നടക്കാൻ വയ്യ.. തല ഒന്ന് പൊക്കി ഉയർത്താൻ പോലും പറ്റുന്നില്ല… ആരുടെയെങ്കിലും സഹായം വേണം… മകൻ്റെ സിനിമ കാണാൻ വന്നപ്പോൾ..
ആരോഗ്യാവസ്ഥ മോശമായിരുന്നിട്ടും മകന്റെ സിനിമ കാണാൻ തിയറ്ററിലെത്തി ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രിമിയർ ഷോ കാണാൻ എത്തിയതായിരുന്നു ശ്രീനിവാസൻ. ഒപ്പം ഭാര്യയും സുഹൃത്തുക്കളും ഉണ്ടായിരുന്നു. തിയറ്ററിനുള്ളിൽ പകുതി വരെ വീൽചെയറിൽ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് തിയറ്ററിനുള്ളിലേക്ക് പോകുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസം മുട്ടലിന്റെ കുറച്ച് പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് സിനിമ കണ്ട ശേഷം പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും കൂടെ വന്നവർ മാധ്യമങ്ങളെ അറിയിച്ചിരുന്നു.ആശുപത്രിവാസത്തിനു ശേഷം ശ്രീനിവാസൻ അഭിനയത്തിൽ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ‘കുറുക്കൻ’. വിനീത് ശ്രീനിവാസനൊപ്പം രസകരമായൊരു കഥാപാത്രമായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടതും.
@All rights reserved Typical Malayali.
Leave a Comment