നടി മൃദുലയ്ക്ക് ഏതു നിമിഷവും അപകടം സംഭവിച്ചേക്കും..!! ഇപ്പോള്‍ ഒരടി പോലും നടക്കാന്‍ കഴിയാത്ത അവസ്ഥ..!!

അന്ന് ട്രീറ്റ്‌മെന്റ് എടുത്തിരുന്നുവെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു; നിങ്ങൾക്ക് ഇങ്ങനെ ആയാൽ ഉറപ്പായും കരുതിയിരിക്കൂ.ഡെലിവറി കഴിഞ്ഞ അമ്മമാർ പൊതുവെ വീക്ക് ആയിരിക്കും. അവർക്ക് ഇതൊക്കെ സംഭവിക്കാം. മുട്ട് തെറ്റാനുള്ള സാധ്യത അവർക്ക് കൂടുതൽ ആയിരിക്കും. ഇത് ഇളകിയാൽ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് പോകാൻ മടിക്കരുത്- മൃദുല പറയുന്നു.mridhula vijay shared her health problem after her delivery.അന്ന് ട്രീറ്റ്‌മെന്റ് എടുത്തിരുന്നുവെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു; നിങ്ങൾക്ക് ഇങ്ങനെ ആയാൽ ഉറപ്പായും കരുതിയിരിക്കൂ.അഭിനയിച്ച സീരിയലുകളെക്കാള്‍ മൃദുല വിജയ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരി ആകുന്നത് സോഷ്യൽ മീഡിയ ഇടത്തിലൂടെയാണ്. തന്റെയും കുഞ്ഞിന്റെയും ഭര്‍ത്താവ് യുവ കൃഷ്ണയുടെയും ജീവിതത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും ഒന്നുവിടാതെ അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് ഉണ്ടായ അപകടത്തെ കുറിച്ചാണ് മൃദുല പറയുന്നത്

നമ്മുടെ എല്ലാ കാര്യങ്ങളും നമ്മൾ ഓഡിയൻസിനോട് ഷെയർ ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഇത് ഷെയർ ചെയ്യുന്നത്. സംഭവം എന്താണ് എന്ന് വച്ചാൽ എന്റെ കാലിന്റെ മുട്ടിന്റെ ചിരട്ട പണ്ടുമുതലേ തെന്നിപോകുമായിരുന്നു. ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് ചിരട്ട ആദ്യമായി തെന്നുന്നത്. കുടുംബ പാരമ്ബര്യം ആയി കിട്ടിയതാണ്. അമ്മൂമ്മക്കും, അപ്പച്ചിക്കും ചിറ്റപ്പനും എല്ലാം ഉണ്ട്. ലോവർ ബോഡിയിൽ വെയിറ്റ് കൂടുതൽ ഉള്ള ആളുകൾ ആയിരുന്നു അതുതന്നെ ആകാം എനിക്കും ഇങ്ങനെ വരുന്നത്. ലിഗ്മെന്റ് പ്രോബ്ലം എനിക്ക് ഉണ്ട്. വീട്ടിൽ നിൽക്കുന്ന സമയത്താണ് ആദ്യമായി എനിയ്ക്ക് ഇത് ഉണ്ടാകുന്നത്. കളിച്ചു കൊണ്ട് നിന്നതിന്റെ ഇടയ്ക്കാണ് സംഭവം. ഞാൻ ജസ്റ്റ് തിരഞ്ഞപ്പോഴാണ് മുട്ടും തിരിയുന്നത്. പിന്നെ ഇടക്കിടക്ക് ഇത് തിരിഞ്ഞു പോകും. ഡാൻസ് പ്രാക്ടീസിന്റെ ഇടക്കും ഇത് ഉണ്ടാകും. ഇത് തിരിയുക എന്നത് ചിന്തിക്കാൻ പോലും ആകാത്ത അവസ്ഥയാണ് അത്രയും പെയിൻ ഫുൾ ആണ്. ഇടക്കിടക്ക് വന്നുവന്ന് ഇത് ഇപ്പോൾ ശീലമായി- മൃദുല പറയുന്നു.എണീക്കാൻ വയ്യാതെ നിലത്ത് കിടന്നുപോകും അതാണ് ഈ അവസ്ഥ. എന്നും ഉണ്ടാകുന്ന അവസ്ഥയാണ് എന്ന് നമ്മൾ കരുതി. പക്ഷെ ഇത്തവണ തിരിഞ്ഞപ്പോൾ സംഭവം കുറച്ചു സീൻ ആയി. താഴെ വീണ സമയത്തുതന്നെ മനസ്സിലായി ആശുപത്രിയിൽ പോകാതെ ശരിയാകില്ല എന്ന്. എം ആർ ഐ സ്കാൻ ചെയ്തു നോക്കി എന്നും യുവയും മൃദുലയും പറയുന്നു.ചിരട്ടയിലും ലിഗ്‌മെന്റിലും വിഷയങ്ങൾ കണ്ടെത്തി. രണ്ടുമുട്ടിനും ഓപ്പറേഷൻ വേണം എന്ന് ആദ്യസമയം പറഞ്ഞതാണ്. എന്നാൽ ആയുർവേദ ട്രീറ്റ്‌മെന്റ് കൊണ്ട് അന്ന് സംഭവം ക്ലിയർ ആയതാണ്. അതൊനൊക്കെ ശേഷം ഇപ്പോഴാണ് ഇത്രയും സീരിയസ് ആയത്. ഇപ്പോൾ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തു. പഞ്ചകർമ്മയും ഫിസിയോയും ചെയ്യുന്നുണ്ട്. നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. ഭാഗ്യം കൊണ്ടാണ് ലിഗ്മെന്റ് വലിയ വിഷയത്തിലേക്ക് എത്താതെ ഇരുന്നത്. സർജറി വേണ്ടി വന്നില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം- മൃദുല പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *