പലവട്ടം വേദനയെന്ന് പറഞ്ഞിട്ടും അദ്വികമോളെ അവഗണിച്ചു..! ഒടുവില്‍ നല്‍കേണ്ടിവന്നത് വലിയ വില
മക്കൾക്ക് ചോറും കറിയും തയാറാക്കി നൽകി സ്കൂളിലേക്ക് അയക്കുന്ന ഓരോ മാതാപിതാക്കൾക്കും അവർ തിരിച്ചെത്തുന്നത് വരെ ആശങ്കയാണ്.അവർ കൃത്യമായി പഠിച്ചോ ആഹാരം കഴിച്ചോ സ്കൂളിൽ വല്ല പ്രശ്നവും ഉണ്ടോ എന്നൊക്കെ ആകും ഇവര ചിന്തിക്കുക.ഇങ്ങനെ ഉള്ള മാതാപിതാക്കളെ മനസ്സിൽ തീ കോരിയിടുന്ന വാർത്തയാണ് ഇപ്പോൾ മലപ്പുറം ചങ്ങരംകുളത്തു നിന്നും വരുന്നത്.സ്കൂളിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് ഏഴു വയസുകാരിയുടെ ചെറുവിരൽ മുറിച്ചു മാറ്റിയിരിക്കുകയാണ്.കുട്ടികളിലേ അപകടങ്ങൾ നിസാരമായി തള്ളിക്കളയരുത് എന്ന് അടിവരയിടുകയാണ് ഈ കുട്ടിയുടെ വാർത്ത.ജൂണ്‍ അഞ്ചിനാണ് സ്കൂളിൽ വെച്ച് കൊണ്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ ഡെസ്ക് വീണത്.
തുടർന്നു സ്കൂളിൽ നിന്ന് തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ഇടതു കാലിന്റെ രണ്ടു വിരലിനു പൊട്ടൽ ഏറ്റതിനെ തുടർന്ന് പ്ലാസ്റ്റർ ഇട്ടു.വേദനയെ തുടർന്ന് തൊട്ടടുത്ത ദിവസം ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും പ്ലാസ്റ്റർ ഇട്ടതിന്റെ വേദന ആണെന്ന് അറിയിച്ചു.രണ്ടാഴ്ച കഴിഞ്ഞും വേദന മാറാത്തതിനെ തുടർന്ന് ത്യശൂർ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് അപകടത്തിൽ ചെറിയ വിരലിനു ചതവ് ഉണ്ടെന്നു മനസിലായത്.രക്തം കട്ട പിടിച്ചത് കൊണ്ട് വിരൽ മുറിച്ചു മാറ്റാതെ മറ്റു വഴി ഉണ്ടായില്ല.വിരലിൽ രക്തം കട്ട പിടിച്ചാൽ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് തികഞ്ഞ ബോധം ഉണ്ടാവേണ്ട ഡോക്ടർ കുട്ടി പലവട്ടം വേദന എന്ന് പറഞ്ഞിട്ടും അവഗണിച്ചു എന്നാണ് രക്ഷിതാക്കളുടെ പരാതി.ചകിത്സ പിഴവാണ് കുട്ടിയുടെ വിരൽ മുറിക്കേണ്ട അവസ്ഥയിൽ എത്തിച്ചത് എന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment