സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍.. സുന്ദരിപ്പെണ്ണ്..!! സ്വര്‍ണത്തില്‍ മൂടി അത്യാഢംബര വിവാഹവും..!! രണ്ടാംമാസം വീട്ടുകാരെ തേടി എത്തിയത് മേഘയുടെ മരണം..!!

മേഘയുടേയും സച്ചിന്റേയും പ്രണയ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ മേഘ തൂങ്ങി മരിച്ച നിലയിൽ, ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ, പീഡനമെന്ന് ആരോപണം.ഭൃതൃ വീട്ടിൽ യുവിതി തൂങ്ങി മരിച്ച നിലയിൽ. പടന്നക്കര സ്വദേശി മേഘ മനോഹരനാണ് ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിന്റെ രണ്ടാം നിലയിലായരുന്നു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മേഘയുടേയും സച്ചിന്റേയും പ്രണയ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ മേഘ തൂങ്ങി മരിച്ച നിലയിൽ, ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ, പീഡനമെന്ന് ആരോപണം.കതിരൂര്‍: പിണറായി സ്വദേശിനിയായ യുവതിയെ കതിരൂരിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്‍ (24) ആണ് ശനിയാഴ്ച അര്‍ധരാത്ര നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭര്‍തൃവീട്ടിന്റെ രണ്ടാം നിലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

കതിരൂരിലെ ജിംനേഷ്യത്തിലെ ഇന്‍സ്ട്രക്ടര്‍ സച്ചിനും കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ്‌റ്റ്വെയല്‍ എന്‍ജിനീയറായി ജോലി ചെയ്തു വരുന്ന മേഘയും തമ്മില്‍ രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും സച്ചിന്റെ മാതാവിനൊപ്പം കതിരൂര്‍ സ്‌കൂളിന് സമീപത്തെ വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കാണ് മരണകാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന.കണ്ണൂരില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയശേഷമാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും മരണം നടന്നതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. രാവിലെ പിറന്നാള്‍ പാര്‍ട്ടിയില്‍ സന്തോഷത്തോടെ ആഘോഷിച്ച് മടങ്ങിയ മേഘ മരിച്ചത് കൂട്ടുകാരികള്‍ക്കും വിശ്വസിക്കാനായില്ല. 2023 ഏപ്രില്‍ രണ്ടിനാണ് മേഘയുടെ വിവാഹം നടന്നത്.
ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. സഹോദരി: മാനസ മനോഹരന്‍ (ലാബ് ടെക്‌നീഷന്‍, ചൊക്ലി). അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കതിരൂര്‍ പോലീസ് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *