നടി ഖുഷ്ബുവിന്റെ മോളെ ഇപ്പോള്‍ കണ്ടാല്‍ ഞെട്ടും..!! കുരങ്ങിയെന്ന് കളിയാക്കിയവരുടെ വാ അടഞ്ഞുപോയി..!
തെന്നിന്ത്യൻ താര സുന്ദരികളിൽ ഒരാളാണ് ഖുശ്‌ബു.മലയാളി മനസ്സിൽ ഇടം പിടിച്ച ശാലീന സുന്ദരി എന്ന് തന്നെ അവരെ പറയാം.തമിഴിൽ മാത്രമല്ല മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങി താരത്തിന്റെ കൂടെ ഖുശ്‌ബു അഭിനയിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിലെ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഖുശ്‌ബു നടനും സംവിധായകനും നിർമാതാവും ആയ സുന്ദർ ഷിയെ രണ്ടായിരത്തിലാണ് പ്രണയിച്ചു വിവാഹം കഴിച്ചത്.അവന്തിക,അനന്തിദാ എന്ന് പേരുള്ള രണ്ടു പെൺമക്കളാണ് ഇവർക്ക് ഉള്ളത്.മൂത്ത മകൾ അവന്തിക വിദേശത്തു നിന്നും അഭിനയം പഠിച്ചു സിനിമയിൽ തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ്.എന്നാൽ ഇളയ മകൾക്ക് സിനിമ നിർമാണമാണ് ലക്‌ഷ്യം.അതെ സമയത്തു താര പുത്രി ആയി ജനിച്ചിട്ടും കുത്തു വാക്കും പരിഹാസവും ഏറ്റു വാങ്ങേണ്ടി വന്ന ജീവിതമാണ് ഇളയ മകളുടേത്.താര കുടുംബ അംഗം ആയതിനാൽ തങ്ങളെ എല്ലായ്‌പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നു.നല്ല ഉയരവും വണ്ണവും ഉള്ള കുട്ടിയാണ് ഞാൻ.കറുത്ത് തടിച്ചാണ് ഞാൻ ഉണ്ടായിരുന്നത്.ശരീര ഭാരത്തിന്റെയും നിറത്തിന്റെയും പേരിൽ വല്ലാതെ പരിഹസിക്കപ്പെട്ടു.അമ്മയുടെ സൗന്ദര്യം വെച്ച് ഞങ്ങളെ താരതമ്യം ചെയ്യുന്നവർ ഉണ്ടായിരുന്നു.’അമ്മ സുന്ദരി ആണല്ലോ അമ്മയെ പോലെ സൗന്ദര്യം ഇല്ല കാണാൻ ആകർഷണം ഇല്ല.തുടങ്ങിയ അഭിപ്രായം വല്ലാതെ വേദനിപ്പിച്ചു.എന്റെ അമ്മ ശെരിക്കും നല്ല സുന്ദരിയാണ്.
ചിലർക്ക് അമ്മയുടെ രൂപം മാത്രമേ ഇഷ്ടപ്പെടാൻ സാധിക്കുള്ളു.എന്നെ കാണാൻ കൊള്ളില്ല എന്നും കമന്റുമായി വന്നു പലരും എന്നെ വേദനിപ്പിച്ചു.എനിക്ക് പൊണ്ണത്തടി ഉണ്ടായിരുന്നപ്പോൾ ഗുണ്ടു എന്ന് മുദ്ര കുത്തി നാണം കെടുത്തി.തടിയുടെ പേരിൽ പലപ്പോഴും അപമാനിക്കപ്പെട്ടു.അതെ സമയത്തു ക്രൂരമായ പരിഹാസമേറ്റു കരയാതെ ശരീര ഭാരം കുറച്ചു കൊണ്ട് സുന്ദരി ആയിരിക്കുകയാണ് ആനന്ദിത.ഞാൻ ഇപ്പോൾ ശരീര ഭാരം കുറച്ചു.ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തിയത്.ഇപ്പോൾ തടി കുറച്ചപ്പോൾ പ്ലാസ്റ്റിക് സർജറി നടത്തി എന്നാണ് പറയുന്നത്.പതിനാറ് വയസിൽ ആർക്കും പ്ലാസ്റ്റിക് സർജറി ചെയ്യാൻ പറ്റില്ല.എന്റെ മാതാപിതാക്കൾ അവരുടെ മകൾക്ക് അപകടം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കില്ല.ഇങ്ങനെ ഒരു നിഗമനത്തിൽ എത്തുന്നതിന് മുൻപ് ആളുകൾ ബുദ്ധി ഉപയോഗിക്കുന്നത് നല്ലത് ആയിരിക്കും ആനന്ദിത പറയുന്നു.
@All rights reserved Typical Malayali.
Leave a Comment