പല്ല് വേദന ഇത്രയും ഭയങ്കരമോ? ചികിത്സക്കായി ഹോസ്പിറ്റലിലെത്തിയ നഴ്‌സിന് സംഭവിച്ചത് ഞെട്ടിച്ചുകളഞ്ഞു

മരണം ആർക്ക് ഏതു രൂപത്തിൽ എത്തുമെന്ന് പറയാൻ കഴിയില്ല.ഇപ്പോൾ ഇതാ നിസാരമായ പല്ല് വേദനക്ക് ഒടുവിൽ ജീവൻ നഷ്ടമായിരിക്കുകയാണ് ചേർത്തല സ്വദേശിനി ആയ മെറീന ജോസഫ് എന്ന യുവതിക്ക്.കണ്ണങ്കരയിൽ നിന്നും ഒരു വര്ഷം മുൻപ് യുകെയിലെ ബ്ലാക്ബൂളിൽ എത്തിയ നേഴ്സ് ആയ മെറീനയുടെ മരണം വിശ്വസിക്കാൻ ആകാതെ നിലവിളിക്കുകയാണ് പ്രിയപ്പെട്ടവർ.സംഭവിച്ചത് അറിഞ്ഞു നടുക്കം മാറാതെ കണ്ണീരണിയുകയാണ് മെറീനയുടെ രണ്ടു പെണ്മക്കൾ.പല്ലു വേദന അമിതമായതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ബ്ലാക്ക് പൂളിൽ നിന്നും മെറീനയെ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ എത്തിച്ചത്.പല്ല് വേദന വന്നതിനെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു ഡോക്ടറെ പോലും ഞെട്ടിച്ചു കൊണ്ട് ഉള്ള സംഭവങ്ങൾ ഉണ്ടായത്.പല്ല് വേദനക്ക് ചികിൽസിക്കാൻ എത്തിയ മെറീനക്ക് ഹോസ്പിറ്റലിൽ വെച്ച് തുടർച്ചയായി സ്ട്രോക്ക് ഉണ്ടാവുകയും രോഗനില വഷളാവുകയായിരുന്നു.പിന്നാലെ ഞായർ രാത്രി എട്ടു മണിയോടെ മരണം സംഭവിച്ചു.

മെറീനക്ക് പതിനെട്ട്,പതിനാറ് വയസ് ഉള്ള രണ്ടു പെണ്കുട്ടികളാണ് ഉള്ളത്.ലിവർപൂളിലെ കാത്തലിക് മിഷൻ അംഗമായ മെറീന കേരളത്തിൽ കണ്ണങ്കര ഇടവക അംഗമായിരുന്നു.നിരവധി സ്വപ്നങ്ങളുമായി യു കെയിൽ എത്തി ഒരു വർഷം മാത്രം തികയുന്ന വേളയിലാണ് ബ്ലാക് പൂളിൽ മലയാളി നേഴ്സ് ആയ മെറീന വിട പറഞ്ഞിരിക്കുന്നത്.മെറീനയുടെ ആകസ്മിക നിര്യാണം വിശ്വസിക്കാൻ കഴിയാതെ നടുങ്ങിരിയ്ക്കുകയാണ്‌ ബന്ധുക്കളും ബ്ലാക് പൂള് മലയാളികളും.അമ്മയുടെ വേർപാടിൽ തനിച്ചായ മക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്നത് അറിയാതെ വിതുമ്പുകയാണ് വീട്ടുകാർ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *