സന്തോഷേട്ടന്റെ വീട്ടില്‍ അപ്രതീക്ഷിത വിയോഗം.. തകര്‍ന്ന് നവ്യയും മകനും
ഭര്‍ത്താവിന്റെ കുടുംബത്തിലെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് നടി നവ്യാ നായരും ഭര്‍ത്താവും കുടുംബവും എല്ലാം ഇപ്പോഴുള്ളത്. ചങ്ങനാശ്ശേരിക്കാരാണ് നവ്യയുടെ ഭര്‍ത്താവ് സന്തോഷും കുടുംബവും. അച്ഛന് നേരത്തെ മരിച്ചു പോയ സന്തോഷിനും അമ്മയ്ക്കും സഹോദരിയ്ക്കും കുട്ടിക്കാലം മുതലേ എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്നത് അമ്മയുടെ സഹോദരന് ആയിരുന്ന കുഞ്ഞമ്മാവന് ആര് സോമനാഥന് നായര്‍ ആയിരുന്നു. ഇപ്പോഴിതാ, ചില രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്ന കുഞ്ഞമ്മാവന് അപ്രതീക്ഷിതമായി വിട വാങ്ങിയിരിക്കുകയാണ്.
അതിന്റെ വേദനയിലാണ് നടിയും കുടുംബവും എല്ലാം ഇപ്പോഴുള്ളത്.റസ്റ്റ് ഇൻ പീസ് കുഞ്ഞമ്മാവ സന്തോഷ് ഏട്ടന്റെ കുഞ്ഞമ്മാവൻ എന്ന രീതിയിലാണ് അമ്മാവന് വേണ്ടി ഉള്ള അനുശോചന കുറിപ്പ് രേഖപ്പെടുത്തിയത്.വളരെ അധികം വായന ശീലം ഉണ്ടായിരുന്ന അദ്ദേഹം നല്ല മനസിന്റെ ഉടമ കൂടി ആയിരുന്നു.വളരെ അധികം എളിമയോടെ പെരുമാറുന്ന ആ മനുഷ്യൻ നവ്യക്ക് ഏറെ പ്രിയപ്പെട്ടവർ ആയിരുന്നു.പൊതുവായി വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് വളരെ അധികം തങ്ങൾ സംസാരിച്ചിട്ടുണ്ട് എന്നും നവ്യ വേദനയോടെ പറയുന്നു.എങ്കിലും ദൈവം നല്ലവരെ വളരെ അധികം സ്നേഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് നിറകണ്ണുകളോടെ നവ്യ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.രചന അമ്മായി പ്രീതി കൃഷ്ണ എന്നിവരുടെ വേദനയിൽ പങ്കു ചേരുന്നത് ആയി നടി കുറിച്ചിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment