Honey Trap: ഗര്‍ഭിണിയായി, 15 ലക്ഷം നഷ്ടപരിഹാരം വേണം; ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും പോലീസ് പിടിയിൽ
Honey Trap: ഗര്‍ഭിണിയായി, 15 ലക്ഷം നഷ്ടപരിഹാരം വേണം; ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും പോലീസ് പിടിയിൽ.27കാരന്റെ ബിസിനസ് സ്ഥാപനത്തിൽ ഈ യുവതി കുറച്ച് കാലം ജോലിക്ക് നിന്നിരുന്നു. ഈ പരിചയം വെച്ച് ഇയാളിൽനിന്ന് യുവതി ഗർഭിണിയായെന്നും അബോർഷൻ നടത്തിയെന്നും അവകാശപ്പെട്ടു. ഇതിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വേണമെന്ന് യുവാവിനോട് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.Honey Trap Arrest.മലപ്പുറം: തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച യുവതിയും സുഹൃത്തും പോലീസ് പിടിയിൽ. വയനാട് സ്വദേശിയും കോട്ടക്കൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു (30) നെയുമാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പെരുവള്ളൂർ സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് പോലീസ് നടപടി. തന്റെ ബിസിനസ് സ്ഥാപനത്തിൽ ഈ യുവതി കുറച്ച് കാലം ജോലിക്ക് നിന്നിരുന്നു.ഈ പരിചയം വെച്ച് ഇയാളിൽനിന്ന് യുവതി ഗർഭിണിയായെന്നും തുടർന്ന് അബോർഷൻ നടത്തിയെന്നും ഇതിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് യുവതിയും ഇവരുടെ സുഹൃത്തും പിടിയിലായത്. യുവതിയുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം കൊളപ്പുറത്തെ ഒരു ഹോട്ടലിൽ വെച്ച് 50,000 രൂപ യുവതിക്ക് അഡ്വാൻസ് വകയാണെന്നും പറഞ്ഞ് യുവാവ് കൊടുത്തിരുന്നു. ബാക്കി പണം ഉടനെ നൽകണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് യുവാവ് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകുകയും കേസ് തിരൂരങ്ങാടി പോലീസിന് കൈമാറുകയുമായിരുന്നു. ബാക്കി തുക നാൽകാമെന്ന വ്യാജേന യുവതിയെയും സുഹൃത്തിനെയും യുവാവ് പോലീസ് സഹായത്തോടെ വിളിച്ചുവരുത്തിയതിലൂടെയാണ് ഇവർ പിടിയിലായത്. ബിഡിഎസ് വിദ്യാർഥിനിയാണെന്നാണ് യുവതി പറഞ്ഞിരുന്നത്. അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇവരെ ഇന്ന് തുടർനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.പാലക്കാടുനിന്നു തിരുവനന്തപുരത്തേക്കു വരാൻ ജിജിത്തിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. കേരളീയത്തിന്റെ ഭാഗമാകുക. സ്റ്റേജ് ഒരുക്കിയും കലാകാരന്മാർക്കു സഹായങ്ങൾ ചെയ്തും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചും കേരളീയത്തെ മുന്നോട്ടു നയിക്കുന്ന വോളണ്ടിയർമാരിൽ ഒരാളാണ് ജിജിത്ത്.തിരുവനന്തപുരത്തു നിന്നു മാത്രമല്ല, മറ്റു ജില്ലകളിൽനിന്നും തികച്ചും സൗജന്യമായി സേവനനിരതരായി ആയിരത്തി മുന്നൂറോളം സന്നദ്ധ പ്രവർത്തകർ കേരളീയത്തിന്റെ ഭാഗമായി സേവനം നടത്തുന്നുണ്ട്. വോളണ്ടിയർ സേവനത്തിനായി രജിസ്റ്റർ ചെയ്ത അയ്യായിരത്തോളം പേരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള 42 വേദികളിലും വോളണ്ടിയർമാരുടെ സാന്നിധ്യം ഉണ്ട്. വിവിധ സർവീസ് സംഘടനകൾ, എൻഎസ്എസ്, സ്റ്റുഡൻസ് പോലിസ് കേഡറ്റുകൾ, യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ, ഡിടിപിസി, യൂത്ത് വെൽഫെയർ ബോർഡ്, കിറ്റ്സ്, സിവിൽ ഡിഫൻസ്, സന്നദ്ധ സേന, എൻസിസി തുടങ്ങിയ സംഘടനകളിൽ നിന്നാണ് വോളണ്ടിയർമാരിലേറെയും.
@All rights reserved Typical Malayali.
Leave a Comment