“മമ്മൂട്ടി സാര്‍ താങ്കള്‍ ഒരു യഥാർത്ഥ ഹീറോയാണ്”! അതിൽ നിന്നും പുറത്തുവരാന്‍ തന്നെ ഞാൻ കുറേ സമയം എടുത്തു; കാതലിനെ കുറിച്ച് സമന്ത!
മമ്മൂട്ടി സാര്‍ താങ്കള്‍ ഒരു യഥാർത്ഥ ഹീറോയാണ്”! അതിൽ നിന്നും പുറത്തുവരാന്‍ തന്നെ ഞാൻ കുറേ സമയം എടുത്തു; കാതലിനെ കുറിച്ച് സമന്ത.സ്വവർഗ അനുരാഗിയായ മാത്യുവിന്റെ സ്വതം മനസിലാക്കാൻ ചെറുപ്പത്തിലേ കഴിഞ്ഞിട്ടും അച്ഛൻ ദേവസി മകനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ്. മാത്യു ആയി മമ്മൂട്ടി പ്രേക്ഷകനെ ഞെട്ടിച്ചപ്പോൾ ഓമനയായി ജ്യോതിക ജീവിക്കുകയായിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും മമ്മൂട്ടി എന്ന മഹാനടൻ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത് ശീലമാക്കി മാറ്റിയിരിക്കുന്നു എന്നാണ് സമന്തയും കുറിച്ചിരിക്കുന്നത്.ജിയോ ബേബി – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു സിനിമ വരുന്നു അതും ജ്യോതിക നായിക ആയി. ഈ പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതല്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നവംബര്‍ 23നാണ് കാതൽ ദ കോർ തിയറ്ററില്‍ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര് എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന ചിത്രം മലയാള സിനിമയിൽ ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്. അധികം ആരും പരീക്ഷിക്കാന്‍ ധൈര്യം കാണിക്കാത്ത പ്രമേയത്തിലൂടെ പ്രേക്ഷകരുടെ ഉള്ളം കീഴടക്കുകയാണ് മമ്മൂട്ടിയും ജിയോബേബിയും. നിരവധി ആളുകളാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.ഇപ്പോഴിതാ ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സമന്ത. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് സമന്ത കാതലിനെ വനോളം പുകഴ്ത്തുന്നത്. “ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ. നിങ്ങൾ സ്വയം ഒരു ഉപകാരം ചെയ്യുക, ഒരു മനോഹരവും ശക്തവുമായ രത്നം എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ നിങ്ങൾ കാണണം. മമ്മൂട്ടി സാര്‍ താങ്കള്‍ ഒരു യഥാർത്ഥ ഹീറോയാണ്. താങ്കളുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് അതിൽ നിന്നും പുറത്തുവരാന്‍ തന്നെ ഞാൻ കുറേ സമയം എടുത്തു. ജ്യോതിക ലൗ യൂ. ജിയോ ബേബി ഇത് ഒരു ഇതിഹാസമാണ്” – എന്നാണ് സമന്ത കുറിച്ചിരിക്കുന്നത്. കാതൽ മുന്നോട്ട് വയ്ക്കുന്നത് വിപ്ലവകരമായ ഒരു ആശയം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സിനിമ ചർച്ച ചെയ്യപ്പെടുന്നതും.
മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം സംസ്ഥാന ചലച്ചിത്രമേളയിലും ഇന്ത്യൻ പനോരമയിലും തിരഞ്ഞെടുത്തിരുന്നു. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. രാക്കിളിപ്പാട്ട് ആയിരുന്നു ആദ്യ ചിത്രം. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി നായകനാവുന്ന ഈ ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും കൂടിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകത കൂടി കാതലിനുണ്ട്. മാത്യു ദേവസിയും ഓമനയും ദാമ്പത്യം എന്ന ചട്ടക്കൂടിൽ ഒളിപ്പിച്ചു വച്ച ജീവിതമാണ് കാതലിന്റെ കഥയുടെ കേന്ദ്രം.
@All rights reserved Typical Malayali.
Leave a Comment