‘ആര് എന്തുപറഞ്ഞാലും ഞാനത് ചെയ്യും’.. ഉറച്ച തീരുമാനത്തോടെ രേണു.. മക്കളെയും എടുത്ത് ഇറങ്ങി…
ആര് എന്തു പറഞ്ഞാലും അത് ഞാന്‍ ചെയ്യും, കരച്ചില് കാണാന്‍ ആരും ഇങ്ങോട്ടു വരേണ്ട; ഉറച്ച തീരുമാനവുമായി കൊല്ലം സുധിയുടെ ഭാര്യ.കൊല്ലം സുധിയുടെ മരണ ശേഷം ഭാര്യ രേണു ചെയ്യുന്ന എല്ലാ കാര്യത്തെയും നെഗറ്റീവായി കാണുന്നവരുണ്ട്. മകന് കിച്ചുവിനെ ഉപേക്ഷിച്ച്, രേണു രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇല്ലാ ചോദ്യത്തിനും വളരെ വ്യക്തമായ മറുപടി നല്കി എത്തിയിരിക്കുകയാണിപ്പോള്‍ രേണു സുധി.kollam sudhis wife revealed what is the goal of her future life
ആര് എന്തു പറഞ്ഞാലും അത് ഞാന്‍ ചെയ്യും, കരച്ചില് കാണാന്‍ ആരും ഇങ്ങോട്ടു വരേണ്ട; ഉറച്ച തീരുമാനവുമായി കൊല്ലം സുധിയുടെ ഭാര്യ.കൊല്ലം സുധിയുടെ മരണം എല്ലാവര്ക്കും ഒരു ഞെട്ടലായിരുന്നു. നടന്റെ ജീവിത പശ്ചാത്തലങ്ങള്‍ അറിഞ്ഞപ്പോള്‍ ആ ഞെട്ടല്‍ സങ്കടമായി. സുധിയുടെ വേര്‍പാടിന്റെ വേദനയെ അതിജീവിച്ച്, രണ്ടു മക്കള്‍ക്കൊപ്പം മുന്നോട്ടുള്ള ജീവിതത്തെ വളരെ പ്രതീക്ഷയോടെയാണ് ഭാര്യ രേണു കാണുന്നത്. അതിനിടയില്‍ വരുന്ന വിമര്‍ശനങ്ങളും കമന്റുകളും വേദനിപ്പിക്കുന്നു എന്ന് രേണു പറയുന്നു. ജോഷ് ടോക്ക് വീഡിയോയില്‍ സംസാരിക്കവെ ഇനി ജീവിതത്തില്‍ തന്റെ ഉദ്ദേശത്തെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചുമെല്ലാം രേണു സംസാരിച്ചു.സുധി ചേട്ടന്റെ ഫാന്‍ ആയിരുന്നു ഞാന്‍. അങ്ങനെയാണ് അദ്ദേഹത്തെ കാണണം എന്ന് പറഞ്ഞത്. വിവാഹം കഴിഞ്ഞതാണെന്നും, ഭാര്യ ഉപേക്ഷിച്ചു പോയി എന്നും, ഒരു കുഞ്ഞുണ്ട് എന്നും സുധി ചേട്ടന് അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. കണ്ടതിന് ശേഷം എനിക്കിഷ്ടപ്പെട്ടു. സുധിച്ചേട്ടനെക്കാള്‍ മകന് കിച്ചുവിനാണ് എന്നെ ഇഷ്ടപ്പെട്ടത്. ഈ അമ്മ മതി എന്ന് കിച്ചൂട്ടന് പറഞ്ഞതിന് ശേഷമാണ് സുധിച്ചേട്ടന്, അവന്റെ അമ്മയായി വരാമോ എന്ന് എന്നോട് ചോദിച്ചത്. അങ്ങനെ വിവാഹം കഴിഞ്ഞു.
ആറാം ക്ലാസില്‍ പഠിക്കുകയായിരുന്നു അന്ന് കിച്ചൂട്ടന്. വിവാഹ ശേഷം കുറേക്കാലം ഞങ്ങള്‍ കൊല്ലത്തുള്ള സുധിച്ചേട്ടന്റെ വീട്ടിലായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് എന്റെ വീട്ടിലേക്ക് താമസം മാറിയത്. ആ കാലത്ത് കൊറോണയും വന്നു. സാമ്പത്തികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടിയ കാലമായിരുന്നു അത്. ആ കഷ്ടപ്പാട് എല്ലാം മാറി, ജീവിതം ഒന്ന് പച്ച പിടിച്ചുവരുമ്പോഴാണ് വിധി എന്നോട് ക്രൂരമായി പെരുമാറിയത്..സുധിച്ചേട്ടന്റെ മരണ വിവരം അറിഞ്ഞപ്പോള്‍ മിന്നല്‍ പോലെ എന്തോ ആയിരുന്നു എന്റെയുള്ളില്‍. എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥ. ചേതനയറ്റ ശരീരം വീട്ടില്‍ എത്തിയപ്പോള്‍ എനിക്ക് കാണേണ്ട എന്ന് പറഞ്ഞ് ഞാന്‍ അകത്തേക്ക് ഓടി. അതിനെ പലരും വിമര്‍ശിച്ചു. പക്ഷെ തലേന്ന് രാത്രി വരെ എനിക്കൊപ്പം കിടുന്നറങ്ങിയ ആളെ ജീവനില്ലാതെ കാണാന്‍ കഴിയാത്ത എന്റെ മാനസികാവസ്ഥ ആരും മനസ്സിലാക്കിയില്ല.അതിന് ശേഷം ഞാന്‍ പൊട്ടു വച്ചാലോ, നല്ല ഡ്രസ്സ് ധരിച്ചാലോ, റീല്‍സ് ഇട്ടാലോ എല്ലാം വിമര്‍ശിക്കുന്നവരാണ് ചുറ്റിലും. കണ്ണീരും കൈയ്യുമായി എന്നെ കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് അത് കാണാന്‍ സാധിക്കുന്നില്ല. എന്റെ സുധിച്ചേട്ടന് ഞാന്‍ എന്നും ചിരിച്ച മുഖത്തോടെ, പൊട്ട് വച്ച് നടക്കുന്നതൊക്കെയാണ് ഇഷ്ടം. അതുപോലെ മാത്രമേ ഞാന്‍ മുന്നോട്ടു പോകൂ. നിങ്ങളുടെ എല്ലാം കണ്ണിലാണ് സുധിച്ചേട്ടന് മരിച്ചത്. എന്നെയെും മക്കളെയും സംബന്ധിച്ച് ഇപ്പോഴും അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട്.
@All rights reserved Typical Malayali.
Leave a Comment