ഇങ്ങനെയും ഒരു പെണ്ണോ? പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങള്‍.
രണ്ട് പ്രാവശ്യം ഗര്‍ഭം അലസിപ്പിച്ചു; ആറര വര്‍ഷത്തോളം ദര്‍ശന അനുഭവിച്ചത് കൊടിയ മാനസിക ശാരീരിക പീഡനങ്ങളെന്ന് മാതാപിതാക്കള്‍.പഠന കാര്യങ്ങളില്‍ ഏറെ മുന്‍പന്തിയില്‍ നിന്നിരുന്ന ദര്‍ശന പല പി എസ് സി ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യു പി സ്കൂള്‍ ടീച്ചേര്‍സ് ലിസ്റ്റില്‍ 76ാം റാങ്ക് ഉണ്ടായിരുന്നു. കൂടാതെ മരണദിവസം ജൂനിയര്‍ സൈന്ടിഫിക് അസിസ്റ്റന്റ് ആയി ജോലി ലഭിക്കുന്നതിനുള്ള ഉത്തരവും അന്നേ ദിവസം വീട്ടില്‍ ലഭിച്ചിരുന്നു.കണിയാമ്പറ്റ (വയനാട്): വെണ്ണിയോട് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) അഞ്ചുവയസുകാരി മകള്‍ ദക്ഷയുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദര്‍ശനയുടെ കുടുംബം. മരണത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അച്ഛനും മറ്റ് കുടുംബങ്ങള്‍ക്കുമെതിരെയാണ് ദര്‍ശനയുടെ കുടുംബം ആരോപണവുമായി എത്തിയിരിക്കുന്നത്. ജൂലൈ 13നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചു വരുന്നതിനിടെ അഞ്ചു വയസുള്ള മകള്‍ ദക്ഷയുമായി ദര്‍ശന വിഷം കഴിച്ചു വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത്.പ്രദേശവാസി കണ്ടതിനാല്‍ ദര്‍ശനയെ പെട്ടെന്നുതന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് ചികിത്സക്കിടെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ വെച്ച് മരിക്കുകയുമായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കല്‍പ്പറ്റ സെന്റ് ജോസഫ് സ്കൂളിലെ യുകെജി വിദ്യാര്‍ഥിനി കൂടിയായ ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോള്‍ ദര്‍ശന അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. മകളുടെ ഭര്‍ത്താവായ ഓംപ്രകാശിന്റെയും ഭര്‍ത്താവിന്റെ അച്ഛനായ റിഷഭരാജന്റെയും അമ്മ ബ്രാഹ്മിലയുടെയും സഹോദരി ആശയുടെയും വീട്ടുകാരുടെയും വര്‍ഷങ്ങളോളം തുടര്‍ന്ന കൊടിയ മാനസിക ശാരീരിക പീഡനം മൂലമാണ് മകള്‍ അവളുടെ മകളുമായി ആത്മഹത്യ ചെയ്തതെന്ന് ദര്‍ശനയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
2016 ഒക്ടോബര്‍ 23-നാണ് മകളുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയും മുന്‍പെ പ്രശ്നങ്ങള്‍ തുടങ്ങി. വിവാഹ സമ്മാനമായി നല്കിയ സ്വര്‍ണം ഓംപ്രകാശിന്റെ അച്ഛന് നടത്തിയിരുന്ന കാപ്പി കച്ചവടത്തിന് ചോദിച്ചത് നല്‍കാത്തത് മുതലായിരുന്നു പീഡനങ്ങളുടെ തുടക്കം. ഭര്‍ത്താവും അയാളുടെ അച്ഛനും ഇക്കാര്യം ചോദിച്ച് പീഡിപ്പിക്കുന്നത് നിത്യസംഭവമായിരുന്നു. കൂടാതെ ദര്‍ശന പൂക്കോട് വെറ്റിനറി കോളജില്‍ ജോലി ചെയ്ത വകയില്‍ ലഭിച്ച തുക ഓംപ്രകാശിന് കാര്‍ മേടിക്കാന്‍ നല്‍കാതത്തിലും പീഡനം തുടര്‍ന്നു. സ്വന്തം വീട്ടിലേക്ക് പോകാന്‍പോലും ഭര്‍ത്താവ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പല സമയങ്ങളില്‍ ഭര്‍ത്താവും അച്ഛനും മുഖത്തടിച്ച സംഭവവും ദര്‍ശന വീട്ടില്‍ പറഞ്ഞിരുന്നു.മറ്റൊരു ദിവസം ദര്‍ശന സ്വന്തം വീട്ടില്‍ ചെന്ന് തിരിച്ചുപോകാന്‍ വൈകിയതിന്റെ പേരില്‍ ഉണ്ടായ കലഹത്തില്‍ ഭര്‍ത്താവിന്റെ അച്ഛനായ റിഷഭരാജന്‍ ദര്‍ശനയെയും അവളുടെ വീട്ടുകാരെയും അസഭ്യം പറഞ്ഞതും പോയി ചാകാന്‍ പറയുന്നതും ചത്താല്‍ ആ വിഷമം നാലുദിവസം കൊണ്ടുമാറുമെന്നും പറയുന്നതിന്റെ ശബ്ദം ദര്‍ശന ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ ശബ്ദ ശകലം അടക്കം ഒരു പരാതി 2022 മാര്‍ച്ചില്‍ കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ നല്‍കിയെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ലെന്ന് മാത്രമല്ല നിയോഗിച്ച കൗണ്‍സിലറില്‍നിന്ന് വേണ്ട പിന്തുണകളും ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. വിവാഹ ബന്ധത്തില്‍നിന്ന് ഒഴിവായാല്‍ മകളായ ദക്ഷക്ക് അച്ഛന് നഷ്ടപ്പെടുമെന്ന ചിന്തയില്‍ ആ തീരുമാനത്തില്‍നിന്ന് പിന്മാറുകയാണ് ചെയ്തത്.പഠന കാര്യങ്ങളില്‍ ഏറെ മുന്‍പന്തിയില്‍ നിന്നിരുന്ന ദര്‍ശന പല പി എസ് സി ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യു പി സ്കൂള്‍ ടീച്ചേര്‍സ് ലിസ്റ്റില്‍ 76ാം റാങ്ക് ഉണ്ടായിരുന്നു. കൂടാതെ മരണദിവസം ജൂനിയര്‍ സൈന്ടിഫിക് അസിസ്റ്റന്റ് ആയി ജോലി ലഭിക്കുന്നതിനുള്ള ഉത്തരവും അന്നേ ദിവസം വീട്ടില്‍ ലഭിച്ചിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി രണ്ട് തവണ ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നത് ദര്‍ശനയെ മാനസികമായി തളര്‍ത്തി. ആറര വര്‍ഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് അവസാനം അവള് ആത്മഹത്യ ചെയ്തതെന്നും കുടുംബം പറയുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ പുറത്തുവന്നു അഞ്ചു മാസം പ്രായമായ ഭ്രൂണം ആണ്‍കുട്ടിയുടേതായിരുന്നു. മൂന്നു ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണക്കാരായ ഓംപ്രകാശിനും അച്ഛനായ റിഷഭരാജനും എല്ലാറ്റിനും കൂട്ടുനിന്ന അമ്മ ബ്രാഹ്മിലക്കും സഹോദരി ആശക്കും മറ്റു കുടുംബങ്ങങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദര്‍ശനയുടെ കുടുംബം ജില്ലാ കളക്ടര്‍, എസ്പി, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന്, കമ്പളക്കാട് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment