പടച്ചോന്‍ നേരിട്ടിറങ്ങി.. വാക്കിംഗ് സ്റ്റിക്കില്‍ നടന്ന് സിദ്ദിഖിന്റെ മകള്‍..!!

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെയും നല്ല സിനിമകളും സമ്മാനിച്ച സംവിധായകൻ വിടവാങ്ങിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം അസുഖങ്ങളിൽ നിന്ന് മോചിതനായി വരുന്നതിനിടയാണ് ഹൃദയാഘാതം സംഭവിച്ചത്. സിദ്ദിഖിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. സ്റ്റേജ് ഷോകളിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്കെത്തിയ സിദ്ധിഖ് പിന്നീടാണ് അഭിനയം മതിയാക്കി സംവിധാനത്തിലേക്ക് കടക്കുന്നത്. കുറെ നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ സിദ്ധിഖ് തന്റെ അഭിനയ ജീവിതത്തെ കുറിച്ചും തന്റെ അഭിനയത്തെക്കുറിച്ചുള്ള ഭാര്യയുടെ അഭിപ്രായവും തുറന്നു പറഞ്ഞിരിക്കുകയാണ്.’ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു എനിക്ക് ഏറ്റവും റിസ്ക് ആയി തോന്നിയിട്ടുള്ള ജോലി. സ്റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് എന്തെങ്കിലും പെര്‍ഫോമന്‍സ് വന്നാൽ എങ്ങനെയെങ്കിലും അതങ്ങ് തീര്‍ത്താല്‍ മതിയെന്ന ചിന്തയായിരുന്നു. മറ്റൊരാള്‍ എഴുതുന്ന സംഭാഷണമൊക്കെ പറയുക എനിക്ക് ബുദ്ധിമുട്ടായിരുന്നു, ഞാന്‍ ആഗ്രഹിച്ചത് പോലെ എന്റെ ഭാര്യയും എന്നോട് പറഞ്ഞത് അതായിരുന്നു. സിനിമയില്‍ ഒരിക്കലും ഇക്ക അഭിനയിക്കരുതെന്ന് അവൾ എന്നോട് പറഞ്ഞത്. എനിക്കും എന്റെ അഭിനയം ഇഷ്ടമല്ലാത്തത് കൊണ്ടും ഭാര്യയുടെ അഭിപ്രായം സ്വീകരിച്ചത് കൊണ്ടും ഞാന്‍ പിന്നീട് എന്റെ സിനിമകളില്‍ ഒന്നും അങ്ങനെയൊരു സാഹസം കാണിച്ചിട്ടേയില്ല. ഞാന്‍ ഒരു നടനായിരുന്നില്ലേ പിന്നെ എന്തുകൊണ്ടാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കണ്ടാ എന്ന് പറഞ്ഞത് എന്ന് വെറുതെ ഒരിക്കൽ എന്റെ ഭാര്യയോട് ചോദിച്ചു, വേണ്ട എന്ന് മാത്രമായിരുന്നു മറുപടി. അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ഭാര്യയെ അനുസരിക്കുന്നത് കുടുംബ സമാധാനത്തിന് നല്ലത് ആയത് കൊണ്ട് ഞാനങ് അനുസരിച്ചു. പക്ഷേ എന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നില്ല എന്നതാണ് മറ്റൊരു നഗ്ന സത്യം’ എന്നാണ് സിദ്ധിഖ് പറഞ്ഞത്.

1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദീഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സിനിമയിൽ സജീവമായിരുന്നു. 1956ല്‍ എറണാകുളം കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബയുടെയും മകനായാണ് സിദ്ദീഖിന്റെ ജനനം. സജിതയാണ് അദ്ദേഹത്തിന്റെ ഭാര്യ, സൗമ്യ, സാറ, സുകൂണ്‍ എന്നിവർ മക്കളാണ്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദീഖിനെയും ലാലിനെയും സംവിധായകൻ ഫാസിലാണ് മലയാള സിനിമയിലേക്ക് എത്തിക്കുന്നത്. 6 വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദീഖും ലാലും ഒന്നിച്ചുകൊണ്ട് മലയാള സിനിമയില്‍ ജനപ്രിയമായ കുറേയേറെ ചിത്രങ്ങള്‍ സമ്മാനിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം സിദ്ധിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും സിദ്ധിഖ് സംവിധാന രംഗത്തുതന്നെ തുടരുകയായിരുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും സിദ്ധിഖ് സിനിമകൾ സംവിധാനം ചെയ്തിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *