കുട്ടിയെ കണ്ടെത്തി …ആശ്രമം മൈതാനത്തുനിന്ന് …
കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടപോയത്. സംഘത്തിൽ മൂന്നുപേരാണുള്ളതെന്നാണ് പോലീസ് നിഗമനം. മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് കോൾ വന്നിരുന്നു. ഒരു സ്ത്രീയായിരുന്നു സംസാരിച്ചത്. ആ ഫോൺ ആരുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സാധനങ്ങൾ വാങ്ങാനെന്നപേരിൽ കടയിലെത്തി കടയുടമയുടെ ഫോൺവാങ്ങിയാണ് പ്രതികൾ കുട്ടിയുടെ അമ്മയെ വിളിച്ചത്. പ്രതികൾ കൊല്ലം ജില്ലവിട്ട് പുറത്തുപോയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. സംഭവം നടന്ന സഥലത്തിന് പത്ത് കിലോമീറ്റർ ചുറളവിൽതന്നെ കുട്ടിയുണ്ടെന്നാണ് പോലീസ് അനുമാനം. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പോലീസ് പുഖറത്തുവിട്ടിട്ടുണ്ട്. മൂന്നാമനെ കടക്കാരനും കണ്ടിരുന്നില്ല.
Child Missing Kollam: പ്രതികൾ ജില്ല വിട്ടിട്ടില്ല; കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളുടെ രേഖാചിത്രം
കൊല്ലം: കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ ചെയ്തയാളെ തിരിച്ചറിഞ്ഞതായി സൂചന. ഇയാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. ഇതിനിടെ കുട്ടിയുടെ അച്ഛൻ റെജിയെ സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു. രാത്രി വൈകി ആരംഭിച്ച നടപടി പുലർച്ചെ മൂന്നുവരെ നീണ്ടു. ഐജി സ്പർജൻകുമാർ, ഡിഐജി നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മൊഴിയെടുക്കലിൽ നിർണായകവിവരങ്ങൾ ലഭിച്ചതായാണ് വിവരം.യുഎൻഎയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ അച്ഛൻ റെജി. പലരെയും റെജി സംഘടനവഴി നഴ്സിങ് ജോലിക്കായി വിദേശത്തേക്ക് അയച്ചിട്ടുണ്ട്. ഇത്തരത്തിൽ ജോലി ലഭിക്കാത്ത ആരെങ്കിലും വിരോധം കാരണം കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നാണ് പോലീസ് അന്വേഷിച്ചത്. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നും സംഭവം നടന്നതിന് 10 കിലോമീറ്ററിനുള്ളിൽ തന്നെ പ്രതികൾ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. കടയുടമയുടെ ഭാര്യയുടെ ഫോൺ വാങ്ങിയാണ് ഇവർ സംസാരിച്ചത്. ഇവർ നൽകിയ അടിസ്ഥാനത്തിലാണ് സംശയമുള്ളയാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയത്.
@All rights reserved Typical Malayali.
Leave a Comment