ഞാനെല്ലാം ഉപേക്ഷിക്കുവാ.. പൊട്ടിക്കരഞ്ഞ് രേണു..
ഇതൊക്കെ സത്യമാണോ എന്ന് ചോദിക്കുമ്പോഴുള്ള സങ്കടം! എത്ര പറഞ്ഞിട്ടും ആരും മനസിലാക്കുന്നില്ലല്ലോ! വേദന പങ്കിട്ട് രേണു സുധി.കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല പ്രിയപ്പട്ടവര്‍ക്ക്. അദ്ദേഹം ഷൂട്ടിന് പോയെന്നാണ് മകന്‍ പറയുന്നത്. ഇടയ്ക്ക് വാതിലിനിടയില്‍ ഒളിച്ച് അച്ഛന്‍ വരുന്നത് കാത്തിരിക്കുകയാണെന്ന് അവന്‍ പറയാറുണ്ടെന്നും രേണു പറഞ്ഞിരുന്നു. സുധി കൂടെയില്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് പ്രിയപ്പെട്ടവരെല്ലാം പറഞ്ഞിരുന്നു.സ്റ്റാര്‍ മാജിക്കും സിനിമയുമൊക്കെയായി സജീവമായിരുന്നു കൊല്ലം സുധി. അടുത്ത ഷൂട്ടിന് കാണാമെന്ന് പറഞ്ഞ് പോയ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇനിയും വിശ്വസിക്കാനാവുന്നില്ല. അദ്ദേഹം ഇവിടെയൊക്കെ തന്നെയുണ്ട്. ഞങ്ങള്‍ക്ക് കാണാനാവുന്നില്ലെന്നേയുള്ളൂ എന്നായിരുന്നു രേണു പറഞ്ഞത്. മുന്‍പ് ചെയ്ത ടിക്ക് ടോക്ക് വീഡിയോകള്‍ വീണ്ടും വൈറലായതും, ഇപ്പോഴും ഇതെങ്ങനെ ചെയ്യുന്നുവെന്നുള്ള ചോദ്യങ്ങളും വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് രേണു പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രേണു പ്രതികരിച്ചത്.ഈ റീല്‍സ് ഏട്ടന്‍ ഉള്ളപ്പോള്‍ ചെയ്തതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. ഇന്നലെ രാത്രി ഒരു യൂട്യൂബ് ചാനല്‍ ഈ റീല്‍സ് വന്നിരിക്കുന്നത് സുധിച്ചേട്ടന്‍ മരിച്ചതിന് ശേഷമാണെന്ന് പറഞ്ഞ് വീഡിയോ ചെയ്തു. ഏട്ടന്‍ മരിച്ച് ദിവസങ്ങള്‍ക്കകം ഇതെങ്ങനെ ചെയ്യാന്‍ തോന്നിയെന്നാണ് ചോദ്യങ്ങള്‍. ഞാന്‍ ഇതൊന്നും നോക്കുകയോ വായിക്കുകയോ ചെയ്യാറില്ല. ഇത് ശരിയാണോ എന്ന് ചോദിച്ച് വീഡിയോ ലിങ്ക് ഇടുന്നവരുണ്ട്. അത് കാണുമ്പോള്‍ എനിക്ക് സങ്കടമാണ്. ഞാന്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ലോഗൗട്ട് ചെയ്യുകയാണെന്നുമായിരുന്നു രേണു കുറിച്ചത്.നിരവധി പേരായിരുന്നു പോസ്റ്റിനെ താഴെ കമന്റുകൾ പോസ്റ്റ് ചെയ്തത്. കുറ്റം പറയാൻ അങ്ങനെ കുറെ ജന്മം ഉണ്ട് അതൊന്നും ആലോചിച്ചു വിഷമിക്കണ്ട. ജീവിതത്തിന്റെ ഏറ്റവും വലിയ സങ്കടം സഹിച്ചില്ലേ, ഇനി എന്ത് വന്നാൽ എന്താ. പറയുന്നവർ പറയട്ടെ. ഇതിൽ വച്ചു മനസിലാക്കണം നമ്മുടെ സങ്കടം കാണാനാണ് ചിലർക്കു ഇഷ്ടമെന്ന്. സുധിച്ചേട്ടനെ സ്നേഹിച്ചത് പോലെ ഞങ്ങളെല്ലാം നിങ്ങളെയും സ്നേഹിക്കും. സന്തോഷത്തോടെ മക്കളെയും നോക്കി ജീവിക്കണം. പടച്ചോൻ കൂടെയുണ്ട്. സുധി ച്ചേട്ടനും. മൈൻഡ് ചെയ്യാതിരിക്കുക ഇനിയും ഇതുപോലെ ഉണ്ടാവും അവർക്കൊന്നും ഒരു പണിയും ഇല്ല. ചേച്ചി തളരാതെ മുന്നോട്ടു പോവുക.
പറയുന്നവർ പറയട്ടെ, നമ്മൾ എത്ര പറഞ്ഞാലും അവർ മാറാൻ പോകുന്നില്ല,, പിന്നെ രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സുധിച്ചേട്ടനോടൊപ്പമുള്ള ഓർമ്മകൾ റീൽസ് ആയി ചെയ്യുമ്പോൾ കുട്ടിയുടെ മനസ്സിൽ സന്തോഷം തരുന്നെങ്കിൽ അങ്ങനെ ചെയ്യണം. മറ്റുള്ളോരെ നോക്കേണ്ട. സുധിച്ചേട്ടനെയും ഫാമിലിയെയും സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്ക് നിങ്ങളെ മനസ്സിലാകും. തെരുവ് പട്ടികളെ എത്രയെന്നു വെച്ചാണ് നമ്മൾ കല്ലെറിയാൻ നിൽക്കുന്നെ. കുറച്ച് കഴിയുമ്പോൾ അവര് തന്നെ നിർത്തിക്കോളും, പിന്നെ ഇൻസ്റ്റ, എഫ്ബി എന്തിന് കളയുന്നു, സുധിച്ചേട്ടന്റെ കുടുംബത്തെ ഞങ്ങൾക്ക് കാണേണ്ടേ, എലിയെ പേടിച്ച് ഇല്ലം ചുടാൻ നിൽക്കേണ്ട.ഒരിക്കലും ഞങ്ങളെ വിട്ട് രേണുവും മക്കളും പോകരുത്. നിങ്ങളിലൂടെ മാത്രമേ ഞങ്ങൾക്ക് സുധി ചേട്ടനെ കാണാൻ കഴിയൂ. അയ്യോ ഭീരു ആവല്ലേ ചേച്ചീ, തളർത്താനും തകർക്കാനും ഒരുപാട് പേരുണ്ടാവും. അത് കേട്ട് നമ്മൾ തളർന്നാൽ അവർ പറയും പറഞ്ഞത് സത്യം ആയിരുന്നു എന്ന്. അവരൊക്കെ ഒരു കാരണം നോക്കി ഇരിക്കുന്നവരാണ്. അതിങ്ങനെ തുടർന്നുകൊണ്ടിരിക്കും. മൈൻഡാക്കണ്ട ചേച്ചി. നിങ്ങളെ ഇഷ്ടപ്പെടുന്നവർക്കു നിങ്ങളെ ഒന്ന് കാണാൻ ഇതല്ലേ വഴിയുള്ളു.ജീവിച്ചിരിക്കുന്ന ആളുകളെ കൊല്ലുന്നതാ ചില യൂട്യൂബ് ചാനലുകാർ. പറയുന്നൊരു പറയട്ടെ രേണു. നിങ്ങൾ എന്താന്ന് നിങ്ങൾക്കും നിങ്ങളെ സ്നേഹിക്കുന്നോർക്കും അറിയാം. രേണൂന്റെയും മക്കളുടെയും സന്തോഷം കാണാനാണ് സുധിച്ചേട്ടന് ഇഷ്ടം. അത് കൊണ്ട് സന്തോഷം ആയിട്ട് മുൻപോട്ടു പോകുക. ഇങ്ങനെ ഉള്ളതിനൊന്നും മറുപടി കൊടുക്കാൻ പോകണ്ട കെട്ടോ. ഒരു പാവം മനുഷ്യനെ വച്ച് കുറെ ഉണ്ടാക്കിയില്ലേ. ഇനിയെങ്കിലും നിർത്തിക്കൂടേ. ഒരു മരണം കഴിഞ്ഞിട്ട് മാസം ഒന്ന് കഴിഞ്ഞ്.. ഇപ്പോഴും എന്തിനാ ആ കുടുംബത്തെ ഇങ്ങനെ ദ്രോഹിക്കുന്നത്. വല്ല പണിക്കും പോയി ജീവിച്ച് കൂടെ ഇവനൊക്കെ. ഒരു കുടുംബത്തിൻ്റെ വിഷമം വിറ്റ് തിന്നാൻ നടക്കുന്നു. ഇവനൊക്കെ എതിരെ കേസ് കൊടുക്കണം.ഭർത്താവ് മരിച്ച സ്ത്രീകൾ വെള്ളവസ്ത്രവും ധരിച്ചു നാലു ചുമരുകൾക്കുള്ളിൽ കണ്ണീർ വാർത്തു ഒതുങ്ങി ജീവിക്കുക എന്ന ദുഷിച്ച ചിന്താഗതി വിദ്യാസമ്പന്നമായ ഇന്നും നിലനിന്നു പോരുന്നുണ്ട്. സതി എന്ന ദുരചാരം നിർത്തലാക്കിയതും വിധവകളെ വീണ്ടും വിവാഹം ചെയ്യിപ്പിക്കുക എന്ന നൂതന ആശയവും നൂറ്റാണ്ടുകൾക്ക് മുന്നേ കൊണ്ടുവന്നതാണ്.. പക്ഷേ ഇന്ന് ചില മനുഷ്യരുടെ മനസ്സുകൾ ആ നൂറ്റാണ്ടുകൾക്കും പിന്നിലാണ്. ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല എന്ന് കരുതി ധൈര്യമായി മുന്നോട്ട് പോകൂ. ദേഹം മാത്രമേ വേർപെട്ട് പോയിട്ടുള്ളൂ. ദേഹി എന്നും കൂടെയുണ്ട്. ഭാര്യയുടെയും മക്കളുടെയും സന്തോഷം അത് മാത്രമാണ് സുധി ചേട്ടന്റെ സന്തോഷം. രേണുവിന്റെ കണ്ണുനീർ രേണുവിന്റെ ഏട്ടനെ വളരെയധികം സങ്കടത്തിലാക്കും. എല്ലാവരെയും ബോധിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ല. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ നെഗറ്റീവ് കണ്ടെത്താനാവും കൂടുതൽ ആളുകളും ശ്രദ്ധിക്കുക. പത്തു വർഷം മുൻപേ ഞാനും ഈ അവസ്ഥ അനുഭവിച്ചു കടന്നു വന്നതാണ്. ഇനി ഇത്തരം ആരോപണങ്ങൾക്ക് മറുപടി കൊടുക്കാൻ പോകേണ്ടതില്ല. ശ്രദ്ധിക്കാതെ ആകുമ്പോൾ ആരോപണങ്ങളും നിർത്തുമെന്നുള്ള കമന്റും പോസ്റ്റിന് താഴെയുണ്ട്.
@All rights reserved Typical Malayali.
Leave a Comment