ആരാധകർ ആ രഹസ്യം കണ്ടുപിടിച്ചു… നയൻതാരയുടെ കുട്ടികൾ വളരുന്നത് അതിവേഗം… വിഘ്നേശിന്റെ കള്ളി പുറത്ത്..

പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്രനടിയാണ് നയന്‍താര. 1984 നവംബര്‍ 18ന് പത്തനംതിട്ടജില്ലയിലെ തിരുവല്ലയില്‍ ജനനം. യഥാര്‍ത്ഥ പേര് ഡയാന മറിയം കുര്യന്‍. തിരുവല്ല വാലികാമഠം ഹൈസ്‌ക്കൂള്‍, മാര്‍ത്തോമ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കൈരളി ടി.വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. മികച്ച വിജയം നേടിയ ചിത്രത്തിലെ നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധിപ്പപെട്ടു. തുടര്‍ന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത്, പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത തസ്‌ക്കരവീരന്‍ , കമല്‍ സംവിധാനം ചെയ്ത രാപ്പകല്‍ എന്നീ ചിത്രങ്ങളില്‍ ആഭിനിയിച്ചു.. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നി മോഹിനി, ഇരുമുഖന്‍, അയ്യാ തുടങ്ങിയവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2011 ആഗസ്ത് 7ന് ആര്യസമാജത്തിന്‍നിന്നും ഹിന്ദുമതം സ്വീകരിച്ച താരം നയന്‍താര എന്ന പേര് ഔദ്യേഗികമായി സ്വീകരിക്കുകയായിരുന്നു. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്രസര്‍ക്കാരിന്റെ നന്തി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. പുതിയ നിയമം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ വാസുകി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. തമിഴ് ഗോസിപ്പു കോളങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ് നയന്‍താര. രണ്ട് മൂന്ന് വര്‍ഷമായി തമിഴ് ഗോസിപ്പു കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് വിഘ്‌നേശ് ശിവന്‍ നയന്‍താര പ്രണയം.

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഈ പ്രണയ കഥ പുറത്ത് വന്നത്. വിഘ്‌നേശ് സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു നയന്‍. പ്രണയ ഗോസിപ്പുകള്‍ ആദ്യം നിരസിച്ചുവെങ്കിലും പിന്നീട്, അത് ശരിവയ്ക്കും വിധത്തിലുള്ള ചിത്രങ്ങളാണ് ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്നത്.തന്നെക്കാള്‍ രണ്ട് വയസ്സ് പ്രായം കുറഞ്ഞ വിഘ്‌നേശുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാവുമെന്നും, ഇരുവരും ഒന്നിച്ചാണ് താമസം എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പിന്നീട് ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്തു. എന്നാലതിനോടൊന്നും രണ്ട് പേരും പ്രതികരിച്ചിരുന്നില്ല.2018ലെ ക്രിസ്മസ് നയന്‍താര ആഘോഷിച്ചതും വിഘ്‌നേശ് ശിവനൊപ്പമാണ്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പചരിച്ചിരുന്നു. ക്രിസ്മസ് മാത്രമല്ല, ഓണവും വിഷുവും പൊങ്കലും ദീപാവലിയുമൊക്കെ ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്.2022 ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം. നീണ്ട ഏഴുവര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഷാരൂഖ് ഖാന്‍, രജനീകാന്ത്, എ.ആര്‍ റഹ്മാന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായിരുന്നു വിവാഹത്തിന് അണിനിരന്നത്. പിന്നാലെ ഒക്ടോബര്‍ ഒമ്പതിന് ഇരുവരും തങ്ങളുടെ ഇരട്ടക്കുട്ടികളെയും പരിചയപ്പെടുത്തിയിരുന്നു. ഉയിര്‍, ഉലകം എന്ന പേരിലായിരുന്നു അന്ന് മക്കളെ ഇരുവരും പരിചയപ്പെടുത്തിയത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം 2023 ഏപ്രിലിലാണ് താരങ്ങള്‍ മക്കളുടെ യഥാര്‍ത്ഥ പേരുകള്‍ പുറത്ത് വിട്ടത്. രുദ്രോനീല്‍ എന്‍ ശിവ, ദൈവിക് എന്‍ ശിവ എന്നാണ് മക്കളുടെ യഥാര്‍ത്ഥ പേര്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *