ഉപ്പ മാത്രമല്ല.. മകളും കോടീശ്വരി.. മമ്മൂട്ടിയുടെ മകളെ തേടിയെത്തിയ സൗഭാഗ്യം അറിഞ്ഞോ..! താരപുത്രി ഇനി ലോകപ്രശസ്ത..

സുറുമി മാത്രം എന്താണ് സിനിമയിലേക്ക് വരാത്തത്? മമ്മൂട്ടിയുടെ മകൾ സുറുമിയെ സിനിമയിൽ കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് താര പുത്രിയുടെ മറുപടി. വൈറൽ വീഡിയോ.surumi mammooty
സുറുമി മാത്രം എന്താണ് സിനിമയിലേക്ക് വരാത്തതെന്ന സംശയത്തിന് മറുപടിയുമായി മമ്മൂട്ടിയുടെ മകൾ . സിനിമ ഇഷ്ടമാണെന്നും എന്നാൽ എന്നാല്‍ വാപ്പയെ പോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില്‍ വരാൻ താത്‌പര്യം ഇല്ലെന്നാണ് സുറുമി പറയുന്നത്. താത്പര്യമുണ്ട് പക്ഷെ ഭയമാണ്. ചെറുപ്പം മുതലേ വരയ്ക്കാൻ ഇഷ്ടമാണ്. വരയ്ക്കുകയും ചെയ്യും. എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ല . എന്തു ചെയ്യാനും എന്ത്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വാപ്പ തന്നിരുന്നുവെന്നും സുറുമി ഏഷ്യവില്ലെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഈവീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.സിനിമയുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കാമോ എന്ന ചോദ്യത്തിന് ഫോട്ടോഗ്രാഫി തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ മികച്ച രീതിയില്‍ ഫോട്ടോ എടുക്കാന്‍ തനിക്ക് സാധിക്കുമോ എന്ന് അറിയില്ലെന്നും സുറുമി തുറന്നുപറഞ്ഞു. വിദേശത്തുംമറ്റും പോയിവരുമ്പോള്‍ ചിത്രരചനയ്ക്കുവേണ്ട ഉപകരണങ്ങളും വര്‍ണങ്ങളും കുഞ്ഞുസുറുമിക്ക് സമ്മാനമായി വാങ്ങുമായിരുന്നു മമ്മൂട്ടി.
ഈ സമ്മാനങ്ങള്‍ സുറുമിയിലെ ചിത്രകാരിയെ വളര്‍ത്തി. സ്‌കൂള്‍തലത്തില്‍ ചിത്രരചനയ്ക്ക് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ചിത്രരചനയോടുള്ള അഭിനിവേശം കൊണ്ടാണ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ, ബിരുദാനന്തരപഠനങ്ങള്‍ നടത്തിയത്. ചെന്നൈ സ്റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളേജ് ഓഫ് ആര്‍ട്‌സില്‍നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്.ഇന്ത്യയിലെ മഹാനഗരങ്ങളിലെ പ്രകൃതിദൃശ്യങ്ങള്‍ കോര്‍ത്തിണക്കി, നടന്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി വരച്ച ഏതാനും ചിത്രങ്ങള്‍ മുൻപ് വില്‍പ്പനയ്‌ക്ക് വച്ചിരുന്നു. മമ്മൂട്ടി, സുറുമി, ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ് എന്നിവര്‍ ട്രസ്റ്റിമാരായുള്ള ‘വാസ്’ എന്ന സന്നദ്ധസംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ചിത്രങ്ങള്‍ വില്‍ക്കാൻ വച്ചത്.ചിത്രരചനയുടെ എല്ലാഘട്ടങ്ങളിലും ഭർത്താവ് ഡോ. റെയ്ഹാന്‍ നല്‍കുന്ന പിന്തുണ കൂടുതല്‍വരയ്ക്കാന്‍ പ്രചോദനംനല്‍കുന്നു എന്ന് മുൻപൊരിക്കൽ സുറുമി പറഞ്ഞിട്ടുണ്ട്. അതുപോലെ ഡാഡിയും മമ്മയും സഹോദരന്‍ ദുല്‍ഖര്‍ സല്‍മാനും നല്ലപിന്തുണയാണു നല്‍കുന്നത്. കുറച്ചുചിത്രങ്ങള്‍കൂടി വരച്ചശേഷം പ്രദര്‍ശനം സംഘടിപ്പിക്കാനും സുറുമിക്ക് പദ്ധതിയുള്ളതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *