ആരോടും ഒന്നും സംസാരിച്ചില്ല.. രാത്രി മുഴുവന്‍ മോര്‍ച്ചറിയ്ക്ക് മുന്നിലിരുന്നു.. സങ്കടമടക്കി ജോണിയുടെ ഭാര്യ..!
പഴംപൊരി തിന്നാൻ പോയി 33 ദിവസം കോളേജ് അടച്ചിടീപ്പിച്ചു’! എനിക്ക് അഡ്മിഷൻ തന്നില്ല; കോളേജുകാലത്തെ ഓർമ്മകൾ കുണ്ടറ ജോണി പങ്കുവച്ചത്.ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടൻ കുണ്ടറ ജോണിയുടെ അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആയിരുന്നു മരണകാരണം.നൂറിലേറെ ചിത്രങ്ങളുമായി നാലുപതിറ്റാണ്ട് നീണ്ടുനിന്ന സിനിമാ ജീവിതമായിരുന്നു നടൻ കുണ്ടറ ജോണിയുടേത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഒരുക്കിയ വേദനയിലാണ് സിനിമാപ്രേമികൾ. മലയാള സിനിമയിൽ ഇത്രയേറെ സിനിമകളിൽ വില്ലൻ ആയിരുന്നിട്ടും പ്രേക്ഷക മനസ്സിൽ ഒരു ഇഷ്ടം നേടിയെടുക്കാൻ കഴിഞ്ഞ കലാകാരനാണ് കുണ്ടറ ജോണി. കിരീടത്തിലെ വില്ലനായ പരമേശ്വരനെയും രണ്ടാം ഭാഗമായ ചെങ്കോലിൽ സൈക്കിൾ ഷോപ്പ് നടത്തുന്ന പരമേശ്വരനെയും ഒരുപോലെ മലയാളി പ്രേക്ഷകർ സ്നേഹിച്ചിരുന്നു. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെയും നല്ല സിനിമകളെയും മലയാളികൾക്ക് സമ്മാനിച്ചിട്ടായിരുന്നു ആ വിയോഗം. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കോളേജ് കാലത്തെ രസകരമായ ചില ഓർമ്മകൾ അദ്ദേഹം പങ്കുവച്ചിരുന്നു.
“കൊല്ലം ഫാത്തിമ മാതാ കോളേജിലാണ് പഠിച്ചത്. ഭാര്യ പഠിപ്പിച്ചിരുന്നതും ഇതേ കോളേജിലാണ്. പക്ഷെ ഞാൻ പഠിക്കുന്ന സമയത്തൊന്നും ആയിരുന്നില്ല അവർ അവിടെ പഠിപ്പിച്ചിരുന്നത്. കോളേജിലും സ്‌കൂളിലുമൊക്കെ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ പ്രൊഫെഷണൽ ആയൊന്നും നാടകത്തിൽ അഭിനയിച്ചിട്ടില്ല. എന്റെ പൊക്കം അന്നൊരു പ്രശ്‍നം ആയിരുന്നു. കോളേജിലെ പരിപാടികൾക്കൊക്കെ പിന്നിൽ നിന്ന് കൂവുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകും. പ്രിൻസിപ്പൽ നോക്കുമ്പോൾ ആദ്യം കാണുന്നത് എന്റെ തല ആയിരിക്കും. ഞാൻ പ്രീഡിഗ്രി കഴിഞ്ഞിറങ്ങുമ്പോൾ എന്റെ പേരിന്റെ കൂടെ ഒൻപതു സ്റ്റാർ ഉണ്ടായിരുന്നു. ഓരോ കുറ്റത്തിന് പിടിക്കുമ്പോഴും ഓരോ സ്റ്റാർ, അങ്ങിനെ ഒൻപത് എണ്ണം. അന്നത്തെ ആർമി ഉദ്യോഗസ്ഥർക്കാണ് ഈ ഒൻപത് സ്റ്ററൊക്കെയുള്ളത്. അത്ര നല്ല കുട്ടി ആയത് കൊണ്ട് എനിക്ക് ഡിഗ്രിക്ക് അഡ്മിഷൻ ഇവിടെ തന്നില്ല.
അന്ന് കോളേജിൽ പഠിക്കുന്ന സമയത്ത് ട്രെയിനിലാണ് കോളേജിൽ വരുന്നത്. ഞാൻ ഡിഗ്രി പഠിച്ചത് എസ് എൻ കോളേജിലാണ്, പ്രീഡിഗ്രി പഠിച്ചത് ഫാത്തിമ മാതാ കോളേജിലും. എസ് എൻ കോളേജിലേക്ക് പോകാൻ വേണ്ടി ഫാത്തിമ മാതാ കോളജിന്റെ മുൻപിൽ ഞങ്ങൾ ട്രെയിൻ പിടിച്ചു നിർത്തുമായിരുന്നു. എന്നിട്ട് അവിടെ ഇറങ്ങി അവിടുത്തെ ക്യാന്റീനിൽ നിന്നും പഴംപൊരി ഒക്കെ കഴിച്ചിട്ടാണ് പോകുന്നത്. പിറകിലെ മതിലൊക്കെ ഞങ്ങൾ ഇടിച്ചിട്ടുണ്ടായിരുന്നു ചാടി പോകാൻ വേണ്ടി. ഒരിക്കൽ അങ്ങനെ പഴംപൊരി കഴിക്കാൻ വന്നിട്ട് ഫാത്തിമയിലെ പിള്ളേരുമായി ഞങ്ങൾ ഒരു ചെറിയ ഇഷ്യൂ ഉണ്ടായി. അത് വലിയൊരു അടിയായി മാറി. ഫാത്തിമയിലെ കുട്ടികൾ എസ് എൻ കോളേജിലെ പ്രതിമ തകർക്കുകയും അവർ തിരിച്ച് ഫാത്തിമയിലെ ആരാധനാ മഠം തകർക്കുകയും ഒക്കെ ചെയ്തു. ചുരുക്കി പറഞ്ഞാൽ അത് പിന്നീട് ഒരു വർഗീയ വിവാദം പോലെയൊക്കെ ആയി. അവസാനം 33 ദിവസം രണ്ടു കോളേജും അടച്ച് ഇടാൻ തീരുമാനിച്ചു. ജീവിതത്തിലെ ആദ്യ വില്ലനിസം അതായിരിക്കണം” – കുണ്ടറ ജോണി പറയുന്നു.
@All rights reserved Typical Malayali.
Leave a Comment