ഏറ്റവും മനോഹരമായ ആ രാത്രി കഴിഞ്ഞിട്ട് ഒരാഴ്ചയായി, കാളിദാസും തരിണിയും ആഘോഷിക്കുകയാണ്

വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ഒരാഴ്ച ആഘോഷിക്കുകയാണ് കാളിദാസും പെണ്ണും. ആ സുന്ദരമായ രാത്രി കഴിഞ്ഞിട്ട് ഒരാഴ്ചയായി എന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് തരിണി പറയുന്നത്.കഴിഞ്ഞ ആഴ്ചയായിരുന്നു ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെയും മോഡലായ തരിണി കലിങ്കയാറിന്റെയും വിവാഹ നിശ്ചയം.നവംബര്‍ 10 ന് വൈകിട്ടോടുകൂടെയാണ് ചെന്നൈയില്‍ വച്ച് വിവാഹ നിശ്ചച്ചടങ്ങ് കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചുകൊണ്ടുള്ള ആര്‍ഭാടമായ നിശ്ചയമായിരുന്നു അത്.വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുകയും ചെയ്തു. മനോഹരമായ ചിത്രങ്ങള്‍ ഏറ്റെടുത്ത് പുതിയ ജീവിതത്തിലേക്ക് കടക്കുന്ന കാളിദാസിനെയും തരണിയെയും ആശംസിച്ചു.
ഇപ്പോഴിതാ ആ സുന്ദരമായ രാത്രി കഴിഞ്ഞിട്ട് ഒരാഴ്ചയായി എന്ന സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് തരിണിയും കാളിദാസ് ജയറാമും.പുതിയ, മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് താരജോഡികളുടെ പോസ്റ്റ്. ‘മറക്കാന്‍ കഴിയാത്ത, നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ രാത്രി കഴിഞ്ഞിട്ട് ഒരാഴ്ചയായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’ എന്ന് പറഞ്ഞാണ് തിരിണി ചിത്രങ്ങള്‍ പങ്കുവച്ചത്.

സ്‌നേഹത്തിന്റെ ഇമോജികളോടെ കാളിദാസും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ബ്ലാക്ക് സ്യൂട്ട് ആണ് കാളിദാസ് ധരിച്ചിരിയ്ക്കുന്നത്. വയലറ്റ് നിറത്തിലുള്ള ഡ്രസ്സില്‍ തരിണിയും സുന്ദരിയാണ്.മാജിക് മോഷന്‍ മീഡിയയാണ് പുറത്തുവന്നിരിയ്ക്കുന്ന പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇത് നിശ്ചയ ദിവസം എടുത്ത ചിത്രങ്ങളാണോ, അതോ അതിന് ശേഷം നടത്തിയ ഫോട്ടോഷൂട്ട് ആണോ എന്നാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *