പത്തനാപുരത്ത് അമ്മയുടെ കൂട്ടുകാരിയെ വളയ്ക്കാന്‍നോക്കിയ 26കാരന് CI നല്‍കിയ മുട്ടന്‍പണി കണ്ടോ? കലക്കി
കേസ് തെളിയിക്കാനും പരാതി പരിഹരിക്കാനും പല വഴികൾ തേടുന്നവരാണ് പോലീസ്.ഇപ്പോൾ തനിക്ക് മോശം സന്ദേശം അയക്കുന്ന 26 വയസ്സ് ഉള്ള യുവാവിന്റെ ശല്യം സഹിക്കാൻ വയ്യാതെ സ്റ്റേഷനിൽ എത്തിയ 55 വയസ് ഉള്ള സ്ത്രീയുടെ പരാതി കേട്ട് പോലീസ് ഉദോഗസ്ഥൻ ചെയ്ത പ്രവർത്തിയാണ് വൈറൽ ആകുന്നത്.കനാലിലൂടെ ഒഴുകി എത്തിയ അജ്ഞാത മൃത ദേഹം പുറത്തെടുക്കാൻ രണ്ടായിരം രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ യൂണിഫോമു അഴിച്ചു വെച്ച് കൈലി മുണ്ട് എടുത്തു കനാലിലേക്ക് ഇറങ്ങിയ പത്തനാപുരം സി ഐ അൻവർ ആണ് ഈ കഥയിലേയും താരം.
വീട്ടമ്മ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെ ആയിരുന്നു പത്തനാപുരം സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്.വാട്സ്ആപ് വഴി 56 കാരിയും വിധവയും ആയ തനിക്ക് നിരന്തരം ആയി പ്രണയ അഭ്യർഥന നടത്തുന്ന 26 കാരന് എതിരെ പരാതിയുമായിട്ടാണ് വീട്ടമ്മ വന്നത്.നാല് വർഷത്തിനിടെ അശ്ലീല ചുവയുള്ള മുന്നൂറ് മെസേജാണ് സ്ത്രീക്ക് യുവാവ് അയച്ചത്.മൊബൈലിൽ അശ്ലീല ചുവയുള്ള ചിത്രവും സന്ദേശവും വരുന്നു എന്നും ഇവർ സൂചിപ്പിച്ചു.സി ഐ ഫോൺ പരിശോധന നടത്തിയപ്പോൾ ഇഷ്ടമാണ് എന്നും കണ്ടാൽ പ്രായം തോന്നില്ല എന്നും തുടങ്ങി അശ്ലീല സന്ദേശങ്ങൾ നിരവധി ഉണ്ടായിരുന്നു.
ഇതേ തുടർന്ന് പരാതിക്കാരിയുടെ ഫോണിൽ നിന്നും വനിതാ പോലീസിനെ കൊണ്ട് സി ഐ വിളിപ്പിക്കുകയും ഒന്ന് കാണണം എന്ന് പറയുകയും ആയിരുന്നു.ഇതോടെ ആവേശത്തിൽ ആയ യുവാവ് സ്ത്രീയെ കാണാൻ വേണ്ടി ഓടി എത്തുകയായിരുന്നു.ഇതേ സമയത്തു യുവാവിനെ വഴിയിൽ കാത്തു നിന്ന പോലീസ് അര മണിക്കൂറിനു ഉള്ളിൽ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.പരാതിക്കാരിയുടെ തയ്യൽ കടയിൽ അമ്മയുടെ ബ്ലൗസ് തൈപ്പിക്കാൻ സ്ഥിരമായി എത്തുന്ന ആൾ ആയിരുന്നു യുവാവ്.ഇതോടെയാണ് വിധവയും സുന്ദരിയുമായ വീട്ടമ്മയെ വീഴ്ത്താൻ യുവാവ് ശ്രമിച്ചത്.
എന്തായാലും പോലീസ് പിടിച്ചതോടെ കേസ് എടുക്കരുത് എന്നും വിദേശത്തു ജോലി ശെരിയായിരിക്കുകയാണ് എന്നും പറഞ്ഞു കൊണ്ട് യുവാവ് കരച്ചിലായി.സി ഐ ക്കു മുന്നിൽ കരഞ്ഞതോടെ വീട്ടമ്മയുടെ മനസ് അലിഞ്ഞു.തുടർന്ന് വീട്ടമ്മ പറഞ്ഞത് അനുസരിച്ചു പോലീസ് കേസ് ചാർജ് ചെയ്തില്ല.കേസ് ഇല്ലെങ്കിലും പരാതിക്കാരിയെ അമ്മെ എന്ന് വിളിച്ചു ഏത്തം ചെയ്യാൻ സി ഐ നിർദേശിച്ചു.യുവാവ് പല വട്ടം അമ്മെ എന്ന് വിളിച്ചു കൊണ്ട് മാപ്പ് പറഞ്ഞു.ഇനി ആവർത്തിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയതിന് ഒപ്പം ചൂരൽ ഉപയോഗിച്ച് യുവാവിന് തല്ല് നൽകി എന്നുമാണ് റിപ്പോർട്ട്.
@All rights reserved Typical Malayali.
Leave a Comment