സന്തോഷത്തിന് അതിരില്ല.. ആ വിശേഷ വാര്‍ത്ത എത്തി..!! രണ്ടാം ഭാര്യയെ വാരിപ്പുണര്‍ന്ന് നടന്‍ ചെമ്പന്‍ വിനോദ്..!!

സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായാണ് ഇരുവരും ഒന്നിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹചിത്രവും വിശേഷങ്ങളും വൈറലായിരുന്നു. 45കാരനായ ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹമായിരുന്നു. സൈക്കോളജിസ്റ്റും സൂംബ ട്രെയിനറുമായ മറിയത്തിന് 25 വയസ്സായിരുന്നു പ്രായം. ഇവരുടെ പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞായിരുന്നു പ്രധാനവിമര്‍ശനം. പൈങ്കിളി പ്രണയമൊന്നുമായിരുന്നില്ല തങ്ങളുടേത്. സൗഹൃദം വളര്‍ന്ന് പ്രണയമായി മാറിയതും വിട്ടുപോകില്ല എന്നുറപ്പിക്കുകയും ചെയ്തതോടെയാണ് വിവാഹിതരായതെന്നായിരുന്നു ചെമ്പന്‍ വിനോദ് പറഞ്ഞത്.വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ചെമ്പന്‍ വിനോദ് എത്തിയിട്ടുള്ളത്. എന്റെ ചെമ്പോസ്‌ക്കിക്ക് ആനിവേഴ്‌സറി ആശംസകളെന്നാണ് താരം കുറിച്ചിട്ടുള്ളത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴിലായി ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. സൗബിന്‍ ഷാഹിര്‍, മുഹ്‌സിന്‍ പെരാരി, റിമ കല്ലിങ്കല്‍, സുധി കോപ്പ, ആന്‍ അഗസ്റ്റിന്‍, രചന നാരായണന്‍കുട്ടി ഇവരെല്ലാം ആശംസ അറിയിച്ചിട്ടുണ്ട്.

ഞങ്ങള്‍ ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്നറിഞ്ഞ് മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. വീട്ടുകാരോടായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്. ഇത്ര ചെറിയ കുട്ടിയെ കെട്ടുന്നത് ശരിയാണോയെന്നായിരുന്നു ചിലരുടെ ചോദ്യം. അവന്‍ എത്രകാലം ഒറ്റക്ക് ജീവിക്കും, അവനിഷ്ടമുള്ള ഒരാളെ വിവാഹം ചെയ്ത് ജീവിക്കട്ടെന്നായിരുന്നു എന്റെ മാതാപിതാക്കളുടെ മറുപടിയെന്നായിരുന്നു ചെമ്പന്‍ വിനോദ് പറഞ്ഞത്. ആദ്യ വിവാഹത്തില്‍ മകനുണ്ടെന്നും അവനെയും അവന്റെ അമ്മയേയും വിളിച്ച് സംസാരിക്കാറുണ്ടെന്നും ചെമ്പന്‍ വിനോദ് വ്യക്തമാക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *