പേടിച്ചരണ്ട് മാമാട്ടി.. ദിലീപിന്റെ ചെന്നൈയിലെ ഫ്ളാറ്റ് വെള്ളപ്പൊക്കത്തിന് നടുവില്‍
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയില്‍ ജനജീവിതം താറുമാറായി. തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദേശം തുടരുന്നു. ഇതുവരെ മൂന്നുപേര്‍ക്ക് മഴക്കെടുത്തിയില്‍ ജീവന് നഷ്ടമായി.ഈസ്റ്റ് കോസ്റ്റ് റോഡില്‍ കാനത്തൂരില്‍ പുതുതായി നിര്‍മിച്ച മതില് കാറ്റില്‍ തകര്‍ന്നുവീണാണ് രണ്ടുപേര്‍ മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കുണ്ട്. ജാര്‍ഖണ്ഡ് സ്വദേശികളായ ശൈഖ് അഫ്രാജ്, മുഹമ്മദ് തൗഫീഖ് എന്നിവരാണ് മരിച്ചത്. വേളാച്ചേരിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ട്. എട്ടുപേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തി.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വന്ദേ ഭാരത് അടക്കം ആറ് ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ – കൊല്ലം ട്രെയിനും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂവെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചു.
ഡിസംബര്‍ ആറിന് (ബുധനാഴ്ച, നാളെ) ഉച്ചയോടെ ആന്ധ്രയിലെ നെല്ലൂരുവും മച്ചിലപട്ടണത്തിനും ഇടയില്‍ മിഷോങ് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. കരയില്‍ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗത പ്രതീക്ഷിക്കുന്നതിനാല്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിവരെ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ 33 വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment