ഷൈന്‍ ടോം ചാക്കോയ്ക്ക് 2ാം വിവാഹം.. പെണ്ണ് ആരാണെന്ന് അറിഞ്ഞപ്പോൾ സിനിമ ലോകം ഞെട്ടി….
കൈ വിടാതെ മുറുക്കെ പിടിച്ചോ, മഞ്ഞയും മഞ്ഞയും ഇട്ടു വന്ന ഷൈന്‍ ടോം ചാക്കോയും കാമുകിയും; ആരാണ് തനൂജ എന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ.ഇന്നലെ ഒരു പൊതു പരിപാടിയിലാണ് ഷൈന്‍ ടോം ചാക്കോ ആദ്യമായി തന്റെ കാമുകിയെ പരിചയപ്പെടുത്തിയത്. തനു എന്നാണ് പേര് എന്ന് പറഞ്ഞതോടെ സോഷ്യല്‍ മീഡിയ ആളെ തിരയാനും തുടങ്ങി. അന്വേഷണത്തിനൊടുവില്‍ ആരാണ് തനു എന്ന തനൂജ എന്ന് ആരാധകര്‍ കണ്ടെത്തി.who is shine tom chacko girlfriend thanooja social media searching.കൈ വിടാതെ മുറുക്കെ പിടിച്ചോ, മഞ്ഞയും മഞ്ഞയും ഇട്ടു വന്ന ഷൈന്‍ ടോം ചാക്കോയും കാമുകിയും; ആരാണ് തനൂജ എന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ.ഇന്നലെ വൈകുന്നേരമാണ് ഡാന്‍സ് പാര്‍ട്ടി എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. പതിവുപോലെ ഷോ, ഷൈന്‍ ടോം ചാക്കോ തന്നെ കൊണ്ടുപോയി. പങ്കെടുക്കുന്ന എല്ലാ ഷോയും, അഭിനയിക്കുന്ന എല്ലാ സിനിമയും തന്റേതാക്കുന്ന ഷൈന്‍ ടോം ചാക്കോ ഇന്നലെ ഡാന്‍സ് പാര്‍ട്ടിയുടെ ഓഡിയോ ലോഞ്ചിന് വന്നത് കാമുകിയ്‌ക്കൊപ്പമാണ്. അതോടെ ആരാണ് ആ കാമുകി, ഷൈന്‍ ടോം ചാക്കോയുടെ തനു എന്ന് തിരച്ചിലിലായി സോഷ്യല്‍ മീഡിയ.പതിവു പോലെ ഫുള്‍ ഫോമിലാണ് ഷൈന്‍ ടോം ചാക്കോ എത്തിയത്. മഞ്ഞയും മഞ്ഞയും ഇട്ട ഒരു പെണ്‍കുട്ടിയും ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പമുണ്ടായിരുന്നു. ക്യാമറയുമായി പിന്നാലെ പോയ മീഡിയക്കാര്‍ ആരാണ് ചേട്ടാ ഇത്, എന്താണ് പേര് എന്നൊക്കെ ചോദിച്ച് പിന്നാലെ കൂടി. വീഡിയോ പുറത്ത് വന്നതോടെ ആരാണ് ആ മഞ്ഞക്കിളി എന്ന് സോഷ്യല്‍ മീഡിയയും തിരയാന്‍ തുടങ്ങി.
അവസാനം ഷോയ്ക്കിടയില്‍ ഷൈന്‍ ടോം ചാക്കോ തന്നെ പറഞ്ഞു, താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയാണ് എന്ന്. പേര് ചോദിച്ചപ്പോള്‍ തനു എന്ന് പറയുകയും ചെയ്തു. പിന്നെ സോഷ്യല്‍ മീഡിയയുടെ അന്വേഷണം തനൂ ആരാണ് എന്നതായിരുന്നു. തനൂജ എന്നാണ് മുഴുവന്‍ പേരും എന്ന് കമന്റില്‍ പലരും പറഞ്ഞു. പലര്‍ക്കും നേരിട്ട് അറിയാവുന്ന ആളുമാണ്. ഫാഷൻ ഡിസൈനറായ സബി തനുവിനെ ടാഗ് ചെയ്തതുകാരണം പേജ് കണ്ടുപിടിക്കാൻ പ്രയാസപ്പെട്ടില്ല. വൈബ് ഇഷ്ടപ്പെടുന്ന ആളാണെന്ന് തനുവിൻറെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ കണ്ടാൽ മനസ്സിലാവും.ഷോയില്‍ മുഴുവന്‍ പ്രിയതമയുടെ കൈ മുറുകെ പിടിച്ച്, വിടാതെ കൊണ്ടു നടക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം പുറത്തു വന്നിട്ടുണ്ട്. കൈ മുറുകെ പിടിച്ചോളൂ, വിട്ടുകളയല്ലേ, ഭയങ്കര കെയറിങ് ആണല്ലോ ഷൈന്‍ ചേട്ടന്‍, തനു ഭാഗ്യവതി എന്നൊക്കെയാണ് ഓരോ വീഡിയോയ്ക്കും വരുന്ന കമന്റുകള്‍.ഷൈന്‍ നേരത്തെ ഒരു വിവാഹം ചെയ്തതാണ്. അതില്‍ എട്ട് വയസ്സുള്ള മകളുമുണ്ട്. സ്വകാര്യ ജീവിതങ്ങള്‍ അധികം പരസ്യമാക്കാത്ത നടനാണ് ഷൈന്‍ ടോം ചാക്കോ. ഒരു അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹ മോചിതനായ കാര്യം പറഞ്ഞത്. ‘വിവാഹവും കഴിഞ്ഞു വിവാഹ മോചനവും കഴിഞ്ഞു. എട്ട് വയസ്സുള്ള എന്റെ മകള്‍ ഇന്ത്യയില്‍ ഇല്ല. അവളുടെ അമ്മയ്‌ക്കൊപ്പം വിദേശത്താണ്’ എന്നതായിരുന്നു ഷൈനിന്റെ മറുപടി.വിവാഹം മോചനം കഴിഞ്ഞതാണ്, ഉടനെ അടുത്ത വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിന് രസികന്‍ മറുപടിയും ഷൈന്‍ നല്‍കിയിരുന്നു. അതേ സമയം ഇനിയൊരു വിവാഹം കഴിക്കാനുള്ള സാധ്യതകളും നടന്‍ തള്ളിക്കളഞ്ഞിരുന്നില്ല. അതിന് പിന്നാലെയാണ് ഇപ്പോള്‍ കാമുകിയ്‌ക്കൊപ്പം പൊതു ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടതും.ഖദ്ദാമ എന്ന ചിത്രത്തിലൂടെയാണ് ഷൈന്‍ ടോം ചാക്കോയുടെ അഭിനയാരങ്ങേറ്റം. പിന്നീട് വില്ലന്‍ വേഷങ്ങള്‍ ഒരുപാട് ചെയ്തു. ഇതാഹാസ എന്ന ചിത്രമാണ് കരിയര്‍ ബ്രേക്ക് നല്‍കിയത്. അതിന് ശേഷം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യാന്‍ തുടങ്ങി. ഭീഷ്മ പര്‍വം എന്ന ചിത്രത്തിന് ശേഷമാണ് പ്രേക്ഷകര്‍ക്കിടയിലെ ഷൈനിന്റെ ഇമേജ് മാറിയത്. പിന്നീട് കണ്ടത് ആകെ വൈബുള്ള ഒരു ഷൈന്‍ ടോം ചാക്കോയെയാണ്.
@All rights reserved Typical Malayali.
Leave a Comment