അളിയന്‍സ് പരമ്പരയില്‍ അപ്രതീക്ഷിത വിയോഗം..!! പൊട്ടിക്കരഞ്ഞ് താരങ്ങള്‍..!!

എന്തിനാടാ ഞങ്ങളെ വിട്ട് നീ പോയത്! വിളിച്ചാൽ ഓടി വരാൻ നീയില്ലല്ലോ! അരവിന്ദിന്റെ വേർപാടിൽ സങ്കടം പങ്കുവെച്ച് താരങ്ങൾ.അളിയന്‍സ് ഉള്‍പ്പടെയുള്ള പരമ്പരകളിലെ ആര്‍ട് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അരവിന്ദിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ സങ്കടത്തിലാണ് പ്രിയപ്പെട്ടവര്‍. തീര്‍ത്തും അപ്രതീക്ഷിതം വിശ്വസിക്കാനേ പറ്റുന്നില്ലെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. നേരിട്ട് അറിയില്ലെങ്കിലും നിങ്ങളുടെ പോസ്റ്റുകളൊക്കെ കാണുമ്പോള്‍ വല്ലാതെ സങ്കടം തോന്നുന്നുവെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.
manju sunichen aneesh ravi and anumol s emotional post about aravindan.എന്തിനാടാ ഞങ്ങളെ വിട്ട് നീ പോയത്! വിളിച്ചാൽ ഓടി വരാൻ നീയില്ലല്ലോ! അരവിന്ദിന്റെ വേർപാടിൽ സങ്കടം പങ്കുവെച്ച് താരങ്ങൾ
പ്രിയപ്പെട്ടവരിലൊരാളെ നഷ്ടമായതിന്റെ വേദന പങ്കിട്ടെത്തിയിരിക്കുകയാണ് അനുമോളും മഞ്ജു സുനിച്ചനും റാഫിയും അനീഷ് രവിയും. അളിയന്‍സ് അടക്കമുള്ള ടെലിവിഷന്‍ പരമ്പരകളില്‍ ആര്‍ട് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു അരവിന്ദ്. പെട്ടെന്ന് വയ്യാതായി, ബ്രയിന്‍ ഇന്‍ഫെക്ടടായിപ്പോയെന്നായിരുന്നു ബീന ആന്റണിയുടെ ചോദ്യത്തിന് മഞ്ജു മറുപടിയേകിയത്. ഫോട്ടോയെടുക്കാനും വീഡിയോ എടുക്കാനും, ഷൂട്ട് കഴിഞ്ഞ് വണ്ടിയില്‍ കയറ്റിവിടാനുമെല്ലാം മുന്നിലുണ്ടാവാറുള്ള അരവിന്ദ് ഇനിയില്ലെന്ന് വിശ്വസിക്കാനാവാത്തതിന്റെ സങ്കടം അനുമോളും പങ്കുവെച്ചിരുന്നു.

എന്റെ അരവിന്ദാ എന്തിനാടാ ഞങ്ങളെ വിട്ടു നീ പോയത്. നീ അല്ലേടാ ഷൂട്ടിന്റെ ലാസ്റ്റ് ദിവസം എന്നെ വണ്ടിയിൽ കയറ്റി വിട്ടേ ഇനി ആരാടാ എനിക്ക് ലൊക്കേഷനിൽ കൂട്ടുള്ളത്. ആരാടാ എനിക്ക് ഫോട്ടോസ് വീഡിയോസ് എടുത്തു തരുന്നത്, ഷൂട്ട്‌ കഴിയുന്നത് വരെ കൂടെ ഉണ്ടാകും, എപ്പോൾ വിളിച്ചാലും ഓടി വരും കണ്ടില്ലെങ്കിൽ വിളിച്ചു ചോദിക്കും നീ എവിടെ ടാ എന്ന്. നീ ഇത്ര പെട്ടന്ന് പോകും എന്ന് നിനക്ക് പോലും അറിയില്ലായിരുന്നല്ലോ മോനെ. നീ എന്നും നമ്മുടെയൊക്കെ കൂടെയുണ്ട്‌ മറക്കില്ല ഡാ എന്നും എപ്പോഴും എന്നായിരുന്നു അനുമോൾ കുറിച്ചത്.കനകന്റെ വീട്ടിൽ പത്രമിടാൻ ഇനി അരവിന്ദൻ വരില്ല അല്ലേയെന്നായിരുന്നു അനീഷ് രവിയുടെ പ്രതികരണം. അവൻ പോയി. ജീവിതത്തിൽ ഒരിക്കലും ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി. നീ അറിയാതെ ചേച്ചി എടുക്കാൻ ശ്രമിച്ച ഫോട്ടോസ് ആണ് ഇതെല്ലാം. ഇതിങ്ങനെ പോസ്റ്റ്‌ ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേയെന്നായിരുന്നു മഞ്ജു സുനിച്ചൻ കുറിച്ചത്.അരവിന്ദേ, ചേച്ചിക്ക് ഒരു ഗുളിക മേടിച്ചു താടാ. അരവിന്ദേ ഇച്ചിരി പഴം മേടിച്ചു താടാ. അരവിന്ദേ ഇന്നാടാ മുട്ടായി. ഇതൊന്നും കേൾക്കാൻ, വിളിക്കുമ്പോൾ ചേച്ചി എന്ന് പറഞ്ഞു ഓടി വരാൻ ഇനി ഒന്നിനും അളിയൻസിന്റെ വീട്ടിൽ നീയില്ല. വേദനയെല്ലാം അവസാനിപ്പിച്ചു കുറെ പേർക്കു വേദന നൽകി നീ പോയി. കണ്ണ് നിറയാതെ നിന്നെ ഓർക്കാൻ വയ്യ. ഒരുപാട് പേരിൽ ഒരിക്കലും മറക്കാത്തവനായി നീ എന്നും ഉണ്ടാകും ചേച്ചിയുടെ ഉള്ളിൽ.അരവിന്ദിന് എന്താണ് പറ്റിയതെന്നുള്ള ചോദ്യങ്ങളും താരങ്ങളുടെ പോസ്റ്റിന് താഴെയുണ്ടായിരുന്നു. ചെറിയ തലവേദന വന്നതാണ്, അത് ഇന്‍ഫക്ഷനായെന്നായിരുന്നു ഒരാള്‍ മറുപടിയേകിയത്. ആരാണെന്നറിയില്ല, എങ്കിലും ഒരുപാട് വേദന തോന്നി ഈ പോസ്റ്റ് കണ്ടപ്പോള്‍. കണ്ണുനിറഞ്ഞത് കാരണം വായിച്ചുതീര്‍ക്കാന്‍ പോലും പറ്റിയില്ല, ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളുടെ പോസ്റ്റുകളൊക്കെ കാണുമ്പോള്‍ വിഷമം വരുന്നു തുടങ്ങിയ പ്രതികരണങ്ങളുമുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *