പോസ്റ്റ്മാർട്ടത്തിനു മുൻപ് അവസാനം കണ്ടത് ചിന്നുവാണ്’! സർക്കാർ ജോലി ലഭിക്കും, മരിക്കുന്നതിന്റെ തലേന്ന് മീൻകറി വെച്ച് ഞങ്ങൾക്ക് വിളമ്പി തന്നു; കൊല്ലം സുധിയുടെ ഓർമ്മയിൽ ഭാര്യ രേണുവും മക്കളും

കിച്ചുവിനെ കുഞ്ഞുന്നാൾ മുതൽ ഞങ്ങളുടെ ഫ്ലോറിൽ വരുന്നതാണ്. ഭയങ്കര കുറുമ്പ് ആയിരുന്നു. സുധി ചേട്ടന്റെ ഫോൺ ഒക്കെ കിച്ചു ഓഎൽഎക്‌സിൽ വിൽക്കാൻ ഇടുമായിരുന്നു അതിൽ കളിച്ച് കളിച്ച് അവൻ അറിയാതെ പോകുന്നതാണ്. ഇവന്റെ വളർച്ച അറിയുന്നത് സ്റ്റാർ മാജിക്ക് തുടങ്ങിയിട്ട് ആറു വർഷം ആയെന്നു. ” ലക്ഷ്മി നക്ഷത്ര പറയുന്നു.kollam sudhi wife renu and son shared their memories and his last moments with lakshmi nakshathra.’പോസ്റ്റ്മാർട്ടത്തിനു മുൻപ് അവസാനം കണ്ടത് ചിന്നുവാണ്’! സർക്കാർ ജോലി ലഭിക്കും, മരിക്കുന്നതിന്റെ തലേന്ന് മീൻകറി വെച്ച് ഞങ്ങൾക്ക് വിളമ്പി തന്നു; കൊല്ലം സുധിയുടെ ഓർമ്മയിൽ ഭാര്യ രേണുവും മക്കളും!.കൊല്ലം സുധി എന്ന അതുല്യ പ്രതിഭയെ ഒരിക്കലും മലയാളികൾ മറവിയ്ക്ക് വിട്ടുകൊടുക്കില്ല. അത്രയേറെ ആഴത്തിലൊരു മുറിവ് തന്നെയാണ് ഇന്നും ആരാധകരെ സംബന്ധിച്ച് സുധിയുടെ മരണം. ഇക്കഴിഞ്ഞ ജൂണിലാണ് വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരും വഴി സുധിയ്ക്ക് അപകടം ഉണ്ടാവുന്നത്. ഒരു കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്ന സുധിയുടെ മരണം ഭാര്യ രേണുവിനെയും രണ്ടു കുഞ്ഞുങ്ങളെയും അനാഥമാക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ സ്റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്ര സുധിയുടെ വീട്ടിലേക്ക് ഭാര്യയെയും മക്കളെയും കാണാൻ എത്തിയതിന്റെ വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്.
സർക്കാർ ജോലി
സർക്കാർ ജോലി
“സുധി ചേട്ടനെ വിധി കൊണ്ടുപോയി. കൊണ്ടുപോയിട്ടില്ല, ഞങ്ങളുടെ കൂടെ തന്നെയുണ്ട്. മക്കൾക്ക് നല്ല അമ്മയായിട്ട് മുന്നോട്ട് പോകണം, സർക്കാർ ജോലി ഓഫർ ചെയ്തിട്ടുണ്ട്. അതിന്റെ പേപ്പർ വർക്ക് ഒക്കെ നടക്കുകയാണ്. എനിക്ക് പഠിക്കണം. സുധി ചേട്ടന് ജോലിക്ക് വിടാൻ ഒന്നും ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോഴത്തെ എന്റെ ലക്‌ഷ്യം ഒരു ജോലി നേടി സ്വന്തംകാലിൽ നിൽക്കുക എന്നതാണ്. എംപ്ലോയ്‌മെന്റ് വഴി ജോലി കിട്ടും. സോഷ്യൽ മീഡിയയിലെ കമന്റ് ഒക്കെ കാണുമ്പോൾ ആദ്യമൊക്കെ വിഷമം വരുമായിരുന്നു. ഇപ്പോൾ പിന്നെ ഞാൻ മൈൻഡ് ചെയ്യില്ല, എന്റെ മക്കൾക്കും സുധി ചേട്ടനും എന്നെ അറിയുന്നവർക്കുമൊക്കെ എന്നെ അറിയാല്ലോ അതുമതി.

മനസിന് ആശ്വാസം കിട്ടാൻ
മനസിന് ആശ്വാസം കിട്ടാൻ
പറയുന്നവർ എന്താണെന്നു വച്ചാൽ പറഞ്ഞോട്ടെ. റീൽസ് ചെയ്യാനൊക്കെ പഠിപ്പിച്ചു തന്നത് സുധി ചേട്ടനാണ്. മനസിന് ഒരു ആശ്വാസം കിട്ടാൻ ആണ് അതൊക്കെ ചെയ്യുന്നത്. ചിന്നു സുധി ചേട്ടന് സ്വന്തം പെങ്ങൾ ആയിരുന്നു. ചേട്ടൻ മരിച്ചിട്ട് ആറുമാസമായി, അന്ന് ഞങ്ങളെ കൈ പിടിച്ച ചിന്നു ഇതുവരെ അത് വിട്ടിട്ടില്ല. ലക്ഷ്മി വരുന്നത് കണ്ടപ്പോൾ ദുരെ എവിടെയോ പരിപാടിക്ക് പോയ സുധി ചേട്ടൻ ഞങ്ങൾക്കായി സാധനങ്ങൾ വാങ്ങി ലക്ഷ്മിയുടെ കയ്യിൽ കൊടുത്ത് വിട്ടതുപോലെയാണ് എനിക്ക് തോന്നിയത്. ചിന്നു ഞങ്ങളെ കാണാൻ വന്നപ്പോൾ‌ സുധി ചേട്ടന് ഒരുപാട് സന്തോഷമായിട്ടുണ്ടാകും. ആഘോഷങ്ങൾക്ക് വസ്ത്രം വാങ്ങുമ്പോൾ സുധി ചേട്ടന് വേണ്ടി അ​ദ്ദേഹം ഒന്നും എടുക്കാറില്ല.

അഭിനയിക്കുന്നവർ പോലും അറിയാതെ വച്ചത് 4 ക്യാമറകൾ

മരിക്കുന്നതിന്റെ തലേന്ന്
മരിക്കുന്നതിന്റെ തലേന്ന്
എല്ലാം ഞങ്ങൾക്കാണ് വാങ്ങി തരാറുള്ളത്. ചോദിച്ചാലും വേണ്ടെന്ന് പറയും. മരിക്കുന്നതിന്റെ തലേന്ന് മീൻകറി വെച്ച് ഞങ്ങൾക്ക് സുധി ചേട്ടൻ വിളമ്പി തന്നു. അവസാനം സുധി ചേട്ടന് ഒന്നും കിട്ടിയില്ല. അത് ചോദിച്ചപ്പോൾ നിങ്ങൾ വയറ് നിറച്ച് കഴിക്കുന്നത് കാണാനാണ് സന്തോഷമെന്ന് പറഞ്ഞു. മരിക്കുന്നത് വരേയും സുധി ചേട്ടൻ എന്നെയോ മക്കളേയോ ചീത്ത പറഞ്ഞിട്ടില്ല. ഇപ്പോൾ സുധി ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാൻ പോവുകയാണ്.

അവസാനം ഇട്ട ഡ്രസ്സ്
അവസാനം ഇട്ട ഡ്രസ്സ്
ഞങ്ങൾ വീട്ടിൽ താമസം ആരംഭിക്കുമ്പോൾ സുധി ചേട്ടന്റെ ആത്മാവ് അതിയായി സന്തോഷിക്കും. സുധി ചേട്ടൻ അവസാനം ഇട്ട ഡ്രസ്സ് ആണിത്. ഇതിൽ സുധി ചേട്ടന്റെ മണമാണ്. ഏട്ടന്റെ സ്മെൽ ഇതിലുണ്ട്. ഞാൻ യുട്യൂബിൽ കണ്ടു മരിച്ചവരുടെ സ്മെൽ പെര്ഫ്യൂം ആക്കി കിട്ടുമെന്ന്. എനിക്ക് അതേപ്പറ്റി കൂടുതൽ അറിയില്ല. മോൾ അങ്ങിനെ പറ്റുമെങ്കിൽ എനിക്ക് അത് പെർഫ്യൂം ആക്കിതരണം. എനിക്ക് അത് ജീവിതകാലം മുഴുവൻ കൂടെ വേണം. പോസ്റ്റുമാർട്ടം ചെയ്യുന്നതിന് മുൻപ് കയറി കണ്ടത് മോൾ ആണ്.

ചിരിച്ചുകൊണ്ട് കിടക്കുവായിരുന്നു
ചിരിച്ചുകൊണ്ട് കിടക്കുവായിരുന്നു
സുധി ചേട്ടന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. അന്ന് സുധി ചേട്ടൻ ചിരിച്ചുകൊണ്ട് കിടക്കുവായിരുന്നു എന്ന് ചിന്നു പറഞ്ഞിരുന്നു എന്നോട്” രേണു പറയുന്നു. ആർക്കെങ്കിലും ഇത് പെർഫ്യൂം ആക്കുന്നത് അറിയുമെങ്കിൽ എന്നോട് പറയണം, എന്റെ ലെവൽ ബെസ്റ്റ് ഞാൻ അത് ശ്രമിക്കും എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. പ്ലസ് ടുവിനാണ് കിച്ചു പഠിക്കുന്നത്. അച്ഛന്റെ അതേ പാതയിൽ വരണം എന്നാണ് അവന്റെ ആഗ്രഹം, അഭിനയം അല്ല കൂടുതലും താല്പര്യം, കാമറയുടെ പിന്നിൽ നിൽക്കാനാണ് എന്നും രേണുവും കിച്ചുവും പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *