എയര്‍ഹോസ്റ്റസ്.. നര്‍ത്തകി.. രജിസ്റ്റര്‍ മാര്യേജ്.. സീരിയല്‍ നടന്‍ ഷിജുവിന്റെ പ്രണയ ദാമ്പത്യ കഥ

മതവും വീട്ടുകാരും പ്രശ്നമായപ്പോൾ രജിസ്റ്റർ മാര്യേജ് ചെയ്തു വിപ്ലവകല്യാണം, എയർ ഹോസ്റ്റസായ പ്രീതി ജീവിത സഖിയായി ഷിജു ലവ് സ്റ്റോറി.അഭിനയം പാഷനായി കാണുന്ന ആളാണ് ഷിജു. അഭിനയത്തിൽ മമ്മൂക്കയും ലാലേട്ടനും ആണ് നടനെ ഏറെ സ്വാധീനിച്ച നടന്മാർ.​ഇഞ്ചോടിഞ്ച് പോരാട്ടം തുടങ്ങാൻ ഇനി നാല് നാൾ മാത്രം. ബിഗ് ബോസ് മലയാളം മറ്റൊരു സീസൺ കൂടിയെത്തുമ്പോൾ ബീബി വീട്ടിലേക്ക് എത്താൻ പോകുന്ന താരങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് അത്രയും. കഴിഞ്ഞദിവസം മുതൽ വരുന്ന പേരുകളിൽ നടൻ ഷിജുവിന്റെ പേരും ഉണ്ട്. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്ത ഷിജു കുറച്ചുകാലം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. നീയും ഞാനും പരമ്പരയിലൂടെയാണ് ഷിജുവിന്റെ മടങ്ങിവരവ്.ഇത്തവണത്തെ സീസണിൽ ഷിജു ഉണ്ടാകും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. നീയും ഞാനും പരമ്പര കുറച്ചു എപ്പിസോഡുകൾ മാത്രം ബാക്കി നിൽക്കെ ഷിജു റിയാലിറ്റി ഷോയിലേക്ക് കടക്കുന്നു എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. 45കാരനായ രവിവര്‍മൻ എന്ന നായക കഥാപാത്രവും 20കാരി ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്പരയിലൂടെ ഷിജുവും നായിക ശ്രീലക്ഷ്മിയും അവതരിപ്പിച്ചത്.നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്ത ഷിജു കുറച്ചുകാലം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. 2016ല്‍ ജാഗ്രത എന്ന പരമ്പരയിലാണ് ഷിജു അവസാനമായെത്തിയത്. ഇടയ്ക്ക് സ്വാമി അയ്യപ്പനിലെ പുനസംപ്രേക്ഷണത്തിലും പന്തളം മഹാരാജാവായി ഷിജു എത്തി. മലയാളത്തിനേക്കാൾ തെലുങ്കിൽ നല്ല എക്സ്പോഷർ ലഭിച്ചയാളാണ് ഷിജു. മലയാളത്തിൽ ദോസ്തിലെ ക്യാരക്ടര്‍ ആണ് ശ്രദ്ധിക്കപ്പെട്ടത്.

​മഴവില്‍ക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം, സിദ്ധാര്‍ത്ഥ, വാചാലം കാര്യസ്ഥന്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, സൗണ്ട് തോമ, കസിന്‍സ്, ഒരു പഴയ ബോംബ് കഥ, പാവ, ജമ്നാപ്യാരി തുടങ്ങിയ മലയാളം സിനിമകളിലും ഷിജു നിറഞ്ഞു നിന്നു. മാത്രവും ആല്ല തമിഴകത്ത് നിന്നും മലയാളത്തിലേക്കും പിന്നീട് ഇന്റര്‍ നാഷണല്‍ സിനിമയിലേക്കും എത്തിയ ആൾ കൂടിയാണ് ഷിജു.കുവൈത്ത് എയര്‍ വേഴ്സിലെ എയര്‍ ഹോസ്റ്റസും ഭരതനാട്യം ഡാന്‍സറുമായ പ്രീതി പ്രേമിനെയാണ് ഷിജു വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകളാണ്. പ്രണയവിവാഹമായിരുന്നു ഷിജുവിന്റേ്ത്. സുഹൃത്തായിരുന്നു ആദ്യം പ്രീതി എന്ന് മനസിലൊരു മഴവില്ല് എന്ന പരിപാടിയിൽ ഷിജു തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ഇപ്പോഴും തങ്ങൾ പ്രേമത്തിന്റെ ഹാങ്ങോവറിൽ ആണ് എന്ന് ഇരുവരും പറഞ്ഞിരുന്നു.കുവൈത്തിലാണ് ഷിജുവിന്റെ ഭാര്യ പ്രീത ജനിച്ചു വളര്‍ന്നത്. അച്ഛന്‍ മരിച്ച സമയത്താണ് ഷിജുവിനെ പ്രീത പരിചയപെടുന്നത്, ഷിജുവിലൂടെ അച്ഛന്റെ വിടവ് മാറുകയായിരുന്നു എന്നും താര പത്നി പറഞ്ഞിരുന്നു. വിവാഹത്തിന് പ്രീതിയുടെ അമ്മ എതിര് ആയിരുന്നു. മതവും, ബന്ധുക്കളും പ്രശ്നമായപ്പോൾ രജിസ്റ്റർ വിവാഹം ചെയ്യുക ആയിരുന്നു ഷിജുവും പ്രീതയും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *