തന്റെ കൂടെ ഉറങ്ങിയ ഭാര്യയെ കണ്ടില്ല, തിരക്കിയിറങ്ങിയ ഭര്‍ത്താവ് കണ്ടത് ആ കാഴ്ച,അമ്പരന്ന് നാട്ടുകാര്‍

അത്യധികം വിചിത്രമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ത്യശൂരിൽ നടന്നത്.ത്യശൂർ അരിബുരിലാണ് അൻപത് വയസ്സ് കഴിഞ്ഞ മധ്യ വയസ്കരായ ദമ്പതികൾ താമസിക്കുന്നത്.ഭാര്യയും ഭർത്താവും ഒന്നിച്ചാണ് കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്നത്.എന്നാൽ ഭർത്താവിന് ഒപ്പം വീട്ടിൽ കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ കാണാതായി.നാലു മണിക്ക് ഉറക്കം ഉണർന്ന ഭർത്താവ് ഭാര്യയെ കണ്ടില്ല.ബാത്ത് റൂമിൽ പോയി എന്ന് കരുതി എങ്കിലും മിനിറ്റുകൾ കഴിഞ്ഞും കാണാതെ വന്നതോടെ ഭർത്താവ് ബാത്ത് റൂമിൽ നോക്കി എങ്കിലും ഭാര്യയെ കണ്ടില്ല.പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ട ഭർത്താവ് ഭാര്യയെ അന്വേഷിച്ചു കൊണ്ട് വീടിനു ചുറ്റും നടന്നു.പക്ഷെ ഭാര്യയെ കണ്ടില്ല.ഭയപ്പെട്ടു കൊണ്ട് അയാൾ ടോർച്ചു തെളിച്ചു കൊണ്ട് എല്ലാ സ്ഥലത്തും നോക്കിയപ്പഴാണ് നാലര മണിക്ക് വീടിനു അടുത്തുള്ള പ്ലാവിന്റെ ചില്ലയിൽ ഭാര്യ ഇരിക്കുന്നത് കണ്ടത്.22 അടി ഉയരം ഉള്ള കൊമ്പിൽ ഭാര്യ ഇരിക്കുന്ന കാഴ്ച കണ്ട് ഭർത്താവ് സ്തംഭിച്ചു പോയി.ചില്ലകൾ കുറവ് ആയ പ്ലാവിൽ അമ്പത് വയസ്സ് കടന്ന സ്ത്രീ കയറിയത് തികച്ചും അത്ഭുതമായി.താഴേക്ക് ഇറങ്ങാൻ പറഞ്ഞു എങ്കിലും പറ്റുന്നില്ല എന്ന മറുപടിയാണ് ഭാര്യ പറഞ്ഞത്.

പിന്നാലെ ഭർത്താവും പ്ലാവിൽ കയറി.ഭാര്യയെ താഴെ ഇറക്കാൻ ശ്രമിച്ചു എങ്കിലും വീഴുമോ എന്ന ഭയം കാരണം അവർ സമ്മതിച്ചില്ല.പിന്നീട് കയർ ഉപയോഗിച്ച് കൊണ്ട് ഭാര്യയെ മരത്തിൽ കെട്ടിയിട്ടു ഇദ്ദേഹവും കൂട്ടിരുന്നു.നേരം പുലർന്ന ശേഷം അത് വഴി എത്തിയവരാണ് സംഭവം കണ്ടത്.ഭാര്യയെ താഴെ ഇറക്കാൻ അഗ്നി രക്ഷ സേനയെ വിവരം അറിയിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു.എട്ടു മണിയോടെയാണ് നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ചു അഗ്നി രക്ഷ സേന സ്ഥലത്തു വന്നത്.തുടർന്ന് സേന അംഗം വല ഉപയോഗിച്ച് കൊണ്ട് വീട്ടമ്മയെ താഴെ ഇറക്കി.മാനസിക അസ്വസ്ഥ കാണിക്കുന്ന വീട്ടമ്മയെ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *