ചെന്നൈയിലെ വീട്ടില്‍ കാവ്യ ഒരുക്കിയത് ഭീമന് ബൊമ്മക്കൊലു..!! ഓടിനടന്ന് കുസൃതിക്കാട്ടി മാമാട്ടി.. പ്രാര്‍ത്ഥനയോടെ മീനാക്ഷി
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ഇടയ്ക്ക് ചിത്രങ്ങളും വീഡിയോകളുമൊക്കെ മീനൂട്ടിയും പങ്കിടാറുണ്ട്്. വിശേഷാവസരങ്ങളിലെല്ലാം താരപുത്രി പോസ്റ്റുമായെത്താറുണ്ട്. അഭിനയമല്ല മെഡിക്കല്‍ മേഖലയാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് വ്യക്തമാക്കിയ മീനൂട്ടി എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.പലര്‍ക്കുമുള്ള മറുപടി ഒരു ചിരിയിലൂടെ കൊടുത്ത മീനാക്ഷി ദിലീപ്! ആ മൗനത്തിലുണ്ട് എല്ലാം! താരപുത്രിയെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍.അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്. മാതാപിതാക്കള്‍ക്ക് പിന്നാലെ മകളും സിനിമയിലെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. പാട്ടും ഡാന്‍സും റീല്‍സുമൊക്കെയായി ഇടയ്ക്ക് സോഷ്യല്‍മീഡിയയിലും മീനാക്ഷി നിറഞ്ഞുനിന്നിരുന്നു. അഭിനേത്രിയാവാനല്ല പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് അവള്. എന്‍ട്രന്‍സൊക്കെ എഴുതിയിട്ടുണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. അധികം വൈകാതെ തന്നെ ചെന്നൈയില്‍ എംബിബിഎസിന് ചേരുകയായിരുന്നു മീനാക്ഷി. മകളുടെ ആഗ്രഹത്തിനൊപ്പമായി നില്‍ക്കുകയായിരുന്നു കുടുംബം. മാധ്യമങ്ങളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുകയാണെങ്കിലും മീനാക്ഷിയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായി മാറിയ പോസ്റ്റിലെ വിശേഷങ്ങളിലൂടെ വിശദമായി വായിക്കാം.പലര്‍ക്കുമുള്ള മറുപടി ഒരു ചിരിയിലൂടെ എന്ന ക്യാപ്ഷനോടെ മീനാക്ഷിയെക്കുറിച്ചുള്ള പോസ്റ്റ് ഫാന്‍സ് പേജിലൂടെ വൈറലായിരുന്നു, ദിലീപിന്റെയും കാവ്യ മാധവന്റെയും ഫാന്‍സ് പേജിലൂടെയാണ് പോസ്റ്റ് വൈറലായത്. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ദിവസത്തെ ഫോട്ടോയായിരുന്നു കുറിപ്പിനൊപ്പമുള്ളത്. തുളസിമാലയണിഞ്ഞ് നില്ക്കുന്ന ഇരുവരേയും നോക്കി ചിരിക്കുന്ന മീനാക്ഷിയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്.
സ്ക്രീനിലെ മികച്ച ജോഡികളായ ദിലീപും കാവ്യയും ജീവിതത്തില്‍ ഒന്നിച്ചത് വലിയ വാര്‍ത്തയായിരുന്നു. മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പായിട്ടായിരുന്നു ദിലീപ് വിവാഹ വാര്‍ത്ത പരസ്യമാക്കിയത്. രണ്ടാമതൊരു വിവാഹത്തിനായി പ്രിയപ്പെട്ടവര്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. മകളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഈയൊരു തീരുമാനമെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ മീനാക്ഷിയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. കാവ്യയും മീനൂട്ടിയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ വരെ പ്രചരിച്ചിരുന്നു. ജീവിതത്തിലൂടെ മറുപടിയേകുകയായിരുന്നു ദിലീപ്. വിദേശ യാത്രയില്‍ മീനാക്ഷിയും ഇവരോടൊപ്പമുണ്ടായിരുന്നു. കാവ്യയും മീനൂട്ടിയും നേരത്തെ അറിയാവുന്നവരാണ്, അവര്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അടുപ്പമുള്ളവരും പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment