പ്രമേഹ ഗുളികയും 12 കുപ്പി ബിയറും ഒരുമിച്ച് അകത്താക്കി..!! കലാഭവന്‍ മണിയ്ക്ക് സംഭവിച്ചത്.. ഒടുക്കം സത്യം പുറത്ത്..!!

മലയാളികളെ സംബന്ധിച്ച് മറക്കാനാവാത്ത ഒരു മുഖമാണ് നടൻ കലാഭവൻ മണിയുടേത്. ലോകമെമ്പാടുമുള്ള ആരാധകരെ ഒരുപാട് ചിരിപ്പിച്ച നമ്മുടെ സ്വന്തം കലാഭവന്‍ മണി മരിച്ചിട്ട് 7 വര്ഷം പിന്നിട്ടിരിക്കുകയാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ആദ്യകാലങ്ങളില്‍ മിമിക്രിയിലൂടെ ആരാധകരെ ചിരിപ്പിച്ച കലാഭവൻ മാണി എന്ന അതുല്യ കലാകാരൻ വളരെ പെട്ടനാണ് പ്രശസ്തിയുടെ പടവുകള്‍ കയറിയത്. സാധാരണക്കാരില്‍ സാധരണക്കാരനായി ജനിച്ച് ഇല്ലായ്മകളോട് പോരാടിയ കലാഭവൻ മണി എന്ന പച്ചയായ മനുഷ്യനെ നൊമ്പരങ്ങളോടെയും നിറഞ്ഞ സങ്കടത്തോടെയും മാത്രമേ സഹപ്രവർത്തകർ ഉൾപ്പെടെ എല്ലാവരും എന്നും ഓർക്കാറുള്ളു. ഈ അടുത്തിടെ ഒരു അഭിമുഖത്തിൽ നടനും സംവിധായകനുമായ മേലില രാജശേഖരൻ കലാഭവൻ മണിയെക്കുറിച്ച് നടത്തിയ ചില തുറന്നു പറച്ചിലുകൾ ആരാധകരിൽ സങ്കടം നിറച്ചിരിക്കുകയാണ്.

“ഷൂട്ടിങ്ങിനിടയിൽ ഒരുപാട് തവണ ശരിക്കും മണിയ്ക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട്. കയ്യൊക്കെ ഒരുപാട് തവണ മുറിഞ്ഞിട്ടുണ്ട്. ഫൈറ്റ് സീനുകൾക്കിടയിൽ ഒരുപാട് ആക്സിഡന്റ് ഉണ്ടായിട്ടുണ്ട്. മണിക്ക് വിഷമം ഉണ്ടായതും മാണിയുടെ കരുത്ത് പോയതും ഡയബറ്റിസ് വന്നതിനു ശേഷമാണ്. മണി ഒരു സാധു മനുഷ്യനാണ്. ഒരുപാട് സൗഹൃദങ്ങൾ ഉള്ള നാട്ടിലെ സാധാരണക്കാരനായ ഒരു മനുഷ്യൻ. നാട്ടിലെ ഉത്സവങ്ങൾ ഒക്കെ സ്വന്തം വീട്ടിലേത് പോലെ ആഘോഷിക്കുന്ന, എല്ലാവരെയും വിളിച്ചു ഭക്ഷണം ഒക്കെ കൊടുത്ത് അത് പിന്നെ മദ്യത്തിലേക്ക് ഒക്കെ പോകുന്ന കുറെ സൗഹൃദങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതൊക്കെ മണിക്ക് പിന്നീട് ഒരുപാട് ദോഷം ചെയ്തു. മണിയുടെ ആരോഗ്യത്തെ ഒക്കെ ബാധിച്ചു അത്. സ്വാഭാവികമായും അദ്ദേഹത്തിന്റെ കരിയറിനെയും അത് ബാധിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *