അപ്രതീക്ഷിത വിയോഗം..!! ഇനി തനിക്കാരുമില്ല..!! പൊട്ടിക്കരഞ്ഞ് സീരിയല്‍ നടി സംഗീത..!!

എന്തിനും ഒപ്പം ഉണ്ടായിരുന്ന ആൾ; അമ്മയുടെ വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ; സംഗീത മോഹന്റെ അമ്മ വിടവാങ്ങി.സർക്കാർ ഉദ്യോഗസ്ഥ കൂടിയായിരുന്ന സംഗീതയുടെ അമ്മയാണ് കലാരംഗത്തേക്ക് സംഗീതയെ കൂട്ടിക്കൊണ്ടുവന്നത്.sangeetha mohan mother jayakumari passed away at the age of 72.എന്തിനും ഒപ്പം ഉണ്ടായിരുന്ന ആൾ; അമ്മയുടെ വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ; സംഗീത മോഹന്റെ അമ്മ വിടവാങ്ങി.ഒട്ടനവധി പരമ്പരകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലെ താരമായ ആളാണ് സംഗീത മോഹൻ. താരം ഇപ്പോൾ അഭിനയം ഒക്കെ മാറ്റിവച്ചു കഥ എഴുതുന്ന തിരക്കിലാണ്. മലയാളത്തിലെ സൂപ്പർഹിറ്റ് സീരിയലുകൾ പിറന്നത് സംഗീതയുടെ പേനാ തുമ്പിൽ നിന്നുമായിരുന്നു. അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിലും എഴുത്തിലും സംഗീത സജീവമാണ്. താരത്തിന്റെ അമ്മയുടെ വിയോഗ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.നടി ജീജ സുരേന്ദ്രൻ ആണ് സംഗീതയുടെ ‘അമ്മ അന്തരിച്ച വാർത്ത അറിയിക്കുന്നത്. “അഭിനേത്രിയും.തിരക്കഥാകൃത്തുമായ ശ്രീമതി സംഗീത മോഹന്റെ മാതാവ് ജയകുമാരി (വയസ് – 72) അന്തരിച്ച വിവരം അറിയിക്കുന്നു. സംസ്ക്കാര ചടങ്ങുകൾ ഇന്ന് (20/08/2023) വൈകിട്ട് 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.ആദരാഞ്ജലികൾ”, ജീജ കുറിച്ചു.

പിഎസ് സി ഓഫീസിൽ ഉദ്യോഗസ്ഥ ആയിരുന്നു സംഗീതയുടെ അമ്മ. അമ്മ ആയിരുന്നു സംഗീതയ്ക്ക് കലാരംഗത്തുള്ള പിന്തുണ സംഗീതയെ കൂടാതെ ഒരു മകൾ കൂടിയുണ്ട് ജയകുമാരിക്ക്. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് സംഗീത അഭിനയത്തിലേക്ക് എത്തുന്നത്. സംഗീതയുടെ ചേച്ചിയും ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ആളാണ്.അമ്മയും അച്ഛനും സർക്കാർ സേവനത്തിൽ ഉള്ളതുകൊണ്ടുതന്നെ സംഗീതയും സർക്കാർ മേഖലയിൽ എത്തണം എന്നായിരുന്നു അവരുടെ ആഗ്രഹം. അമ്മയുടെ പ്രഷർ സംഗീതയിൽ ഉണ്ടായിരുന്നുവെങ്കിലും സംഗീതയുടെ ആദ്യ പരസ്യ ചിത്രത്തിന് പൂർണ്ണ പിന്തുണ നൽകിയതും അമ്മ ആയിരുന്നു. അതോടെ അഭിനയത്തിൽ ഒരു വഴിത്തിരിവായിരുന്നു സംഗീതയുടെ ജീവിതത്തിൽ സംഭവിച്ചത്.ആത്മസഖി ഹിറ്റായതോടെയാണ് തന്റെ തിരക്കഥാകൃത്ത് എന്ന നിലയിലുള്ള ഉള്ള ആത്മവിശ്വാസം സംഗീതയ്ക്ക് കൂടിയത്. ഇപ്പോൾ നിരവധി പരമ്പരകൾ പിറന്നത് സംഗീതയുടെ തൂലികയിൽ നിന്നുമാണ്. അഭിനയത്തെ ഇഷ്ടപെട്ടിരുന്നുവെങ്കിലും സിനിമയെ പറ്റി സംഗീത ചിന്തിച്ചിരുന്നില്ല. എഴുത്ത്, പണ്ടും വശമുണ്ടായിരുന്നതുകൊണ്ടുതന്നെ എഴുതാനുള്ള കഴിവിനെ ഉപയോഗപെടുത്തുകയായിരുന്നു നടി, പൂർണ്ണ പിന്തുണ നൽകി കൂടെ നിന്നത് അമ്മയും അച്ഛനും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *