നീയാണ് എൻ്റെ പൊന്നു കുഞ്ഞ്’.. മരുമകളെ ആദ്യം പ്രശംസിച്ച് പാർവതി.. മാളവികയ്ക്ക് പോലും ലഭിക്കാത്ത സമ്മാനം..

കാളിദാസും തരിണി കലിങ്കയാറും തമ്മിലുള്ള പ്രണയം രഹസ്യമല്ല. ജയറാമിന്റെ കുടുംബവും അംഗീകരിച്ച ബന്ധമാണ് അത്. ഇപ്പോഴിതാ ലണ്ടനില്‍ തരിണിയ്‌ക്കൊപ്പം അവധി ആഘോഷിക്കുകയാണ് കാളിദാസ്
kalidas jayaram.ജയറാമിന്റെയും പാര്‍വ്വതിയുടെയും മകന്‍ കാളിദാസ് ജയറാം പ്രണയത്തിലാണ് എന്നതും കല്യാണം ഉടന്‍ ഉണ്ടാവും എന്നതും രഹസ്യമല്ല. അത് സോഷ്യല്‍ മീഡിയിയലൂടെ തന്നെ കാളിദാസും കാമികി തരിണി കലിങ്കയരും വെളിപ്പെടുത്തിയതാണ്. അതിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഉണ്ട്. ഓണത്തിനും വിഷുവിനും എല്ലാം ജയറാമിന്റെ കുടുംബത്തിനൊപ്പം തരണിയും ഉള്ള ചിത്രങ്ങള്‍ വൈറലാവാറുണ്ട്.
പിറന്നാളിന് മരുമകള്‍ക്ക് ആശംസകള്‍ അറിയിച്ച് പാര്‍വ്വതി പങ്കുവച്ച പോസ്റ്റ് എല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ തരിണിയ്ക്ക് ഒപ്പം ലണ്ടനില്‍ അവധി ആഘോഷിയ്ക്കുന്ന കാളിദാസിന്റെ വീഡിയോ വൈറലാവുന്നു. തരിണിയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. ‘ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം നിനക്കൊപ്പം ഉള്ളതാണ്’ എന്ന് പറഞ്ഞ് കാളിദാസിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ കൊളാഷ് തരിണി പങ്കുവച്ചത്.ചെന്നൈക്കാരിയായ തരിണി മോഡലിങില്‍ സജീവമാണ്. 2023 ല്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യയുടെ തേര്‍ഡ് റണ്ണറപ് ആയിരുന്നു. കാളിദാസിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് തരിണി തന്നെയാണ് ഏറ്റവും ആദ്യം ഈ പ്രണയ കഥ പരസ്യമാക്കിയത്.

ബാലതാരമായി സിനിമയില്‍ എത്തിയ ജയറാമിന്റെ മകന്‍ കാളിദാസ്, ആ പ്രായത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായകനായുള്ള അരങ്ങേറ്റം. അതിന് ശേഷം ഇപ്പോള്‍ തമിഴിലും മലയാളത്തിലും ഒരുപോലെ സജീവമാണ് താരപുത്രന്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *