മോളോട് ഞാൻ മാന്യമായി നിൽക്കുന്നുണ്ട് തലയിൽ കേറി നിരങ്ങിയാൽ ചോദിക്കേണ്ടി വരും; കലിപ്പ് മോഡിൽ മനീഷ

മോളോട് ഞാൻ മാന്യമായി നിൽക്കുന്നുണ്ട്; തലയിൽ കേറി നിരങ്ങിയാൽ ചോദിക്കേണ്ടി വരും; കലിപ്പ് മോഡിൽ മനീഷ.ഈ കരച്ചിലും പിഴിച്ചിലും ഒന്നും ഇവിടെ നാടകത്തില്ല, മോൾക്ക് വേണ്ടുന്ന മാന്യത ഞാൻ തരുന്നുണ്ട് കൂടുതൽ തലയിൽ കയറി ഇരുന്ന് നിരങ്ങാൻ ഞാൻ സമ്മതിക്കില്ല- മനീഷ- ആഞ്ജലീന വിഷയം
ബിഗ് ബോസ് പുത്തൻ സീസണിൽ തീ പാറും എന്ന ഡയലോഗ് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന രീതിയിലാണ് ഓരോ ദിനവും കടന്നു പോകുന്നത്. ടാസ്ക്കിനിടയിൽ ഉള്ള അടിപിടിയും, മത്സരർത്ഥികൾ തമ്മിലുള്ള തർക്കങ്ങളും എല്ലാം ഇതിനകം തന്നെ ചർച്ചയായിട്ടും ഉണ്ട്.ഇതിനിടയിലാണ് ചാനൽ പങ്കിട്ട ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നത്.മനീഷയും ആഞ്ജലീനയും തമ്മിലുള്ള തർക്കമാണ് ചർച്ച ആയി മാറുന്നത്. ഇരുവരുടെയും സംഭാഷണങ്ങൾ നോക്കാം.മനീഷ: എന്തിനാണ് തക്കാളി എടുക്കുന്നത്?.ആഞ്ജലീന: തക്കാളി എടുക്കുന്നത് എന്തിനായിരിക്കും?.മനീഷ: മോളുടെ അടുത്ത് മാന്യമായി ഞാൻ പെരുമാറുന്നുണ്ട്. അതിന് അപ്പുറത്തേക്ക് തലയിൽ കേറി നിരങ്ങാൻ നിന്നാൽ എനിക്ക് ചോദിക്കേണ്ടി വരും. ഈ കരച്ചിലും പിഴിച്ചിലും ഒന്നും ഇവിടെ നടക്കത്തില്ല. ബിഗ് ബോസിന് എല്ലാവരും ഒരേ പോലെ തന്നെയാണ്. ഒരു പ്രിവിലേജ്ഉം ഞാൻ കൊടുക്കത്തില്ല.

മനീഷയോട് പിണങ്ങി ഒറ്റയ്ക്ക് പോയിരുന്നു കരയുന്ന അഞ്ജലീനയെ ആശ്വസിപ്പിക്കാൻ ആയി ഗോപിക, ശ്രുതി, റെനീഷ്, ലച്ചു തുടങ്ങിയവർ എത്തുന്നു. ആൻജിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും താൻ ഇനി മുതൽ ഒറ്റക്ക് കുക്ക് ചെയ്തു കളിച്ചോളാം എന്നും ആരുടേയും ഒന്നും വേണ്ട എന്നും ആഞ്ജലീന പറഞ്ഞു.എന്നാൽ ഇവിടെ അങ്ങനെ ഒരു സിസ്റ്റം ഇല്ല. ഒരു ഗെയിം ആണെങ്കിലും അവിടെയും തുല്യത ഉണ്ടെന്നും പറഞ്ഞു മനസിലാക്കുകയാണ് കൂടെ ഉള്ളവർ. എന്തായാലും നാലാം ദിനവും ഷോയിൽ തർക്കവും അടിയും ഉണ്ടാകുമെന്ന് ചുരുക്കം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *