സുരേഷ് ഗോപിയ്ക്ക് വന്‍ അഗ്നിപരീക്ഷ.. പ്രാര്‍ത്ഥനയോടെ രാധികയും മക്കളും
സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി; ബിജെപി റാലി തടഞ്ഞ് പോലീസ്, സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി പ്രവർത്തകർ.മാധ്യമപ്രവർത്തകയെ അപരമാനിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി. ബിജെപി നേതാക്കൾക്കൊപ്പമാണ് സുരേഷ് ഗോപി സ്റ്റേഷനിലെത്തിയത്. സുരേഷ് ഗോപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ‘കോഴിക്കോട് എസ്ജിയ്ക്കൊപ്പം’ എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചായിരുന്നു ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാൽ കണ്ണൂർ റോഡിൽ പോലീസ് തടയുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ റോഡിൽ വാഹന ഗതാഗതം തടസപ്പെട്ടു.കോഴിക്കോട്ടെ മാധ്യമപ്രവർത്തക സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്.മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സംസാരിച്ചതാണ് പരാതിക്ക് ആധാരം.ഈ മാസം 18നുമുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസയച്ചത്.
Suresh Gopi: സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി; ബിജെപി റാലി തടഞ്ഞ് പോലീസ്, സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി പ്രവർത്തകർ
കോഴിക്കോട്: റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ചോദ്യംചെയ്യലിന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി പോലീസ് സ്റ്റേഷനിൽ ഹാജരായി. കോഴിക്കോട്ടെ മാധ്യമപ്രവർത്തക സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സംസാരിച്ചതാണ് പരാതിക്ക് ആധാരം. ഈ മാസം 18നുമുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസയച്ചത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരത്ത് ബിജെപി പ്രവർത്തകർ തടിച്ചുകൂടി. ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് നേതാക്കള്‍ നടത്തിയ റാലി സ്റ്റേഷന്‍ പരിസരത്ത് കണ്ണൂർ റോഡിൽ പോലീസ് തടയുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു. ‘കോഴിക്കോട് എസ്ജിയ്ക്കൊപ്പം’ എന്ന പ്ലക്കാർഡും ഉയർത്തിപ്പിടിച്ചാണ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യങ്ങളുന്നയിച്ച തന്നോട് മോശമായി പെരുമാറിയെന്നാണ് മാധ്യമ പ്രവർത്തകയുടെ പരാതി. സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതി നടക്കാവ് പോലീസിനു കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ഐപിസി 354 എ വകുപ്പുപ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്.കേസില്‍ പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന ഹോട്ടലില്‍ പോലീസെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകള്‍ രേഖരിക്കുകയും ചെയ്തു. ഹോട്ടൽ ജീവനക്കാരുടെയും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റു മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുത്തിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment