സാക്ഷാല്‍ കാവ്യ തന്നെ… ഉണ്ണിക്കണ്ണനായി ഒരുങ്ങി മാമാട്ടി… ഒരുക്കിയത് ചേച്ചി മീനാക്ഷിയും അമ്മ കാവ്യയും…

മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിനോട് പ്രത്യേകമായൊരു ഇഷ്ടം നിലനിര്‍ത്തുന്ന പ്രേക്ഷകരുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ താരത്തിനൊപ്പം ശക്തമായ പിന്തുണയുമായി ആരാധകര്‍ കൂടെയുണ്ടായിരുന്നു. ദിലീപിനോട് മാത്രമല്ല കാവ്യ മാധവനോടും മീനാക്ഷിയോടും മഹാലക്ഷ്മിയോടുമെല്ലാം അതേ ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. അവരുടെ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.മഹാലക്ഷ്മിയെ മാമാട്ടിയെന്നാണ് എല്ലാവരും വിളിക്കുന്നത്. അത് അവളായിട്ട് തന്നെ വിളിച്ച് തുടങ്ങിയ പേരാണെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്.kavya madhavan s new post went viral.അഭിനയരംഗത്ത് സജീവമല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു കാവ്യ ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം അറിയിച്ചത്. പ്രിയപ്പെട്ടവരെല്ലാം താരത്തിനെ സ്വാഗതം ചെയ്തിരുന്നു. തന്റെ ബിസിനസ് സംരംഭം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കാവ്യ എത്തിയതെന്ന തരത്തിലുള്ള ചര്‍ച്ചകളുമുണ്ടായിരുന്നു. പട്ടുസാരിയണിഞ്ഞുള്ള ചിത്രങ്ങളും വീഡിയോയുമായിരുന്നു കാവ്യ ആദ്യമായി പങ്കിട്ടത്. കുടുംബസമേതമുള്ള വീഡിയോയിരുന്നു ഓണത്തിന് പങ്കുവെച്ചത്. ദിലീപ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാവ്യയേയും മെന്‍ഷന്‍ ചെയ്തിരുന്നു. ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തി ആശംസയുമായെത്തിയിരിക്കുകയാണ് കാവ്യ മാധവന്‍.കൃഷ്ണവേഷത്തിലുള്ള കുഞ്ഞുമാമാട്ടിയുടെ ചിത്രവും ഫോട്ടോയുമാണ് കാവ്യ പങ്കിട്ടത്. ഫാന്‍സ് പേജുകളിലൂടെയായി ക്ഷണനേരം കൊണ്ടാണ് പോസ്റ്റ് വൈറലായി മാറിയത്. ഇത് മാമാട്ടി തന്നെയാണോയെന്നായിരുന്നു ചോദ്യങ്ങള്‍. മാമാട്ടി ആളൊരു വികൃതിക്കാരിയാണെന്നും, ചേച്ചിയാണ് അവളുടെ എല്ലാമെന്നും ദിലീപ് പറഞ്ഞിരുന്നു. സിനിമയിലെ കാര്യങ്ങളെക്കുറിച്ചൊക്കെ ചോദിക്കാറുണ്ട്. മാമാട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ക്ഷണനേരം കൊണ്ട് വൈറലായി മാറാറുമുണ്ട്. കുടുംബസമേതമായി ഇപ്പോള്‍ ചെന്നൈയിലാണ് താമസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിവാഹത്തിന് മുന്‍പ് പാചകമൊന്നും അത്ര വശമില്ലായിരുന്നു കാവ്യയ്ക്ക്. ലോക്ക്ഡൗണ്‍ സമയത്ത് ഞങ്ങളെല്ലാം ഒന്നിച്ചായിരുന്നു. അന്ന് എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കിയിരുന്നത് കാവ്യയായിരുന്നു. സദ്യയുള്‍പ്പടെ ഏത് തരം ഭക്ഷണവും ഇപ്പോള്‍ കാവ്യ ഉണ്ടാക്കുമെന്നും ദിലീപ് സാക്ഷ്യപ്പെടുത്തിയിരുന്നു. അഭിനയത്തെക്കുറിച്ചുള്ള ചിന്തകളൊന്നുമില്ല, കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്ന് കാവ്യയും പറഞ്ഞിരുന്നു. കാവ്യ ഇനി അഭിനയിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുകളില്ലെന്നും, അതേക്കുറിച്ച് തീരുമാനമെടുക്കേണ്ടത് കാവ്യ തന്നെയാണെന്നും ദിലീപ് പ്രതികരിച്ചിരുന്നു. അഭിമുഖങ്ങളിലെല്ലാം ഇതേക്കുറിച്ച് ചോദിക്കാറുണ്ടെങ്കിലും കാവ്യ കൃത്യമായൊരു മറുപടി നല്‍കിയിട്ടില്ല. വിദേശ യാത്രകളിലും ബിസിനസ് പരിപാടികളിലുമൊക്കെ ദിലീപിനൊപ്പമായി കാവ്യയും വരാറുണ്ട്. താരവിവാഹങ്ങളിലും ഇവരൊന്നിച്ചെത്താറുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *