നടന് മുകേഷിന്റെ അമ്മയെ ഇപ്പോള്‍ കണ്ടോ.. ആവേശത്തിന് ഒരു കുറവുമില്ല..
നാടകത്തിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് വിജയകുമാരി അമ്മ. സിനിമാതിരക്കുകള്‍ക്കിടയിലും നാടകത്തിലും സജീവമാണ് ഈ അഭിനേത്രി. ഭര്‍ത്താവ് ഒ മാധവനും മകന് മുകേഷും മകള്‍ സന്ധ്യയുമെല്ലാം കലാരംഗത്ത് തന്റേതായ ഇടം നേടിയെടുത്തവരാണ്. ചെറുപ്രായത്തിലായിരുന്നു തന്റെ വിവാഹമെന്ന് വിജയകുമാരി അമ്മ പറയുന്നു. സീ വിത്ത് എല്‍സ ചാനലിലൂടെ എല്‍സയായിരുന്നു വിജയകുമാരി അമ്മയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്. മാള്ട്ടനെന്നാണ് ഞാന്‍ ഭര്‍ത്താവിനെ വിളിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പത്ത് പതിനാറ് വയസ് വ്യത്യാസമുണ്ട്. പക്ഷേ, കണ്ടാല്‍ അത് പറയൂല.
എനിക്ക് 16, അദ്ദേഹത്തിന് 32 വയസുമായിരുന്നു കല്യാണത്തിന്. അനിയത്തിയെന്ന് ചിലപ്പോള്‍ വിളിക്കാറുണ്ട്. എല്ലാവരും സഖാവെ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചത്. എനിക്ക് അങ്ങനെ വിളിക്കാന്‍ അറിയില്ല. ഞാന്‍ മാള്ട്ടനെന്നേ വിളിക്കാറുള്ളൂ. ജോയ് മോനെന്നാണ് മുകേഷിനെ വിളിക്കുന്നത്. എന്റെ മോന് എപ്പോഴും ഹാപ്പിയാണ്, അവനെ നമുക്ക് ജോയ് എന്ന് വിളിക്കാമെന്നാണ് മാധവന് ചേട്ടന് പറയാറുള്ളത്. എല്ലാവര്ക്കും വീട്ടില്‍ ഓരോ പേരുകളുണ്ട്. എല്ലാവര്ക്കും കലയാണ് ഈ വീട്ടില്‍. ഇവിടത്തെ കുട്ടികള്‍ക്കും ചെറുതിലേ മുതലേ ഒരു കലാവാസനയുണ്ട്.പഠിത്തം കഴിഞ്ഞ് ചോദിക്കും ഏത് ലൈനിലൂടെ പോവണമെന്ന്. അങ്ങനെ പറഞ്ഞതാണ് സന്ധ്യ. അച്ഛാ എനിക്ക് ആക്ടിംഗില് ഡിഗ്രി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതിന് വിട്ടു. അഞ്ച് വര്‍ഷം ആക്ടിങ്ങ് പഠിച്ചിരുന്നു. ഇളയവളും നന്നായി അഭിനയിക്കും. ടീച്ചറായി കളിക്കുമായിരുന്നു. കുറേ ഡിഗ്രികളുമുണ്ട്, കോളേജ് ലക്ചറായി ജോലിയും കിട്ടിയിരുന്നു. ഇളയവള്‍ മൊത്തത്തില്‍ ലണ്ടനിലാണ്.
മക്കളെല്ലാം നന്നായി പഠിക്കുമായിരുന്നു. കോമഡിയും പറയും. അതൊന്നും പഠിപ്പിച്ച് കൊടുക്കുന്നതല്ല. ഓട്ടോമാറ്റിക്കായി കിട്ടിയതാണ്. ഒരു നാടകം കളിക്കാനായി പോയതായിരുന്നു. 12ാമത്തെ വയസിലായിരുന്നു അത്. ഒരുപാട് അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. സിനിമ കണ്ട് വീട്ടില്‍ വന്നാല്‍ കോമഡി കാണിക്കും. അയല്പക്കക്കാരെയൊക്കെ വിളിച്ച് കോമഡി കാണിക്കുമായിരുന്നു. ഇതേ ശീലം മക്കള്‍ക്കുമുണ്ടായിരുന്നു. ഞാന്‍ സിനിമാനടനായിക്കൊള്ളുമെന്ന് പറഞ്ഞിരുന്നു. അച്ഛനാണ് ഡിഗ്രി വേണമെന്ന് പറഞ്ഞത്.
മോഹന്‍ലാലിനെയൊക്കെ പരിചയപ്പടാമെന്ന് കരുതിയാണ് മോന് തിരുവനന്തപുരത്ത് പഠിക്കാന്‍ പോയത്. ആളുകളെ വശത്താക്കാന്‍ അവനൊരു പ്രത്യേകമായൊരു കഴിവാണ്. ബോയിംഗ് ബോയിംഗ് ഹിറ്റായതോടെയാണ് കോളേജില്‍ പോക്ക് നിന്നത്. കുറേ സിനിമകളും കിട്ടി. കാശൊന്നും കണ്ടമാനം കളഞ്ഞിട്ടില്ലെന്നുമായിരുന്നു വിജയകുമാരി അമ്മ മുകേഷിനെക്കുറിച്ച് പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment