രാവിലെ മൂത്രം ഉച്ചക്കും വെെകിട്ടും മൂത്രം ദിവസം മുഴുവന് ഞങ്ങള് മൂത്രം കുടിക്കും
യൂറിൻ തെറാപ്പി തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്ന് നടൻ കൊല്ലം തുളസി. യൂറിൻ തെറാപ്പി ശാസ്ത്രീയമാണെന്നും അല്ലെന്നും തരത്തിലുള്ള സംവാദം നടക്കവേയാണ് കൊല്ലം തുളസിയുടെ പ്രതികരണം. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാൽ മൂത്രം കുടിക്കാൻ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും കൊല്ലം തുളസി പറഞ്ഞു. എനിക്ക് കാൻസറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. എന്നാൽ മൂത്രം കുടിക്കാൻ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിച്ചു. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിൻ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങൾ വായിച്ചുമാണ് ഞാൻ അത് ചെയ്യാൻ ആരംഭിച്ചത്.We urinate in the morning and urinate in the evening and throughout the day.
രാവിലെ എഴുന്നേറ്റാൽ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാൻ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. ശേഖരിച്ച് രണ്ട് മാസങ്ങൾ കഴിഞ്ഞ മൂത്രത്തിൽ എന്റെ കാലുകൾ അതിൽ ഇറക്കിവയ്ക്കാറുണ്ട്. എന്റെ കാലുവേദന മാറി. ഇപ്പോൾ ഞാൻ വേഗത്തിൽ നടക്കുന്നു. ശബ്ദം പോയപ്പോൾ ഒരുപാട് തവണ സ്കാൻ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാർഗിൾ ചെയ്തപ്പോൾ ശബ്ദം തിരിച്ചുകിട്ടി- കൊല്ലം തുളസി പറഞ്ഞു.മൂത്ര ചികിത്സ അശാസ്ത്രീയമാണെന്ന് ഐ.എം.എ പ്രതിനിധി ഡോക്ടർ ആർ ശ്രീജിത്ത് പറയുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത സാധനങ്ങളാണ് മലവും മൂത്രവും. ക്രിയാറ്റിനും അമോണിയ ഉൾപ്പെടെയുള്ളവ മൂത്രത്തിലൂടെ പുറം തള്ളുന്നു. അതിന് രോഗംമാറ്റാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മൂത്ര ചികിത്സയ്ക്ക് അടിസ്ഥാനമില്ല.
@All rights reserved Typical Malayali.
Leave a Comment