അമ്മായെന്ന ഒരു കുഞ്ഞിന്റെ വിളി കേള്‍ക്കണം..!! 50-ാം വയസില്‍ രണ്ടാം വിവാഹത്തെ കുറിച്ച് നടി സുകന്യ..!! ആശംസകളേകി ആരാധകര്‍..!!
എനിക്ക് ഇപ്പോൾ 50 വയസ്സായി! കുഞ്ഞു ജനിച്ചാൽ അമ്മയെന്ന് വിളിക്കുമോ അമ്മൂമ്മയെന്ന് വിളിക്കുമോന്ന് സംശയമാണ്; മനസ്സ് തുറന്ന് സുകന്യ.സിനിമയിൽ ഒരിക്കലും അഭിനയക്കണമെന്നു താത്പര്യമേ തോന്നിയിട്ടില്ലെന്ന് നടി സുകന്യ. തനിക്ക് നൃത്തം നൃത്തം എന്ന ഒറ്റ വിചാരം മാത്രമായിരുന്നു. തുടക്കത്തിൽ നിറയെ ഓഫറുകൾ വന്നിരുന്നുവെങ്കിലും സിനിമ തന്റെ മനസ്സിലേ ഇല്ലായിരുന്നുവെന്നും സുകന്യ പറയുന്നു. ഒരു ഡിഗ്രി വേണം എന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധം ആയിരുന്നു. പക്ഷേ വിധിയാണ് സിനിമയിൽ എത്തിച്ചത്. ദൈവം നിശ്ചയിക്കുന്ന പോലെയാണ് എല്ലാം സംഭവിക്കുന്നത്- സുകന്യ പറഞ്ഞു.മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചും പറഞ്ഞ സുകന്യ അദ്ദേഹം അധികം സംസാരിക്കാത്ത ആളാണ് എങ്കിലും കൂടെ അഭിനയിക്കുന്ന ആളുകൾക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്നും പറയുന്നു. നമ്മൾ നല്ല കംഫർട്ട് ആയിരിക്കും. എന്ത് പ്രശ്നം ഉണ്ടെങ്കിലും പറഞ്ഞാൽ അദ്ദേഹം അത് സെറ്റിൽ ചയ്തു തരും- സുകന്യ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഫിലിം കരിയർ നോക്കിയാൽ ഒരു റോളർ കോസ്റ്റർ റൈഡ് മാതിരിയാണ് എന്ന് പറഞ്ഞ സുകന്യ തനിക്ക് എതിരെ ഒരിക്കൽ വന്ന ഗോസ്സിപ്പിനെക്കുറിച്ചും സംസാരിച്ചു. അങ്ങനെ ഗോസിപ്പുകൾ ഒന്നും വന്നിട്ടില്ല. പക്ഷേ ഒരിക്കൽ വന്ന ഒരെണ്ണം വലിയ വിഷയമായി മാറി. പക്ഷേ വീട്ടുകാർ പൂര്ണപിന്തുണയാണ് അപ്പോഴൊക്കെ നൽകിയത്. നുണക്കഥകൾക്ക് പിന്നാലെ പോകരുതെന്നാണ് വീട്ടിൽ നിന്നും പറയുന്നത്.ഒരാളുടെയും ജീവിതം വച്ച് കളിയ്ക്കരുത്. അന്ന് വന്ന ആ വലിയ വിഷയം പത്തൊൻപതു വർഷമാണ് കേസ് നടന്നത്. അടുത്തിടെയാണ് ആ പ്രശ്നങ്ങൾ എല്ലാം എനിക്ക് അനുകൂലമായി വിധി വന്നത്. വിവാദങ്ങൾ വന്നതിനു പിന്നാലെ എന്നോടും കുടുംബത്തോടും ഒരു ഗ്യാപ്പ് തന്നെ ആളുകൾ വച്ചു-സുകന്യ പറഞ്ഞു.
വിവാഹബന്ധത്തിൽ നമ്മൾ എപ്പോഴും സിന്സിയര് ആകണം. പൊരുത്തം ഇല്ലാതെ വന്നാൽ വളരെ കഷ്ടമാണ്. അങ്ങനെ സംഭവിച്ചാൽ ഇരുവരും അവരവരുടെ വഴിക്ക് പോകുന്നതാണ് നല്ലത്. മ്യൂച്ച്വൽ കൺസന്റ് ഉണ്ടെങ്കിൽ വിവാഹത്തിന് പുറത്തു വരാൻ എളുപ്പമാണ്. അങ്ങനെ ഇല്ലെങ്കിൽ പ്രയാസകരമായ വഴികളുടെ നിങ്ങൾ പോകേണ്ടി വരും.മ്യൂച്ച്വൽ അണ്ടർ സ്റ്റാന്റിംഗ്, കൺസെന്റ് ഉണ്ടെങ്കിൽ വിവാഹത്തിന് പുറത്തു വരാൻ എളുപ്പമാണ്. അങ്ങനെ ഇല്ലെങ്കിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. സമൂഹം അത് അറിയുന്നതോടെ വലിയ വിഷയം ഉണ്ടാകും. പക്ഷെ ഭയന്ന് പിന്മാറരുത്- സുകന്യ പറഞ്ഞു.സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട് പറ്റില്ല എന്ന് തോന്നിയാൽ നിയമവഴികൾ തേടണം. പക്ഷേ ചിലർക്ക് കുടുംബത്തിൽ നിന്നും പോലും പിന്തുണ ലഭിക്കില്ല. കാരണം നാട്ടുകാർ ആണ് അവർക്ക് വിഷയം. പക്ഷേ അതൊക്കെ ഒരാളെ ആത്മഹത്യയിലേക്ക് നയിക്കും. പക്ഷെ ഒരു പെണ്ണിന്റെ ഭാഗത്തു സത്യം ഉണ്ടെങ്കിൽ നമ്മൾ നമ്മുടെ തീരുമാനത്തിലൂടെ പോകണം.ഇനി ഒരു വിവാഹം ചിന്തിച്ചിട്ടില്ല. വേണ്ട എന്നല്ല, വരുമ്പോൾ വരട്ടെ. ഇപ്പോൾ എനിക്ക് അൻപതുവയസ്സായി. ഇനി എന്റെ കല്യാണം ഒക്കെ കഴിഞ്ഞു കുട്ടികളൊക്കെ ആയാൽ, ആ കുട്ടി എന്നെ അമ്മാ എന്ന് വിളിക്കുമോ അമ്മൂമ്മ എന്ന് വിളിക്കുമോ എന്നൊക്കെ സംശയമുണ്ട്.
@All rights reserved Typical Malayali.
Leave a Comment