അവസാനമായി പ്രിയ കൂട്ടുകരനെ യാത്രയാക്കാൻ മമ്മൂട്ടി എത്തിയപ്പോൾ – കണ്ണുകൾ നിറഞ്ഞ് മമ്മൂട്ടി

ഞങ്ങളെ വിട്ടു നില്ക്കാൻ മോന് പറ്റില്ല’! വാപ്പ അനങ്ങുന്നില്ലായിരുന്നു എന്ന് അവൻ പറഞ്ഞു, മോനെ സിനിമയിൽ വിടാൻ രണ്ടുവട്ടം ആലോചിക്കും; കലാഭവൻ ഹനീഫിന്റെ വാക്കുകൾ.നിരവധി ജനപ്രിയ സിനിമകളില്‍ എല്ലാം അഭിനയിച്ചിട്ടുള്ള ഹനീഫിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം ഈ പറക്കും തളികയില മണവാളനാണ്. സിനിമയില്‍ ഹരിശ്രീ അശോകനും ദിലീപും അണിയിച്ചൊരുക്കുന്ന മണവാളന്‍ വേഷം വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്. ഹനീഫിന്റെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകരും സഹപ്രവർത്തകരും.
actor kalabhavan haneef open ups about his cinema career and family goes viral after his death.’ഞങ്ങളെ വിട്ടു നില്ക്കാൻ മോന് പറ്റില്ല’! വാപ്പ അനങ്ങുന്നില്ലായിരുന്നു എന്ന് അവൻ പറഞ്ഞു, മോനെ സിനിമയിൽ വിടാൻ രണ്ടുവട്ടം ആലോചിക്കും; കലാഭവൻ ഹനീഫിന്റെ വാക്കുകൾ.ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുള്ള താരമായിരുന്നു. ശ്വാസതടസത്തെ തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചിൻ കലാഭവനിലെ പ്രധാന താരമായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ് ഹനീഫ്. 150ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1990ൽ ‘ചെപ്പു കിലുക്കണ ചങ്ങാതി’എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. ‘ഈ പറക്കുംതളിക’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘തുറുപ്പു ഗുലാൻ’, ‘പാണ്ടിപ്പട’, ‘ദൃശ്യം’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അറുപതോളം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. മുൻപൊരിക്കൽ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം പരിപാടിയിൽ ഹനീഫ് പങ്കെടുത്തിരുന്നു. അന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വേദന നിറക്കുന്നത്.ഞാൻ ഇപ്പോൾ തോപ്പുംപടിയിലാണ് താമസം. 32 വർഷമായി ഈ രംഗത്ത്. 150 ഓളം സിനിമകൾ ചെയ്തിട്ടുണ്ട്. നിരവധി സ്റ്റേജുകളും. വീട്ടിൽ എന്റെ ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. മൂത്ത മകൻ ഷാരൂഖ്, ഇളയത് സിത്താര. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു. മോൾ ഭർത്താവിനൊപ്പം വിദേശത്താണ്. മോൻ ഒരു പ്രൈവറ്റ് ഫേമിൽ മാനേജർ ആയിട്ട് ജോലി ചെയ്യുവാണ്. മകന് അഭിനയിക്കാൻ താല്പര്യം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അവൻ സിനിമയിലേക്ക് ഇറങ്ങുന്നതിൽ ഞാൻ എപ്പോഴും രണ്ടു വട്ടം ആലോചിക്കും.

നല്ലൊരു ജോലി ഉണ്ടാവുക ഇടയിൽ നല്ല അവസരം വന്നാൽ ചെയ്തോട്ടെ എന്നതേ ഞാൻ അവനോട് പറഞ്ഞിട്ടുള്ളു. ഈ അടുത്ത് ഒരു ആൽബം സോങ് അവൻ ചെയ്തിരുന്നു. നല്ല വേഷം കിട്ടിയാൽ അവൻ ചെയ്തോട്ടെ എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. എന്നെ പറയിപ്പിക്കില്ല അവൻ. ബൈക്കിൽ ഗോവയ്ക്ക് പോകണം മണാലി പോകണം എന്നൊക്കെ പറഞ്ഞ് അവൻ വരാറുണ്ട് ഞാൻ സമ്മതിക്കാറില്ല. ഉപ്പാനേം ഉമ്മാനേം കാണാതെ നില്ക്കാൻ ആവില്ലെന്ന് പറഞ്ഞ് ഖത്തറിൽ ജോലിക്ക് പോയിട്ട് മൂന്നു മാസം കഴിഞ്ഞപ്പോ ജോലി ഉപേക്ഷിച്ചു തിരിച്ചു വന്നവൻ ആണ് എന്റെ മോൻ. അവനു നാട്ടിലെത്തി തെങ്ങും പച്ചപ്പും ഞങ്ങളേം കണ്ടിട്ടാ ആശ്വാസം ആയത് എന്നാണ് അവൻ പറഞ്ഞത്.സിനിമയിലേക്കുള്ള വാതായനം തുറന്നു തന്നത് എന്റെ അമ്മാവൻമാർ ആണ്. എന്റെ ചെറുപ്പത്തിൽ ഇവർ വീട്ടിലേക്ക് അന്നത്തെ കാലത്തെ മാഗസീൻ ഒക്കെ വാങ്ങിക്കും. ഇതിൽ ഒന്നിൽ വിലയ്ക്ക് വാങ്ങിയ വീണ എന്ന സ്ക്രിപ്റ്റ് അതിൽ വന്നിട്ടുണ്ടായിരുന്നു. ഞാൻ അത് ഓരോ ആഴ്ചയും രണ്ടു സീൻ വീതം അതിൽ വരുന്നത് അമ്മാവന്മാരുടെ കയ്യിന്നു വാങ്ങി വായിക്കും. സിനിമാ വാർത്തകളും അറിയുന്നത് അതിൽ നിന്നാണ്. അതിൽ നിന്നാണ് എന്റെ ജീവിതത്തിലേക്ക് സിനിമയും മിമിക്രിയുമൊക്കെ വരുന്നത്. ഞാൻ വീട്ടിലുള്ളപ്പോൾ രാവിലെ മുതൽ വൈകിട്ട് വരെ പാട്ടുകൾ വച്ച് കേട്ടുകൊണ്ടിരിക്കും. പാട്ടൊക്കെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്.സൈനുദ്ധീനായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഒരിക്കൽ സൈനുദ്ധീൻ വീടിന്റെ അടുത്തുള്ള ഒരു പയ്യനുമായി രസകരമായ ഒരു സംഭവം ഉണ്ടായി. അവന് ജോലി ഒന്നും ഇല്ലായിരുന്നു. രണ്ട് ബാറ്ററി ഒക്കെ ഉണ്ടേൽ ഒരു ചെറിയ കഷ്ണം വയർ ഒക്കെ വച്ച് പിള്ളേരൊക്കെ ചെയ്യുന്ന പോലെ ബൾബ് ഒക്കെ കത്തിച്ച് ഇവൻ സൈനുദ്ധീനെ കാണിക്കുമായിരുന്നു. അതൊക്കെ അവനു വലിയ കാര്യമായിരുന്നു. കലാഭവനിൽ ചേർക്കാമെന്നൊക്കെ പറഞ്ഞു അവനോട്. ഇവൻ ഇലക്ട്രിക് പണികൾ അറിയാം എന്ന് പറഞ്ഞിട്ടാണ് കൊണ്ട് നിർത്തിയത്. ഒരിക്കൽ ആലപ്പുഴയ്ക്ക് പരിപാടിയ്ക്ക് പോയപ്പോ കൂടെ വന്ന ഇവൻ ഏതോ വയർ എടുത്ത് കുത്തി അവിടുത്തെ സൗണ്ട് സിസ്റ്റം മൊത്തം അടിച്ചു പോയി.ഇവൻ ആണ് ഇത് കത്തിച്ചത് എന്ന് അറിഞ്ഞിട്ട് ആബേലച്ചൻ പറഞ്ഞത് സൈനുദ്ധീന്റെ ശമ്പളത്തിന്നു പിടിച്ചോളാം എന്ന്. പിന്നെ അവന്റെ വാപ്പ മരിച്ചപ്പോ ഞാൻ സൈനുദ്ധീനെയും കൂട്ടി അവന്റെ വീട്ടിൽ പോയി. വാപ്പയ്ക്ക് നെഞ്ച് വേദന ആയിരുന്നു. വാപ്പ അനങ്ങുന്നില്ലായിരുന്നു എന്ന് അവൻ പറയുമ്പോ സൈനുദ്ധീൻ അവനോട് ചോദിച്ചത് രണ്ടു ബാറ്ററി എടുത്ത് വയറും കുത്തി നോക്കരുന്നില്ലേ എന്നാണ്. ഡാ ഇത് ക്രൂരമായിപ്പോയില്ലേ ഈ തമാശ അവന്റെ വാപ്പ മരിച്ചു കിടക്കുമ്പോഴാണോ പറയണ്ടേ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ഈ കൗണ്ടർ ഇവനോട് ഇപ്പോഴല്ലാതെ വേറെ എപ്പോ പറയാൻ ആണ് എന്നാണ്.
പറക്കും തളികയിൽ കല്യാണ ചെക്കന്റെ വേഷം അഭിനയിച്ചപ്പോൾ ഒരിക്കലും വിചാരിച്ചില്ല ഇത് ഇത്ര വിജയം ആവുമെന്ന്. ഇന്നും ആൾക്കാർ എന്നെ അതിൽ നിന്നും തിരിച്ചറിയുന്നു. ആ സിനിമ ഇറങ്ങി അത് കാണാൻ ഞാനും എന്റെ ഒരു സുഹൃത്തും കൂടി ക്യൂ നിന്നപ്പോൾ തീയറ്ററിന്റെ ഉടമ വന്നു പറഞ്ഞു നിങ്ങൾ ഈ സിനിമയിൽ ഇല്ലേ ടിക്കറ്റ് ഒക്കെ ഞങ്ങൾ തരില്ലേ കേറി വാ എന്ന്. ഒരുപാട് സന്തോഷം തോന്നിയ നിമിഷമാണ് അത്. പക്ഷെ അതിൽ ഒരു സങ്കടം കൂടിയുണ്ട്. ആ സിനിമയിൽ എന്റെ വേറെ ഒരു സീൻ കൂടിയുണ്ട്. അത് അവർ കട്ടാക്കി കളഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *