മീനൂട്ടിയെ പറ്റി ദിലീപ്..! കഴിഞ്ഞ ദിവസം സര്‍ജറി ചെയ്യുന്ന ഫോട്ടോ ഇട്ടിരുന്നു! കാണുമ്പോള്‍ അഭിമാനം..!

ബാന്ദ്ര ഇറങ്ങിയതിന്റെ സന്തോഷത്തിലാണ് ദിലീപ്. നവംബർ 10 നാണു ചിത്രം തീയേറ്ററുകളിൽ എത്തിയത്. സിനിമയുടെ വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിലാണ് ചില കുടുംബ വിശേഷങ്ങൾ കൂടി ദിലീപ് പങ്കുവച്ചത്. ചാന്തുപൊട്ട് സിനിമ ചെയ്ത ശേഷം തനിക്ക് ഇനി രാധ ആയി ജീവിതത്തിലും ആയിപോകുമോ എന്ന ഭയം ഉണ്ടായിരുന്നു. ഒറ്റക്ക് ഇരുന്ന് അതിന്റെ പേരിൽ ഞാൻ കരഞ്ഞിട്ടുണ്ട് എന്നും ദിലീപ് പറയുന്നു. മാത്രമല്ല മകൾ മഹാലക്ഷ്മിയുടെ കുറുമ്പുകളെക്കുറിച്ചും ദിലീപ് വാചാലനായി. ‘മൊഹംബ് ലാൽ’ എന്നൊക്കെ ആണ് ലാലേട്ടനെ അവൾ ആദ്യം വിളിച്ചത്. ഇപ്പോൾ എല്ലാവരെയും അറിയാം. മമ്മൂട്ടി അങ്കിൾ അവിടെ ഇരിക്കുന്നുണ്ട്, നമ്മൾ പോകണ്ടേ എന്ന് ഇങ്ങോട്ട് ചോദിക്കും, വളരെ ഉത്തരവാദിത്വബോധത്തോടെ- ദിലീപ് പറഞ്ഞുതുടങ്ങുന്നു.
മിക്ക സിനിമകളും മഹാലക്ഷ്മി കാണാറുണ്ട്. എല്ലാ ഒടിടി പ്ലാറ്റ്ഫോമും അവൾക്ക് അറിയാം. ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം അറിയാമല്ലോ. ഫോൺ എടുത്തു നോക്കരുത് നിനക്ക് കളിക്കാനുള്ള സാധനം അല്ല ഇതെന്നുമൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്. നിനക്ക് കാണാൻ ഉള്ള സാധനം ആണ് ടിവി എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട് എങ്കിലും അവൾക്ക് ഫോണിൽ എല്ലാ കാര്യങ്ങളും അറിയാം- ദിലീപ് പറയുന്നു.
നീ ഇങ്ങനെ ഫോണിൽ നോക്കി ഇരുന്നാൽ, നിന്റെ കണ്ണ് പോകും എന്ന് പറഞ്ഞുകൊടുത്തിട്ടുണ്ട്. നിന്റെ ചേച്ചിക്ക് ഫോൺ കൊടുത്തത് പന്ത്രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് എന്ന് പറഞ്ഞപ്പോൾ അപ്പൊ അത്രയും കാലം ഞാൻ വെയിറ്റ് ചെയ്യണോ എന്നാണ് തിരിച്ചു ചോദ്യം- ഇളയമകളെ കുറിച്ച് ദിലീപ് വാചാലനാകുന്നു.
നമ്മൾ നമ്മുടെ കുട്ടികൾ ഭക്ഷണം കഴിക്കാനൊക്കെ ഫോൺ കൊടുക്കും. പക്ഷേ അത് ശരിയല്ല, ഈ റെയ്‌സ് അവരുടെ ആരോഗ്യത്തെ ബാധിക്കും. ഞാനും കാവ്യയും അതൊക്കെ പറഞ്ഞുകൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ എടുക്കാറില്ല. ഇടക്ക് ഫോൺ എടുത്തു വരും. ഫോട്ടോ എടുത്തോട്ടെ എന്നും ചോദിച്ചുകൊണ്ട്.

ഒരുദിവസം കാവ്യ എനിക്ക് ഒരു വീഡിയോ അയച്ചു തന്നു നമ്മൾ ഇല്ലാത്തപ്പോൾ ഇതാണ് അവളുടെ പണി എന്നും പറഞ്ഞുകൊണ്ട്. സംഭവം ഫോൺ ലോക്ക് ആണെങ്കിലും ക്യാമറ ഓൺ ആകില്ലേ, അവൾ അത് എടുത്തുവച്ചിട്ട് വീഡിയോ ചെയ്യുകയാണ് ഹലോ ഗൈയ്സ് എന്നൊക്കെ പറഞ്ഞുകൊണ്ട്. കോമഡി എന്താണ് എന്ന് വച്ചാൽ കാവ്യയുടെ അച്ഛൻ പുറകിലൂടെ പോകുന്നുണ്ട് കുളിക്കാൻ വേണ്ടി. ഇതൊക്കെ പുറത്തുപോയാൽ തീർന്നില്ലേ…ദിലീപേട്ടൻ മൂഡ് ഓഫ് ആയാൽ ഏതു സിനിമ കാണും എന്ന് ജിഞ്ചർ മീഡിയ അവതാരകൻ ചോദിക്കുമ്പോൾ.എന്റെ ജീവിതത്തിൽ കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രദശ്നങ്ങൾ ഒക്കെ നിങ്ങൾ കണ്ടതാണ്. ആ കുറച്ചു നാൾ എന്താണ് നടക്കുന്നത് എന്നുപോലും അറിയില്ലായിരുന്നു. എന്നും പ്രശ്നങ്ങൾ ,കോർട്ട് വരാന്തകൾ, വക്കീൽ ഓഫീസുകൾ ഒക്കെയും ഞാൻ ഫേസ് ചെയ്യുകയാണ്. ഞാൻ നടൻ ആണെന്ന് പോലും മറന്നു പോയിരുന്നു അപ്പോൾ.ഒരുപിടിയും ഇല്ലാതെ പോകുന്ന അവസ്ഥ , നടൻ ആണെന്നു പോലും ഞാൻ മറന്നുപോയി. അങ്ങനെ ചിന്തിക്കാൻ പോലും വയ്യാത്ത അവസ്ഥ ഉണ്ടായി. ഞാൻ ഒരു നടൻ ആണ് എന്റെ ജോലി ഇതാണ് എന്ന് ചിന്തിക്കുന്ന ഒരു സമയം പോലും എനിക്ക് ഉണ്ടായില്ല . പിന്നെ എനിക്ക് അഭിയിക്കാൻ ഒരുപാട് സമയം എടുത്തു.തലക്ക് അടി കിട്ടിയിട്ട് ഒന്നും മനസ്സിലാകാതെ നമ്മൾ ഇരുന്നു പോകില്ലേ അതുപോലെ ഞാൻഇരുന്നു പോയി.ഞാൻ എന്റെ സിനിമകളും ആ സമയത്ത് കണ്ടു. പലതും കണ്ട് ഞാൻ ചിരിച്ചു. പിന്നെയും എനിക്ക് അഭിനയിക്കാൻ തോന്നി. രണ്ടുവർഷം അഭിനയിച്ചില്ല. എല്ലാം തീരട്ടെ എന്ന ചിന്തയിലായിരുന്നു ഞാൻ . പക്ഷെ ആർക്കും തീർക്കാൻ ഉദ്ദേശമില്ല.എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ പൊന്നുപോലെ നോക്കിയിരുന്ന സമയം ഉണ്ട് അവിടെയാണ് എനിക്ക് അടി കിട്ടുന്നത്. അങ്ങനെ ഇരുന്ന് ചിന്തിച്ചത് കൊണ്ടാണ് തിരികെ എനിക്ക് വരാൻ ആയത്. ഞാൻ ഇവിടെ ഉണ്ടാകാൻ പാടില്ല എന്ന് ചിന്തിക്കുന്നവരും, ഞാൻ ഇവിടെ വേണം എന്ന് ചിന്തിക്കുന്നവരുടെയും ഇടയിലാണ് ഞാൻ ഉണ്ടായിരുന്നത്. എന്നെ സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകർ ആണ് എന്നെ ഇത് വരെ എത്തിച്ചത്. പല സ്ഥലങ്ങളിലും ചെല്ലുമ്പോൾ എന്റെ സിനിമകളെ കുറിച്ച് പലരും പറയും. ആ കിട്ടുന്ന എനർജി ആണ് എന്നെ വീണ്ടും എത്തിച്ചത്- ദിലീപ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *