റൊമാന്റിക് സീനുകളില്‍ അഭിനയിക്കുന്നതില്‍ ഭാര്യ അമാലിന് പ്രശ്‌നമുണ്ടോ? ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്റെ മറുപടി

സ്ത്രീകള്‍ പൊതുവെ പൊസസ്സീവ് ആണെന്നാണ് പറയപ്പെടുന്നത്. അമാല്‍ എങ്ങനെയുള്ള ഭാര്യയാണ് എന്ന് ദുല്‍ഖര്‍ പറഞ്ഞ ഒരു പഴയ വീഡിയോ വീണ്ടും വൈറലാവുന്നു. റൊമാന്റിക് സീനുകളില്‍ അഭിനയിക്കുന്നതില്‍ അമാലിന് പ്രശ്‌നമുണ്ടോ?
dulquer amaal
റൊമാന്റിക് സീനുകളില്‍ അഭിനയിക്കുന്നതില്‍ ഭാര്യ അമാലിന് പ്രശ്‌നമുണ്ടോ? ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്റെ മറുപടി

കാണുമ്പോള്‍ പോലും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന താര ദമ്പതികളാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും. മാധ്യമങ്ങളോട് ഇതുവരെ യാതൊരു തര പ്രതികരണങ്ങളും നടത്തിയിട്ടില്ലെങ്കിലും, ദുല്‍ഖര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍, കൈപിടിച്ച് ഒപ്പമുണ്ടാവുന്ന അമാലിന്റെ വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭാര്യയെ കുരിച്ച് ചോദിക്കുന്ന അവസരങ്ങളിലെല്ലാം ദുല്‍ഖര്‍ വാചാലനാകുന്നതും പതിവാണ്.

അമ്മു തന്നെ എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ട് എന്ന് നേരത്തെ ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ ഒരു തമിഴ് അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു. ആ വീഡിയോ ഇപ്പോള്‍ വീണ്ടും അമാല്‍ ദുല്‍ഖര്‍ എന്ന ഫാന്‍ പേജിലൂടെ വൈറലാവുന്നു. ഓ കാതല്‍ കണ്‍മണി എന്ന ചിത്രത്തിന്റെ റിലീസിങ് സമയത്ത് നടന്ന അഭിമുഖമായിരുന്നു അത്. പ്രണയ രംഗങ്ങളോട് ഭാര്യ അമാല്‍ എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു ദുല്‍ഖറിനോട് ചോദിച്ചത്.

‘ഒരുപാട് സെക്യുയര്‍ ആയിട്ടുള്ള പെണ്‍കുട്ടിയാണ് അമാല്‍. അതേസമയം ഞാന്‍ വളരെ ട്രാന്‍സ്പരന്റ് ആയിട്ടുള്ള ഭര്‍ത്താവാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ വളരെ തുറന്ന സംസാരം എപ്പോഴും ഉണ്ടാവും. ഷൂട്ടിനിടയില്‍ എന്ത് സംഭവിച്ചാലും, അത് റൊമാന്‍സ് ആണെങ്കിലും അല്ലെങ്കിലും, ഫൈറ്റ് സീന്‍, ഇമോഷന്‍ സീന്‍ എല്ലാം അവള്‍ക്കറിയാം’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്

എന്റെ ഒരു സിനിമ കണ്ടിട്ട് ഇതുവരെ അമാല്‍ ഭയങ്കരമായി അങ്ങ് സര്‍പ്രൈസ്ഡ് ആയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ കഴിയുന്ന ഒരു പങ്കാളിയെ കിട്ടിയതില്‍. അമാല്‍ വളരെ സപ്പോര്‍ട്ടീവ് ആയിട്ടുള്ള ഭാര്യയാണ് എന്ന് ദുല്‍ഖര്‍ പറയുന്നു.

വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു അമാലിന്റെയും ദുല്‍ഖറിന്റെയും. ദുല്‍ഖര്‍ ഇന്റസ്ട്രിയിലൊക്കെ വരുന്നതിന് മുന്‍പേ വിവാഹം ചെയ്യണം എന്നത് മമ്മൂട്ടിയുടെ തീരുമാനമായിരുന്നു. 2011 ല്‍ ആണ് വിവാഹം നടന്നത്. 2017 ല്‍ അമാലിനും ദുല്‍ഖറിനും മറിയം പിറന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *