വല്ലവരുടെയും പാത്രം കഴുകിയാണ് ജീവിച്ചത്’! ആരേലും തരുന്ന തുണിയിട്ടുവയ്ക്കാൻ ചാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു; കടന്നു വന്ന വഴികളെ കുറിച്ച് മായ കൃഷ്ണ പറയുന്നു!

വല്ലവരുടെയും പാത്രം കഴുകിയാണ് ജീവിച്ചത്’! ആരേലും തരുന്ന തുണിയിട്ടുവയ്ക്കാൻ ചാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു; കടന്നു വന്ന വഴികളെ കുറിച്ച് മായ കൃഷ്ണ പറയുന്നു.”സീമ ചേച്ചിയുടെ കെയർ ഓഫിൽ കുറെ ആളുകൾ സഹായിച്ചിട്ടുണ്ട്. വിജയകുമാരി അമ്മയാണ് ചേച്ചിയോട് എന്നെ പറ്റി പറയുന്നത്. ചേച്ചിയ്ക്ക് എന്നെ അറിയില്ലായിരുന്നു. ചേച്ചി എന്നോട് നീ ഉറപ്പ് വയ്‌ക്കേണ്ട, ഞാൻ നോക്കട്ടെ എന്ന്. എനിക്ക് ഇപ്പോഴും വിശ്വാസം ആയിട്ടില്ല എനിക്കൊരു വീട് ഉണ്ടായി എന്നത്.”comedy stars actress maya krishna opens up about her struggling period in life.’വല്ലവരുടെയും പാത്രം കഴുകിയാണ് ജീവിച്ചത്’! ആരേലും തരുന്ന തുണിയിട്ടുവയ്ക്കാൻ ചാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു; കടന്നു വന്ന വഴികളെ കുറിച്ച് മായ കൃഷ്ണ പറയുന്നു!
മിനി സ്ക്രീൻ പ്രക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് മായാ കൃഷ്ണ. കോമഡി ഫെസ്റ്റിവൽ ആയിരുന്നു മായയ്ക്ക് അഭിനയത്തിലേക്കുള്ള വേദി ഒരുക്കിയത്. പരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മായ പിന്നീട് പ്രേക്ഷകരുടെ ഇഷ്ടം കവരുകയായിരുന്നു. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസ് കളിച്ചുകൊണ്ടാണ് മായയുടെ ടെലിവിഷനിലെ തുടക്കം. പിന്നീട് നടി ഉർവശിയാണ് മായയെ സ്‍കിറ്റ് കളിക്കാൻ സജസ്റ്റ് ചെയ്‍തത്. എട്ടോളം സിനിമകളുടെയും ഭാഗമായിട്ടുള്ള മായ ചെറുപ്പം തൊട്ടേ അഭിനയത്തോട് താൽപര്യമുള്ള ആളാണ്. കോമഡി സ്‍കിറ്റുകളിൽ അഭിനയമികവ് തെളിയിച്ച് പലരും കലാരംഗത്ത് സജീവമായിട്ടുണ്ടെങ്കിലും തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം തന്റേതായ രീതിയിൽ മികച്ചതാക്കാൻ കഴിയുമെന്നതാണ് മായയുടെ പ്രത്യേകത. ഇപ്പോഴിതാ സീരിയൽ താരം സരിത ബാലകൃഷ്ണന്റെ യുട്യൂബ് ചാനലിന് വേണ്ടി മായ നൽകിയ പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.”ഞാൻ ഒരു ക്ലാസിക്കൽ ഡാൻസർ ആയിരുന്നു. സ്റ്റേജ് ഷോസിനുവേണ്ടി സിനിമാറ്റിക് ഡാൻസ് പഠിക്കാൻ ആലപ്പുഴയിൽ പോയി. അന്ന് അവിടുത്തെ മാസ്റ്റർ ആണ് പുതിയതായി തുടങ്ങുന്ന ഒരു ചാനലിൽ ഡാൻസിന്റെ റിയാലിറ്റി ഷോ വരും. കോമഡി സ്കിറ്റുകളുടെ ഇടയിൽ ഡാൻസ് വരും, പരിപാടി തുടങ്ങുമ്പോൾ ഡാൻസ് വരും എന്നൊക്കെ പറഞ്ഞ് ഇതിനൊക്കെ നമ്മളെ ആവശ്യം ഉണ്ടാവും എന്ന് പറഞ്ഞിട്ടാണ് ഡാൻസ് പഠിപ്പിച്ചു കൊണ്ടുപോകുന്നത്. അന്ന് സ്കിറ്റുകളിൽ ഒന്നും നിർത്തിയിരുന്നില്ല. ഡാൻസർ ആയിരുന്നല്ലോ അഭിനയിക്കാൻ ഒന്നും അറിയില്ലായിരുന്നു.

ഉർവശി ചേച്ചി, പക്രു ചേട്ടൻ ഡയറക്ടർ സിദ്ധിഖ് സാർ ഒക്കെ ആയിരുന്നു അവിടെ ജഡ്ജസ്. ഡാൻസുമായി മുന്നോട്ട് പോകുന്ന സമയത്താണ് ഒരു സ്കിറ്റിൽ നല്ല ഹൈറ്റും വെയിറ്റും ഉള്ള ഒരു കുട്ടി വേണമായിരുന്നു. അവർ വിളിച്ച ആർട്ടിസ്റ്റ് വന്നില്ല. ഡാൻസ് കുട്ടികളിൽ ഞാൻ മാത്രമായിരുന്നു നല്ല ഹൈറ്റും വെയിറ്റും ഉള്ള ആൾ. നല്ല വണ്ണം ആയിരുന്നു ആ സമയത്ത്. എനിക്ക് തൈറോയിഡ് ഉണ്ടായിരുന്നു. അതിന്റെ പ്രശ്‍നം ആയിരുന്നു. പക്ഷെ അത് എനിക്ക് അറിയില്ലായിരുന്നു. ഞാൻ കരുതിയത് ഞാൻ ഫുഡ് കഴിച്ചിട്ട് വണ്ണം വയ്ക്കുന്നത് ആണെന്ന് ആയിരുന്നു.ഡാൻസ് ചെയ്യുമായിരുന്നു അപ്പോഴും. ഡയറ്റ് ഒന്നുമില്ല അന്ന്. സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോൾ രാത്രിയൊക്കെ എന്ത് കിട്ടിയാലും കഴിക്കും. ഭയങ്കര കളറും കുറവായിരുന്നു. അതുകൊണ്ട് എന്നെ സ്കിറ്റിൽ ഒക്കെ നിർത്താൻ എല്ലാവർക്കും മടിയായിരുന്നു. ഇപ്പൊ അങ്ങിനെ അല്ല അന്ന് കളർ ഉള്ളവർക്ക് ആയിരുന്നു മുൻഗണന. നസീർ സംക്രാന്തി ഇക്കയാണ് ആദ്യം ആയിട്ട് ലൈവിൽ ഒരു അവസരം തരുന്നത്. ഉർവശി ചേച്ചിയാണ് പറയുന്നത് അവൾ ചെയ്യുന്നുണ്ടല്ലോ അവളെ നിർത്താൻ. മോഡുലേഷൻ ഒക്കെ പഠിപ്പിച്ചു തന്നത് പ്രിയങ്ക ചേച്ചിയുടെ ഹസ്ബൻഡ് അനൂപേട്ടൻ ആണ്.ഇപ്പോൾ സൂര്യയിൽ കനൽപൂവ് എന്ന സീരിയൽ ആണ് ചെയ്യുന്നത്. കുറച്ചു സീരിയസ് ആയ കഥാപാത്രമാണ്. 28 വയസായ ചെക്കന്റെ അമ്മയാണ്. ആരോടും പറയാത്ത രഹസ്യം എന്റെ പ്രാരാബ്ധങ്ങൾ ആയിരുന്നു. ചെറുപ്പത്തിൽ ഞാൻ വളർന്നത് എങ്ങിനെ ആണെന്നോ എന്റെ സാഹചര്യമോ ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഇപ്പൊ വീട് ഒക്കെ ആയ ശേഷമാണ് നമ്മുടെ ബാക്ക്ഗ്രൗണ്ട് എല്ലാവരും അന്വേഷിച്ചത്. എനിക്ക് ബുദ്ധി വയ്ക്കുമ്പോ ഞാൻ കാണുന്നത് അമ്മ വല്ലവരുടെയും പാത്രം കഴുകുന്നത് ആണ്. കിടക്കാൻ സ്ഥലമില്ലാതെ വാടക കൊടുക്കാൻ ഇല്ലാതെയൊക്കെ ഒരുപാട് കഷ്ടപ്പെട്ടു. ഇതൊന്നും ദാരിദ്ര്യം പറയുന്നത് അല്ല.നമ്മുടെ ഡ്രസ്സ് ഇട്ടു വയ്ക്കാൻ വരെ സ്വന്തമായിട്ട് ഒരു പെട്ടി ഉണ്ടായിരുന്നില്ല. ചാക്കിലാണ് ഇട്ടു വച്ചിരുന്നത്. ജോലി ചെയ്യുന്ന വീട്ടിലെ ആൾക്കാരുടെ മക്കൾ ഒക്കെ ഇട്ട ഡ്രെസ്സുകൾ എനിക്ക് തരുന്നതാണ്. രചന നാരായണൻകുട്ടിയുടെ യൂണിഫോം ആയിരുന്നു സ്‌കൂളിൽ പഠിച്ചപ്പോൾ ഞാൻ ഇട്ടിരുന്നത്. അന്ന് ടീച്ചർമാർ പറയാതെ വാങ്ങി തരും പഴയത് അവരുടെ കയ്യിൽ നിന്നും. ചേച്ചി ഇപ്പോഴാണ് അറിഞ്ഞത്‌ അത് എനിക്ക് ആണ് തന്നിരുന്നത് എന്ന്. അറിഞ്ഞപ്പോൾ ചേച്ചിയ്ക്കും ഭയങ്കര സങ്കടമായി. ഞാൻ ഒരു വീട്ടിൽ നിൽക്കുവായിരുന്നു. ഒരു മുത്തശ്ശിയെ നോക്കാൻ. അവർക്ക് അൽഷിമേഴ്‌സ് ആയിരുന്നു. യൂറിൻ പോണത് ഒന്നും അവർക്ക് അറിയില്ല. ഞാൻ അവിടെയാണ് നിൽക്കുന്നത്. എന്റെ ജോലി ആണല്ലോ മുത്തശ്ശിയെ നോക്കുന്നത്. അതുകൊണ്ട് സ്‌കൂൾ വിട്ടാൽ വേറെ എവിടെയും പോകില്ല നേരെ അങ്ങോട്ടുവരുംമുത്തശ്ശിയുടെ വീടിന്റെ ഓപ്പോസിറ്റുള്ള പ്രൈവറ്റ് കോളേജിൽ ആണ് പ്രൈവറ്റ് ആയിട്ട് പിന്നെ പഠിച്ചത്. മുത്തശ്ശി യൂറിൻ പോയിട്ട് കിടക്കുവാണോ എന്ന ചിന്ത ആയിരിക്കും എപ്പോഴും. സീമ ചേച്ചിയുടെ അധ്വാനം കൊണ്ട് ഉണ്ടായത് ആണ് ഈ വീട്. ഇവിടെയുള്ള എല്ലാം ചേച്ചി വാങ്ങി തന്നത് ആണ്. എനിക്ക് സ്ഥലം ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് സ്വന്തം ആയിട്ടുണ്ടായിരുന്നത് അമ്മമാത്രമാണ്, അമ്മയ്ക്ക് ഞാനും. സീമ ചേച്ചിയാണ് സ്ഥലം ഒക്കെ വാങ്ങി തന്നതും വീട് വച്ചതും കർട്ടൻ വരെ ചേച്ചിയാണ് വാങ്ങി തന്നത്. എന്താ തിരിച്ചു കൊടുക്കുക ഇതിനു എന്നറിയില്ല. സീമ ചേച്ചിയും എന്റെ അടുത്ത കൂട്ടുകാരുമൊക്കെ ഫോണിൽ വിളിക്കുമ്പോൾ ഞാൻ ഇപ്പോൾ പറയും സ്വന്തം വീടുള്ള മായ ആണേ എന്ന്. ചേച്ചി ചോദിക്കും എങ്ങിനെ ഉണ്ടായി എന്ന് അപ്പോൾ ഞാൻ പറയും ചേച്ചി തന്നത് അല്ലേ എന്ന്” – മായ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *