‘ഡ്രഗ് കേസില്‍ പെട്ടു’..!! ഉപ്പും മുളകില്‍ നിന്നും മുടിയന്‍ പുറത്ത്..!! പൊട്ടിക്കരഞ്ഞ് നടന്‍..!!

ഡ്രഗ് കേസിൽ മുടിയനെ ജയിലിലാക്കി; ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നത്; ഉണ്ണി സാറാണ് പിന്നിൽ; റിഷി പറയുന്നു.എന്നെ വച്ച് കാശുണ്ടാക്കുന്നേൽ ഉണ്ടാക്കട്ടെ, എന്റെ പേര് വിറ്റ് അവർ ജീവിച്ചോട്ടെ. പക്ഷേ ഇത് സഹിക്കാൻ ആകുന്നതല്ല.ഉപ്പും മുകളിലെ കഥാപാത്രമായ മുടിയൻ ബാംഗ്ലൂരിൽ എത്തി എന്നുപറഞ്ഞുകൊണ്ടാണ് ഇപ്പോൾ കഥ പുരോഗമിക്കുന്നത്. എന്നാൽ ഞാൻ പോലും അറിയാതെ ആണ് കഥാഗതി മാറ്റിയത് മുടിയൻ പറയുന്നു. കഴിഞ്ഞ നാല് മാസമായി എനിക്ക് ഷൂട്ടില്ല. ഞാൻ പോകുന്നില്ല. ഈ തുറന്നുപറച്ചിൽ ഇപ്പോൾ അനിവാര്യമാണെന്ന് തോന്നി അതാണ് ഇപ്പോൾ സംസാരിക്കാം എന്ന് തീരുമാനിക്കുന്നത്- മുടിയൻ പറഞ്ഞു.ഞാൻ പരമ്പരയിൽ ഇല്ലെങ്കിലും കഥ പോകുന്നുണ്ട്. മുടിയൻ ഇപ്പോൾ ഡ്രഗ് കേസിൽ ബാംഗ്ലൂർ ജയിലിലായി എന്ന രീതിയിലാണ് ഷൂട്ടിങ് നടന്നിരിക്കുന്നത്. എനിക്ക് അത്രയും വിശ്വസിക്കാൻ പറ്റുന്ന ആളുകൾ പറഞ്ഞുള്ള അറിവാണ്. ഞാൻ ഇത് തുറന്നുപറഞ്ഞുകഴിഞ്ഞാൽ ചിലപ്പോ ആ എപ്പിസോഡ് തന്നെ വിടാതെ ആകും. എനിക്ക് പേരുപറയാൻ ആകാത്തതുകൊണ്ടാണ് പറയാത്തത്.ആ ഷൂട്ട് കഴിഞ്ഞതായും പറഞ്ഞു. കഴിഞ്ഞനാല് മാസമായി ഞാൻ ആ ഷൂട്ടിൽ ഇല്ല. എന്റെ അമ്മായപ്പൻ അതിലുണ്ട്, ഭാര്യ ഉണ്ട്. അടിപൊളിയായിട്ടാണ് നടക്കുന്നത്. ഞാൻ ഒന്നും അറിയുന്നില്ല. ഉണ്ണിസാർ അറിയാലോ ക്രിയേറ്റർ. ഇപ്പോൾ ഉപ്പും മുളകും വന്നിട്ട് ഗ്യാപ്പ് വരാൻ തുടങ്ങിയിട്ട് മൂന്നോ നാലോ വട്ടമായി. അതൊക്കെ തീർത്തും പേഴ്സണൽ ആയിരുന്നു.

ഇപ്പോൾ ഇത് പറയേണ്ട അവസ്ഥ ആയതുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. ഇപ്പോൾ മുടിയൻ എന്ന ആളെ ഡ്രഗ് കേസിൽ അകപെടുത്തി എന്നതുകേട്ടപ്പോഴാണ് ഇനിയും മിണ്ടാതെ ഇരിക്കാൻ ആകില്ല എന്ന് മനസിലായത്. കല്യാണം കഴിഞ്ഞു ബാക്കിയുള്ള കഥാപാത്രങ്ങൾ ഒക്കെയും ഉണ്ട് പക്ഷെ എന്റെ കഥാപാത്രം മാത്രമില്ല- മുടിയൻ വെറൈറ്റി മീഡിയയോട് പറഞ്ഞു.ഇത് സിറ്റ്കോം പരിപാടി ആയിരുന്നു. അതിനെ സീരിയൽ ആക്കി മാറ്റി. ഞങ്ങൾ ഒരിക്കലും സീരിയലിനു വേണ്ടി സൈൻ ചെയ്യുകയില്ല. കല്യാണം വരെ നോർമൽ ആയിരുന്നു. എന്നാൽ സീരിയൽ ആക്കി തെറി കമന്റുകൾ വരാൻ തുടങ്ങി.നമ്മൾ റിയാക്ട് ചെയ്തപ്പോൾ പറഞ്ഞു സീരിയൽ ആക്കുന്നില്ല എന്ന്. ഉണ്ണിസാർ ആണ് പറഞ്ഞത്. മുൻപും ഇഷ്യൂ ഉണ്ടായതാണ്. ഉണ്ണിസാറിന്റെ ചില നേരത്തെ പ്രവൃത്തികൾ കണ്ടാൽ പേടിയാകും.അമ്മയുടെ കാര്യം തന്നെ എടുത്തുനോക്കിയാൽ മനസിലാകും എന്തുകൊണ്ടാണ് അന്ന് എന്തിനാണ് കരഞ്ഞതെന്ന്. മനസ്സ് തുറന്നു ചിരിക്കുന്ന പരിപാടി ആയിരുന്നു. ഇപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയി., നമ്മൾ അത് ചോദ്യം ചെയ്തു. ആദ്യം അച്ഛൻ ചോദ്യം ചെയ്തു. ഇപ്പോൾ ബാംഗ്ലൂരിൽ ഞാൻ അകത്തായ സാധനമാണ് പുറത്തുവിടാൻ ഒരുങ്ങുന്നത്.കഞ്ഞിയിൽ വിഷം ഇട്ടുതന്നാൽ ഞാൻ കുടിക്കില്ല. കാരണം നമ്മൾ മരിച്ചുപോകും. ഇതിനെ ചോദ്യം ചെയ്ത അമ്മയും അച്ഛനും ഉൾപ്പെടെ അവിടെ സൈലന്റ് ആണ്. മുൻപത്തെ പോലെയല്ല. അതുകഴിഞ്ഞു ഇത് ഷൂട്ട് ചെയ്ത സമയത്ത് ഇത് ഇടരുത് എന്ന് പറഞ്ഞതാണ്. ഹരാസിങ് ആണ്. ഞാൻ അവിടെ ഇല്ലല്ലോ. പിന്നെന്തിനാണ് ദ്രോഹിക്കുന്നത്. നമ്മൾ അത് സ്വന്തം കുടുംബം പോലെ കണ്ടതാണ് അവിടം.ഉണ്ണിസാറിന്റെ പ്ലാൻ ആയിരുന്നു ഇതെല്ലാം. അങ്ങനെ പറ്റാതെ വന്നപ്പോഴാണ് ഞാൻ ഇറങ്ങുന്നത്. എന്ത് രീതിയിൽ ആണ് കഥ ഇങ്ങനെ മാറ്റുന്നത്. വല്ലാത്ത ഹരാസിങ് ആണ് ഇപ്പോൾ നടക്കുന്നത്. അമ്മയുടെ പ്രശ്നം കാരണം ഉണ്ണിസാർ പുറത്തുപോയതാണ്. ഇപ്പോൾ വീണ്ടും വന്നു. ആളുടെ സൈഡിൽ നിന്നും ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് പറഞ്ഞിട്ടാണ് പുള്ളി കയറിയത്.
ഇങ്ങനെ ആയിരുന്നോ ഉപ്പും മുളകും. ആളുകൾ എന്നോട് കാണിക്കുന്ന സ്നേഹം കാണുന്നതുകൊണ്ടാണ് ഇപ്പോൾ പറഞ്ഞുപോകുന്നത്. മുടിയന്റെ ഡ്രഗ് കേസ് കൂടി വരുന്നു എന്ന് കേട്ടപ്പോഴാണ് ഞാൻ പ്രതികരിക്കാം എന്ന് കരുതിയത്. എന്റെ വിഷമംകൊണ്ട് ഞാൻ പറഞ്ഞുപോവുകയാണ് (കരയുന്നു). എല്ലാവർക്കും പറയുന്നതിന് ലിമിറ്റ് ഉണ്ട്.ഞാൻ നാല് മാസം മിണ്ടാതെ നിന്നു. അവർക്ക് എന്നെ ഒഴിവാക്കാൻ ആണേൽ എന്തൊക്കെ ചെയ്യാം. ദുബായിൽ കയറ്റിവിടാം, എന്തൊക്കെ ചെയ്യാം. ഇത് ഉണ്ണിസാർ ആണ് വിഷയം. എന്നെ കുറിച്ച് മിണ്ടാതെ ഇരുന്നാൽ പോരെ. ഇതൊക്കെ എത്തിക്കേണ്ട ആവശ്യം ഉണ്ടോ. സാഡിസ്റ്റ് ആണ് ഉണ്ണി സാർ. അവിടെ ജോലി ഇല്ലെന്ന് പറഞ്ഞു എനിക്ക് വേറെ എങ്ങും കിട്ടാതെ അല്ല. പക്ഷെ ഇത്തരം ഒരു രീതി വേണോ- മുടിയൻ ചോദിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *