ഒറ്റയ്ക്കുള്ള യാത്രയില്‍ എനിക്കതു മതി; പുതിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് താര കല്യാണ്‍!

മിനിസ്‌ക്രീനിനും ബിഗ് സ്‌ക്രീനിനും ഒരുപോലെ പരിചിതയായ നടിയാണ് താര കല്യാണ്‍. അഭിനേത്രി എന്നതിനെക്കാള്‍ നര്‍ത്തകി എന്ന നിലയിലാണ് താര തന്നെ കൂടുതല്‍ പരിചയപ്പെടുത്തുന്നത്. അതിനൊക്കെ അപ്പുറം ഇപ്പോള്‍ ഒരു വ്‌ളോഗര്‍ കൂടെയാണ് താര.

ഭര്‍ത്താവ് രാജറാമും, അമ്മ സുബ്ബലക്ഷ്മിയും മരിച്ചതിന് ശേഷം ഇപ്പോള്‍ പൂര്‍ണമായും ഒറ്റയ്ക്കുള്ള ജീവിതമാണ് താര കല്യാണിന്റേത്. മകള്‍ സൗഭാഗ്യയും, കൊച്ചുമകള്‍ സുദര്‍ശനയുമാണ് താരയുടെ ഇപ്പോഴത്തെ സന്തോഷം. അവരുടെ വിശേഷങ്ങളൊക്കെയും താര കല്യാണ്‍ തന്റെ യൂട്യൂബിലൂടെ പങ്കുയ്ക്കാറുണ്ട്. കൂടെ അവര്‍ രണ്ട് പേരും ഉണ്ടെങ്കിലും, ഇപ്പോഴത്തെ ജീവിതം തനിച്ചാണ് എന്നത് പല വീഡിയോകളിലും താര കല്യാണ്‍ ആവര്‍ത്തിക്കാറുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താര കല്യാണ്. മറ്റൊന്നുമല്ല, പുതിയ ഒരു കാര്‍ വാങ്ങിക്കാന്‍ പോകുന്നു. അതിന്റെ അഡ്വാന്‍സ് പേയ്‌മെന്റ് നടത്തി. ഇനി ഒരാഴ്ചയ്ക്കകം വണ്ടി എത്തും. നിലവില്‍ താര കല്യാണിന് ഒറു ഹോണ്ടസിറ്റിയാണ് ഉള്ളത്. അത് എക്‌സ്‌ചേണ്ട് ചെയ്ത് സിലേറിയോ ആണ് ഇപ്പോള്‍ പുതുതായി വാങ്ങിക്കാന്‍ പോകുന്നത്.

ഇപ്പോള്‍ ഇത് വേണോ എന്ന് മകള്‍ സൗഭാഗ്യ ചോദിച്ചുവത്രെ. നോക്കിയിട്ട് മറ്റേതെങ്കിലും മതിയോ എന്ന് ചോദിച്ചു. പക്ഷെ ഇപ്പോഴുള്ള ഒറ്റയ്ക്കുള്ള യാത്രയില്‍ എനിക്ക് ഒരു ചെറിയ വണ്ടി മതി, അതുകൊണ്ട് സിലേറിയോ തന്നെ എടുത്തു. ബ്ലാക്ക് കളര്‍ ആയിരുന്നു ആഗ്രഹിച്ചത്. ആ കളര്‍ കിട്ടാന്‍ പ്രയാസമാണെങ്കിലും, ദൈവം സഹായിച്ച് അത് തന്നെ കിട്ടി. ടെസ്റ്റ് ഡ്രൈവൊക്കെ ചെയ്ത സന്തോഷത്തിലാണ് താര കല്യാണ്‍.

അടുത്തിടെ തന്‍റെ വോക്കല്‍ കോഡിനുണ്ടായ പ്രശ്‌നത്തെ കുറിച്ചും, അതിന്റെ ശസ്ത്രക്രിയയെ കുറിച്ചുമൊക്കെ താര കല്യാണ്‍ വീഡിയോ ചെയ്തിരുന്നു. ആ പ്രശ്‌നത്തെ ഒക്കെ അതിജീവിച്ച് ശബ്ദം തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണ്. പതിയെ, അധികം സ്‌ട്രെയിന്‍ എടുക്കാതെ സംസാരിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്.

അതേ സമയം അഭിനയത്തില്‍ നിന്നും നടി മാറി നില്‍ക്കുന്നില്ല. നിലവില്‍ ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കാതോടു കാതോരം എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നായകന്റെ അമ്മയായ പ്രഭാതിയുടെ റോളിലാണ് താര സീരിയലില്‍ എത്തുന്നത്. സീരിയലിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പൂവച്ചല്‍ ഖാദര്‍ പുരസ്‌കാരവും നടിയ്ക്ക് കിട്ടിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *