25-ാം വയസില്‍ വിവാഹം..!! ഇന്ന് മൂന്നു മക്കളുടെ അമ്മ..!! ഉത്തമനിലെ ഗൗരിയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ..!!

സാമ്പത്തിക തട്ടിപ്പ് കേസും വിവാദങ്ങളും! പഴയ സിന്ധു തന്നെയാണോ ഇത്? ഭർത്താവിനും 3 മക്കൾക്കുമൊപ്പം യുകെയിൽ; വൈറലായി പുതിയ ചിത്രം.”സിനിമയൊക്കെ വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് 10 വർഷത്തോളം പിന്നിട്ടില്ലേ ഇനിയൊരു മടങ്ങിവരവിനെക്കുറിച്ച് ആലോചിക്കാൻ സമയമായില്ലേ”.ഒരുകാലത്ത് സൂപ്പർ നായികമാരായി തിളങ്ങിയിരുന്ന താരങ്ങൾ വിവാഹശേഷം അഭിനയത്തിന് വിട പറഞ്ഞുകൊണ്ട് പോകുന്ന കാഴ്ച സിനിമയിൽ പതിവാണ്. അഭിനയമൊക്കെ നിർത്തി പോയാലും ആരാധകരെ സംബന്ധിച്ച് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ എവിടെയാണ് എന്നറിയാനുള്ള ആകാംക്ഷ വളരെ കൂടുതലാണ്. അക്കൂട്ടത്തിൽ കുറച്ച് അധികം കാലമായി സിനിമ പ്രേമികൾ അന്വേഷിക്കുന്ന ഒരു മുഖമാണ് സിന്ധു മേനോന്റെത്. തെന്നിന്ത്യൻ സിനിമ ലോകത്ത് സൂപ്പർ നായികമാരിൽ ഒരാളായി തിളങ്ങിയിരുന്ന താരമായിരുന്നു സിന്ധു മേനോൻ. ബാലതാരമായി സിനിമ ലോകത്തെത്തിയ സിന്ധു തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. വിവാഹശേഷം ക്യാമറയ്ക്ക് മുൻപിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത സിന്ധുവിനെ കുറിച്ച് അറിയാൻ ആരാധകർക്ക് താല്പര്യം കൂടുതലാണ്.ഭരതനാട്യം ഡാൻസർ ആയിരുന്ന സിന്ധുവിന്റെ ഒരു നൃത്ത മത്സരം കാണാനിടയായ കന്നട ഫിലിം ഡയറക്ടർ കെ വി ജയറാം ആണ് താരത്തിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്.1994ൽ പുറത്തിറങ്ങിയ രാഷ്മി എന്ന കന്നട ചിത്രത്തിൽ ബാലതാരമായി ആയിരുന്നു സിന്ധുവിന്റെ അഭിനയ ലോകത്തേക്കുള്ള അരങ്ങേറ്റം. മലയാളത്തിൽ ജയറാം നായകനായ ഉത്തമൻ എന്ന സിനിമയായിരുന്നു സിന്ധുവിന്റെ ആദ്യചിത്രം. പിന്നീട് മിസ്റ്റർ ബ്രഹ്മചാരി, വേഷം, തൊമ്മനും മക്കളും, രാജമാണിക്യം, പുലിജന്മം, പതാക, വാസ്തവം, ഡിറ്റക്ടീവ്, സ്കെച്ച്, ആയുർരേഖ, പകൽ നക്ഷത്രങ്ങൾ, ആണ്ടവൻ, താവളം, ട്വന്റി 20, ഭാര്യ ഒന്ന് മക്കൾ മൂന്ന്, രഹസ്യപോലീസ്, മഞ്ചാടിക്കുരു എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ സിന്ധു വേഷമിട്ടിരുന്നു. 2012 പുറത്തിറങ്ങിയ മഞ്ചാടിക്കുരു എന്ന സിനിമയായിരുന്നു സിന്ധുവിന്റെ മലയാളത്തിലെ അവസാന ചിത്രം.

2003 ഏപ്രിൽ 25നാണ് സിന്ധു മേനോൻ ആന്ധ്ര സ്വദേശിയും ഐടി പ്രൊഫഷനിലുമായ ഡൊമിനിക് പ്രഭുവിനെ വിവാഹം ചെയ്തത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉൾപ്പെടെ മൂന്നു മക്കളാണ് താരത്തിനുള്ളത്. സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബിനിയായി മാറിയ സിന്ധു ഭർത്താവിനും മക്കൾക്കും ഒപ്പം യുകെയിൽ ആണ് ഇപ്പോൾ താമസം. ബാംഗ്ലൂരിലെ ഒരു മലയാളി കുടുംബത്തിൽ ആയിരുന്നു സിന്ധു മേനോൻ ജനിച്ചത്. കുട്ടിക്കാലം മുതൽ ഭരതനാട്യം അഭിച്ചിരുന്ന സിന്ധു മേനോൻ അഭിനയത്തിന് ഒപ്പം നൃത്തത്തിനും ഇടവേള നൽകിയിരിക്കുകയായിരുന്നു.2018 ലാണ് സിന്ധുവിനെതിരെ ഒരു സാമ്പത്തിക തട്ടിപ്പ് കേസ് വന്നത്. ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 36 ലക്ഷം രൂപ വാഹന വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സിന്ധുവിനും സഹോദരനും എതിരെ ബംഗളൂരു പോലീസ് കേസെടുത്തിരുന്നു. ഈ കേസിനെ തുടർന്നുണ്ടായ വാർത്തകൾക്കും വിവാദങ്ങൾക്കും ശേഷം സിന്ധു ക്യാമറയ്ക്ക് മുന്നിൽ നിന്നും അപ്രത്യക്ഷ ആവുകയായിരുന്നു. ഈ കേസിൽ സിന്ധുവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ നടപടികളിലേക്ക് കടക്കുന്നതായി അന്ന് പോലീസ് അറിയിച്ചിരുന്നു.സിനിമയിലോ അഭിനയത്തിലോ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ സിന്ധു മേനോൻ കുടുംബ വിശേഷങ്ങളും കുടുംബ ചിത്രങ്ങളും എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. സിന്ധു പങ്കുവെക്കാറുള്ള ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും റീൽസ് വീഡിയോകളും എല്ലാം വളരെ വേഗത്തിൽ വൈറലായി മാറാറുമുണ്ട്. അത്തരത്തിൽ സിന്ധു പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് ആൺമക്കൾക്കും മകൾക്കും ഒപ്പം സാരിയിൽ അതിസുന്ദരിയായി ചിരിച്ചു നിൽക്കുന്ന സിന്ധുവിന്റെ ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത്. കുറച്ച് തടി വെച്ചു എന്നതല്ലാതെ ആ ചിരിയൊക്കെ പഴയതുപോലെ തന്നെയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. പുതിയ ചിത്രത്തിനു താഴെ പഴയ സിന്ധു തന്നെയാണോ ഇത് എന്ന് ചോദിക്കുന്ന ആരാധകരും കുറവല്ല.കുടുംബത്തോടൊപ്പം ഉള്ള സിന്ധു പങ്കുവെക്കുന്ന ചിത്രങ്ങളുടെ എല്ലാം താഴെ ആരാധകർ ചോദിക്കുന്ന ഒരേയൊരു ചോദ്യം അഭിനയത്തിലേക്ക് മടങ്ങി വരുമോ എന്നുള്ളതാണ്. നിങ്ങൾ അനശ്വരമാക്കിയ ഒരുപാട് നല്ല കഥാപാത്രങ്ങളുണ്ട് അതുപോലെയുള്ള മികച്ച കഥാപാത്രങ്ങൾ ഇനിയും നിങ്ങളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നും വിവാഹത്തോടെ പിനിമുപേക്ഷിച്ചു പോയ പല നായികമാരും സിനിമയിലേക്ക് തിരികെ വരുന്നുണ്ട് എന്നും അത്തരത്തിലൊരു തിരിച്ചുവരവ് സിന്ധുവിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുമോ എന്നുമാണ് ആരാധകർ സംശയമായി ചോദിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *