എന്തു കൊണ്ട് റോബിൻ ബസിനെ മാത്രം എപ്പോഴും തടയുന്നു ? വില്ലൻ ആര് MVD ആണോ അതോ ഉടമയോ
ഹീറോയായി റോബിൻ ബസ്; ഒരുവശത്ത് എംവിഡിയുടെ തടയൽ, മറുവശത്ത് മാലയിട്ട് സ്വീകരണം; കോയമ്പത്തൂർ യാത്ര തുടരുന്നു.റോബിൻ ബസിന് വിവിധയിടങ്ങലിലായി സ്വീകരണം. മോട്ടോർ വാഹന വകുപ്പ് പലയിടങ്ങളിലായി തടയുന്നതിനിടെയാണ് നാട്ടുകാരും വാഹനപ്രേമികളും ചേർന്ന് ബസിന് സ്വീകരണം ഒരുക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുകയാണ് ബസ്. പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞിരുന്നു. തുടർന്ന് 7,500 രൂപ പിഴയിട്ടു.മോട്ടോർ വാഹന വകുപ്പ് പലയിടങ്ങളിലായി തടയുന്നതിനിടെയാണ് സ്വീകരണം ലഭിക്കുന്നത്.നാട്ടുകാരും വാഹനപ്രേമികളുമാണ് സ്വീകരണം ഒരുക്കുന്നത്.locals and private bus lovers welcomes robin bus during coimbatore service
Robin Bus Today News: ഹീറോയായി റോബിൻ ബസ്; ഒരുവശത്ത് എംവിഡിയുടെ തടയൽ, മറുവശത്ത് മാലയിട്ട് സ്വീകരണം; കോയമ്പത്തൂർ യാത്ര തുടരുന്നു.പത്തനംതിട്ട: ഓൾ ഇന്ത്യ പെർമിറ്റുമായി പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് പുനരാരംഭിച്ച റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് പലയിടങ്ങളിലായി തടയുന്നതിനിടെ സ്വീകരണമൊരുക്കി നാട്ടുകാരും വാഹനപ്രേമികളും. കോയമ്പത്തൂരിലേക്ക് പുറപ്പെടാനായി പത്തനംതിട്ട ബസ് സ്റ്റാൻഡിൽ പുലർച്ചെ അഞ്ചുമണിയോടെ എത്തിയ ബസിനെ വാഹനപ്രേമികൾ ചേർന്ന് മാലയിട്ട് വരവേറ്റു. പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട ബസിന് കാഞ്ഞിരപ്പള്ളി, പാലാ, കൊല്ലപ്പിള്ളി, കാലടി തുടങ്ങിയ വിവിധയിടങ്ങളിൽ സ്വീകരണം ലഭിച്ചു. നിലവിൽ ബസ് അങ്കമാലി പിന്നിട്ടു.
അതിനിടെ, പത്തനംതിട്ട സ്റ്റാൻഡിൽനിന്ന് ഇറങ്ങി 250 മീറ്റർ പിന്നിട്ടതിനു പിന്നാലെ ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. പരിശോധനയ്ക്ക് ശേഷം പെർമിറ്റ് ലംഘനം ആരോപിച്ച് 7,500 രൂപ പിഴ ചുമത്തി. ബസ് കസ്റ്റഡിയിലെടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാൽ പരിശോധന പൂർത്തിയാക്കി റോബിൻ ബസിന് യാത്ര തുടരാനായി. തുടർന്ന് ബസ് പാലാ ഇടപ്പാടിയിൽ എത്തിയപ്പോഴും മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ഉദ്യോഗസ്ഥർ പരിശോധന അവസാനിപ്പിച്ച് ബസ് വിട്ടുകൊടുത്തു.ബസുടമ പാലാ ഇടമറുക് സ്വദേശി ബേബി ഗിരീഷും കോയമ്പത്തൂർ യാത്രയുടെ ഭാഗമാകുന്നുണ്ട്. ഓൾ ഇന്ത്യ പെർമിറ്റുമായി ഓടാൻ കഴിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നത് അവരുടെ അറിവില്ലായ്മ മൂലമാണെന്നാണ് ബേബി ഗിരീഷിൻ്റെ പ്രതികരണം. സാധാരണക്കാരന് കോടതി മാത്രമേ ആശ്രയമുള്ളൂവെന്നും എന്നാൽ മുടിയും തമ്പീ എന്ന് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് നേടി തെളിയിച്ചു കാണിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഓൾ ഇന്ത്യ പെർമിറ്റുമായി പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് ആരംഭിച്ച റോബിൻ ബസ് മുൻപ് രണ്ടു തവണ മോട്ടോർ വാഹന വകുപ്പ് തടഞ്ഞിരുന്നു. രണ്ടാം തവണ കസ്റ്റഡിയിലെടുത്ത ബസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി ഉത്തരവിലൂടെയാണ് വിട്ടുകിട്ടിയത്. തുടർന്നാണ് പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് പുനരാരംഭിച്ചത്. നിലവിൽ ഹൈക്കോടതിയുടെ ഉത്തരവ് നേടിയാണ് റോബിൻ ബസ് സർവീസ് നടത്തുന്നത്. മോട്ടോർ വാഹന വകുപ്പിന് ബസ് പരിശോധിക്കാമെങ്കിലും കസ്റ്റഡിയിലെടുക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
@All rights reserved Typical Malayali.
Leave a Comment