ഒപ്പമുണ്ടായവര്‍ മരിച്ചു കാന്‍സര്‍ ബാധിച്ചപ്പോള്‍ ഒറ്റയ്ക്ക് കഴിഞ്ഞു ആ ദിനങ്ങളെ പറ്റി മഞ്ജുവും അമ്മയും
കാൻസർ എന്ന മഹാമാരിയെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും അതിജീവിച്ചതെങ്ങനെയെന്ന് തുറന്ന് പറഞ്ഞ് നടി മഞ്ജു വാരിയറുടെ അമ്മ ഗിരിജാ മാധവൻ. അര്‍ബുദ രോഗത്തെ കീഴടക്കി എങ്ങനെ ജീവിതം തിരിച്ചുപിടിക്കാമെന്നതിന്റെ തെളിവാണ് ഗിരിജ മാധവന്റെ ജീവിതം. അർബുദ ബാധിതർക്കു പ്രത്യാശയുടെ കരുത്തു പകർന്നു മനോരമ ന്യൂസ് ചാനലിന്റെ കേരള കാൻ, കാൻസർ പ്രതിരോധ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഗിരിജ..
Meenakshi was diagnosed with cancer when she gave birth and Manju and her mother revealed what they had hidden in their lives
20 വര്‍ഷം മുമ്പായിരുന്നു അര്‍ബുദ രോഗം ബാധിച്ചത്. മഞ്ജു മകളെ പ്രസവിച്ച സമയത്താണ്. സംശയം തോന്നി ഡോക്ടറെ കാണിച്ചപ്പോൾ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ഞാൻ ഇതിനെ അത്ര സീരിയസായി എടുത്തിരുന്നില്ല. അതിനിടെ മകളുടെ ചോറൂണൊക്കെ വന്നപ്പോൾ ചികിത്സ നീട്ടിവച്ചു. പക്ഷേ സർജറി ചെയ്യണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ ഡോ.വി.പി. ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ചികില്‍സ. അദ്ദേഹം പകര്‍ന്നു നല്കിയ ആത്മവിശ്വാസത്തിന്റെ കരുത്തിലായിരുന്നു മുന്നോട്ടുള്ള യാത്ര.
അര്‍ബുദ രോഗത്തിന്റെ ഗൗരവം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കീമോയും േറഡിയേഷനും തുടങ്ങിയതോടെ ആശുപത്രിയില്‍ കൂട്ടുകാരെ കിട്ടി. സമാനമായ രോഗം ബാധിച്ച സ്ത്രീകളായിരുന്നു സ്നേഹിതര്‍. അവരുമായി പിന്നീട് നല്ല സൗഹൃദമുണ്ടായി. ഇവരില്‍ ചിലര്‍ അര്‍ബുദ രോഗം ബാധിച്ച് മരിച്ചെന്ന് അറിഞ്ഞപ്പോഴാണ് രോഗത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. ഞാനും മരിച്ചുപോകുമായിരിക്കുമല്ലേ എന്ന് ഭർത്താവിനോടും കുട്ടികളോടും പറഞ്ഞു. ഭര്‍ത്താവും മക്കളും സമാധാനിപ്പിക്കാനും ധൈര്യം തരാനും എല്ലായ്പ്പോഴും കൂടെയുണ്ടായി. മറ്റുള്ളവരെ ബാധിച്ചതു പോലെ അത്ര ഗൗരവമില്ല അമ്മയുടെ അസുഖമെന്ന മക്കളുടെ ആശ്വാസ വാക്കുകളായിരുന്നു ധൈര്യം നല്‍കിയത്
അസുഖസമയത്ത് ഭർത്താവ് ആയിരുന്നു എന്നെ നോക്കിയിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ കലാജീവിതം തിരഞ്ഞെടുത്തു. ചെറുപ്പത്തിലേ നൃത്തം പരിശീലിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. കൂട്ടുകുടുംബത്തിലായിരുന്നു ബാല്യകാലം. കുടുംബത്തിലെ ചേച്ചിമാരെ നൃത്തം പഠിപ്പിക്കാന്‍ അധ്യാപകര്‍ വീട്ടില്‍ വന്നിരുന്നു. പക്ഷേ, ഞാന്‍ വളര്ന്നപ്പോഴേക്കും ചേച്ചിമാരുടെ പഠനം കഴിഞ്ഞു. പിന്നെ, ഒരാള്‍ക്കു വേണ്ടി മാത്രം പഠനം നടന്നില്ല. അന്നു തൊട്ടേ, മനസിലുണ്ടായിരുന്ന ആഗ്രഹമായിരുന്നു നൃത്തപഠനം.
@All rights reserved Typical Malayali.
Leave a Comment