം ശോഭന നാഗവല്ലിയെന്ന കഥാപാത്രമായി പകർന്നാടിയപ്പോൾ, തമിഴ് തെലുഗു കന്നഡ ഭാഷകളിൽ നാഗവല്ലിയായി അഭിനയിച്ച നടിമാർക്ക് ആ കഥാപാത്രമൊരു ബാലി കേറാ മലയായി എന്ന് മാത്രമല്ല; ശോഭനയുമായി താരതമ്യപ്പെടുത്തി വലിയ രീതിയിൽ അവർക്കെല്ലാം ട്രോളുകളും നേരിടേണ്ടി വന്നു.മണിച്ചിത്രത്താഴിലെ അഭിനയത്തിന് ശോഭനയ്ക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.ഒരു വർഷം 23 സിനിമകൾ വരെ ശോഭന അഭിനയിച്ചിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ ആണ് ദക്ഷിണേന്ത്യയിലെ മുൻനിര നായകന്മാർക്ക് പോലുമില്ലാത്ത താരമൂല്യം ശോഭന ചന്ദ്രകുമാർ പിള്ള എന്ന ഈ തിരുവനന്തപുരം സ്വദേശിനിക്ക് ഉണ്ടായിരുന്നു എന്ന് മനസ്സിലാകുന്നത്.1992 ൽ കലാർപ്പണ എന്ന പേരിൽ ഡാൻസ് സ്കൂൾ രജിസ്റ്റർ ചെയ്ത ശോഭന 2000 വരെയുള്ള കാലഘട്ടങ്ങളിൽ അഭിനയരംഗത്ത് സജീവമായിരുന്നു എങ്കിലും, പിന്നീട് നൃത്തരംഗത്ത് ശ്രദ്ധയൂന്നുകയും സിനിമകൾ വല്ലപ്പോഴും മാത്രം ചെയ്യുകയും എന്നത് ശീലമാക്കി. താരനിബിഢമായ ഒരു കുടുംബത്തിൽ നിന്നും ചലച്ചിത്ര ലോകത്തിലേയ്ക്ക് എത്തിയ ഒരാളായിരുന്നു ശോഭന.
തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത-രാഗിണി-പദ്മിനിമാരുടെ അനന്തരവൾ ആയ ശോഭനയുടെ കസിൻ ബ്രദർ ആണ് പ്രശസ്ത നടൻ വിനീത്. രാജാ രവി വർമ്മയുടെ പ്രപൗത്രിയും അറുപതുകളിലെ പ്രശസ്ത നടിയുമായ അംബിക സുകുമാരനും, തിരുവിതാംകൂർ സഹോദരിമാരുടെ അടുത്ത ബന്ധുവാണ്.
സിനിമാ താരങ്ങൾ അടക്കം നിരവധി ആരാധക ഹൃദയങ്ങൾ കീഴടക്കിയ ശോഭന ഇന്നും അവിവാഹിതയാണ്. 2010 ൽ അനന്ത നാരായണി എന്ന മകളെ ശോഭന ദത്തെടുത്തു എങ്കിലും, സ്വന്തം സ്വകാര്യ ജീവിതത്തെ എന്നും മാധ്യമങ്ങളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രദ്ധിക്കുന്ന നടിയാണ്.മകളെയും ക്യാമറകൾക്ക് മുൻപിൽ നിന്നും മറച്ചു പിടിച്ചാണ് ശോഭന വളർത്തിയത്. കേരളത്തിലാണ് വേരുകൾ എങ്കിലും, ചെന്നൈയിലെ ഡാൻസ് സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവിടെ തന്നെ സ്ഥിരതാമസം ആക്കിയ ശോഭനയ്ക്ക് ബാംഗ്ലൂരിലും ഒരു ലക്ഷ്വറി അപാർട്മെന്റ് ഉണ്ട്. അടുത്തിടെ ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം ശോഭനയുടെ മൊത്തം ആസ്തിയാണ് ഇപ്പോൾ ചർച്ച.റിപ്പോർട്ടുകൾ പ്രകാരം മൊത്തം ആസ്തി നാല്പതു കോടി രൂപയിൽ കൂടുതൽ മൂല്യമുള്ളതാണ്. സ്വന്തം ജീവിതം എന്നും മാധ്യമങ്ങളിൽ നിന്നും മറച്ചു പിടിച്ചു കൊണ്ട് ലളിതമായി മുൻപോട്ടു കൊണ്ട് പോകുന്ന താരമാണ് ശോഭന എന്നതിനാൽ തന്നെ താരത്തിന്റെ സമ്പത്ത് അതിലും ഉപരിയാണെന്നു തന്നെ നമുക്ക് ഊഹിക്കാം.എങ്ങനെ പോയാലും നൂറു കോടിക്ക് മുകളിൽ അതുണ്ടാകും എന്നാണ് പൊതുവെ ഉള്ള കണക്കുകൂട്ടൽ.
@All rights reserved Typical Malayali.
Leave a Comment